ഫേസ് ബുക്ക് ഗ്രൂപ്പുകൾ എളുപ്പത്തിൽ ലീവ് ചെയ്യാൻ ഒരു വഴിഫേസ് ബുക്കിൽ  ഏറെ തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്  താല്പര്യമില്ലാത്തതും , നിശ്ചലമായതും ഒക്കെ ആയ ഗ്രൂപ്പുകൾ . അവയുടെ നോട്ടിഫികേഷനുകൾ  സമയം നഷ്ടപ്പെടുത്തുന്നതും ഒക്കെ . വളരെ എളുപ്പത്തിൽ ഓരോ ഗ്രൂപ്പിലും പോകാതെ തന്നെ അവയിൽ നിന്നും കൂട്ടമായി ലീവ് അടിക്കാൻ ഇതാ ഒരു വഴി .

ആദ്യം ഇവിടെ ക്ളിക്ക്  ചെയ്യുക . ശേഷം വെബ്‌ ബ്രൌസർ ന്റെ  അഡ്രെസ്സ് ബാറിൽ  /groups എന്ന് കൂടി ടൈപ്പ് ചെയ്യുക .(ചിത്രം കാണുക )ശേഷം  കീ ബോർഡിൽ  Enter  കീ അമര്ത്തുക
ഇപ്പോൾ നമ്മൾ അംഗങ്ങൾ ആയിട്ടുള്ള ഓപ്പണ്‍  ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടും .അതാതു ഗ്രൂപ്പിന്റെ പേരിനു മുകളിൽ  മൗസ് പോയിന്റ്‌ ചെയ്യുക .

അവയുടെ വലതു ഭാഗത്ത് ഗ്രൂപ്പ് ലീവ് ചെയ്യാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടും  .


ബ്ലോഗ്‌ ഫേസ് ബുക്കിൽ മുങ്ങിപ്പോയോ ?
സോഷ്യൽ മീഡിയ പൊതു മനസ്സാക്ഷിയിൽ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച് ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട് . അതിന്റെ വ്യാപ്തിയെ കുറിച്ചും പലരും അത്ഭുതം കൂറുന്നതും വായിച്ചിട്ടുണ്ട് .
വ്യവസ്ഥാപിത മാധ്യമങ്ങള്ക്ക് പിന്നിൽ സ്വാഭാവികമായും മറഞ്ഞിരിക്കുന്ന താൽപര്യങ്ങളും നയപരിപാടികളും അവയുടെ വാർത്താ , വിനോദ , ചർച്ചാ പരിപാടികളെ സ്വാധീനിക്കുമെന്ന് കരുതുന്നതിൽ തെറ്റ് പറയാൻ കഴിയില്ല .


അവിടെയാണ് സോഷ്യൽ മീഡിയകളുടെ സാന്നിദ്ധ്യം  വേറിട്ട അനുഭവം നൽകുന്നത്  . ഏകപക്ഷീയമായ വാദങ്ങള്ക്കോ അപഗ്രഥനങ്ങല്ക്കോ അവിടെ സ്ഥാനമില്ല .സൗജന്യമായി നേടുന്ന അംഗത്വം ഏതൊരാളെയും സോഷ്യൽ മീഡിയയിൽ ഒരു റിപ്പോർട്ടർ ആക്കി  മാറ്റുന്നു . കമന്റ്‌ ബോക്സ് എന്ന സൗകര്യം നൽകുന്ന സാധ്യതകൾ സോഷ്യൽ മീഡിയകളെ സജീവവും ആകര്ഷകവും ആക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു . സ്വന്തമായി  പക്ഷമുള്ളവർ വളരെ സജീവമായി വാദങ്ങൾ   നിരത്തി ആരോഗ്യകരമായി സംവദിക്കുന്നു എങ്കിൽ സോഷ്യൽ മീഡിയയുടെ മാത്രമായ നല്ല വശങ്ങൾ  കൂടുതൽ പേരെ ആകര്ഷിക്കുമായിരുന്നു .


ബ്ലോഗിലാണ് എഴുതുന്നതെങ്കിൽ ഒരു പടി കൂടി കടന്നു സ്വന്തം പ്രസിദ്ധീകരണ സ്ഥാപനം ഉള്ള ഉടമയുടെ ഗമ കൂടി ലഭിക്കുന്നു .സ്ഥാപനത്തിന്റെ ഏതാണ്ട് മൊത്തത്തിലുള്ള നിയന്ത്രണം ബ്ലൊഗുടമയ്ക്കു ലഭിക്കും വിധം സ്വാതന്ത്ര്യം ബ്ലോഗ്ഗർ ബ്ലോഗുകൾ സൗജന്യമായി     നല്കുന്നുണ്ട് .സൂക്ഷ്മമായി പറഞ്ഞാൽ  ബ്ലോഗിന്റെ യു ആർ എല്ലിൽ ബ്ലോഗ്സ്പോട്ട് എന്ന വാലിലെ അവകാശവും ഏതാനും ചില ജാവ സ്ക്രിപ്ടുകളും മാത്രമാണ് ബ്ലോഗ്ഗർ നമുക്ക് വിട്ടു  തരാത്തത് .


 സമീപകാലത്തെ സോഷ്യൽ മീഡിയ (മുഖ്യമായും ഫേസ്ബുക്ക്) ഇടപെടലുകൾ ശ്രദ്ധിച്ചപ്പോൾ കാണാൻ കഴിഞ്ഞവയിൽ പ്രധാനം സോഷ്യൽ മീഡിയകൾ പ്രതിഷേധങ്ങൾക്ക് വേണ്ടി മാത്രം ഇടപെടാവുന്ന ഒരു സ്ഥലമാണ് എന്ന് തോന്നി പോകും വിധം കോലാഹലങ്ങൾക്ക് വഴി മാറിയിരിക്കുന്നു . സ്വന്തം അഭിപ്രായം അല്ലെങ്കിൽ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്യുകയോ  കോപി പേസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ഒരു സമീപനം വളര്ന്നിരിക്കുന്നു .അത് ഫേസ് ബുക്ക്‌ നല്കിയ ഷെയർ  സംവിധാനത്തിന്റെ സദ്‌ ഗുണമായി കാണാൻ കഴിയുന്നില്ല . കാരണം മനസ്സിലുള്ള പ്രതിഷേധം വാക്കുകളായി പ്രകടിപ്പിക്കുവാൻ കഴിയാത്തവരായി നമ്മൾ മാറരുത് .ഒരു ബ്ലോഗ്‌ എഴുത്തുകാരന് / രിക്കു അങ്ങനെ ചെയ്യാൻ കഴിയില്ല .

അനുഭവങ്ങളും അറിവുകളും പങ്കു വെക്കാൻ ഇത്രയേറെ സാധ്യതയും , വ്യാപ്തിയും ഉള്ള, ചെലവ് കുറഞ്ഞ (ഇല്ലാത്ത ), കാലങ്ങളേറെ സൂക്ഷിച്ചു വെക്കാവുന്ന ബ്ലോഗ്‌ പോലെ മറ്റേതു മാധ്യമമാണുള്ളത് ?

ബ്ലോഗിൽ  വിവിധ വിഷയങ്ങൾ എഴുതുകയും അവ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുന്ന സാമ്പ്രദായിക രീതിയെ ഫേസ്ബുക്കിന്റെ ചടുലത മാറ്റി മറിച്ചിരിക്കുന്നു .ഇപ്പോൾ അധിക പേരും ഫേസ്ബുക്കിൽ കുറ്റിയടിച്ച അവസ്ഥയാണുള്ളത്.ബ്ലോഗ്‌ എഴുത്തിനെ പരിപോഷിപ്പിക്കാൻ ഫേസ് ബുക്കിൽ ഗ്രൂപ്പുകൾ       ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും  ഒരു ചലനം ബ്ലോഗ്‌ എഴുത്തിന്റെ  മേഖലയിൽ  ഉള്ളത് എന്നതും കാണേണ്ട വസ്തുതയാണ്

ഫേസ് ബുക്ക് മടുപ്പിക്കുമ്പോൾ തിരികെ പോകാൻ ബ്ലോഗ്‌ ഉണ്ടാവുമോ എന്ന് കണ്ടറിയണം . ബ്ലോഗ്ഗർമാരുടെ കൂട്ടായ്മകൾ ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്ന ആശങ്കകൾ നിസ്സാരമായി കാണേണ്ടതില്ല .

സാമ്പ്രദായിക രീതികൾ   നല്കുന്ന അടുക്കും ചിട്ടയിലേക്കും വിളിക്കുന്നത്‌ പിന്തിരിപ്പനായി ഇപ്പോൾ തോന്നും എങ്കിലും ബ്ലോഗിന്റെ രീതികളിലേക്കും , സൌകര്യങ്ങളിലേക്കും ഒരു മടങ്ങി പോക്ക് നമ്മുടെ പുതു തലമുറയ്ക്ക് വളരെ ഗുണം ചെയ്യും  എന്ന നിരീക്ഷണം ശക്തമാണ് .


 വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പോലും കൈകാര്യം ചെയ്യാവുന്നതും ,അവരുടെ നൈസര്‍ഗ്ഗിക പ്രതിഭ ഉണര്തുവാനും ഉതകുന്ന ഒരു മാദ്ധ്യമം ആയി  ബ്ലോഗിനെ പരിചയപ്പെടുത്തുകയും അത് അദ്ധ്യാപകര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുകയും ചെയ്‌താല്‍ അത് കേരളത്തിലെ  ഭാവി തലമുറയില്‍ ഉണ്ടാക്കുന്ന മാറ്റം ചെറുതാവില്ല എന്ന്  വിശ്വസിക്കുന്നു ...

അറിവുകൾ ദീര്ഘനാൾ സൂക്ഷിച്ചു വെക്കുവാനും പങ്കു വെക്കുവാനും ചർച്ചകൾക്കും ബ്ലോഗ്‌ നല്കുന്ന സൗകര്യം പോലെ ഫേസ് ബുക്ക്‌ നല്കുന്നില്ല . ഫേസ്ബുക്ക്‌ വളരെ എളുപ്പത്തിൽ സുഹൃത്തുക്കളെ നൽകും എന്നത് അതിൻറെ പിന്നിലെ തലച്ചോറുകളുടെ ബുദ്ധിപൂർവ്വമായ സൈറ്റ്  സജ്ജീകരണം കൊണ്ട് മാത്രമാണ് . അത്രയും പേരിൽ  നമ്മുടെ അറിവുകളും , ആശയങ്ങളും , വാദങ്ങളും , വിമര്ശനങ്ങളും ഒക്കെ പങ്കു വെക്കുവാനും ഏറെ കാലത്തിനു ശേഷം വീണ്ടും വായിക്കാനും  എളുപ്പത്തിൽ കഴിയുക ബ്ലോഗ്‌ വഴി മാത്രമാണ്.


 ബ്ലോഗ്‌ മുഖ്യമായി കാണുകയും ഫേസ്ബുക്ക് ബ്ലോഗിന്റെ പ്രചാരണ മേഖല മാത്രമാകുകയും ചെയ്യുന്ന സാമ്പ്രദായിക രീതി തിരിച്ചു പിടിക്കാൻ ബ്ലോഗ്ഗർമാർ മുന്നോട്ടു വരുന്നത് സന്തോഷകരമാണ് .

 ബ്ലോഗ്‌ ശൂന്യമാക്കി ഇടുന്നവരെ ബ്ലോഗ്ഗർ  എന്ന് വിളിക്കുന്നത്‌       പുനപരിശോധിക്കണം .ഫേസ്ബുക്കിൽ മാത്രം എഴുതുവാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യട്ടെ .അങ്ങനെ ചെയ്യുന്നവർ  അത് ബ്ലോഗിൽ  കൂടി എഴുതുന്നത്‌  കൂടുതൽ വായനയ്ക്കും , കരുതി വെപ്പിനും സഹായകമാകും .                                                                                                                                                        
ബ്ലോഗ്‌ എന്ന  സംവിധാനം വഴി കൂടുതൽ കൂടുതൽ അറിവുകളും സാഹിത്യങ്ങളും നമുക്ക് സൂക്ഷിക്കാം , പങ്കുവെക്കാം . കൂട്ടായ്മകൾ സംഘടിപ്പിക്കാം .ആ നിലയ്ക്ക് ജയന് ഏവൂർ ഡോക്ടർ എഴുതിയ  ഈ ബ്ലോഗ്‌ പോസ്റ്റ്‌ നമുക്ക് മുന്നോട്ടുള്ള ഒരു ചവിട്ടു പടി ആകട്ടെ ...

ഫേസ് ബുക്ക്‌ പ്രൊഫൈൽ ചിത്രം നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കാംനമ്മൾ പ്രൊഫൈൽ ചിത്രം അപ്ലോഡ് ചെയ്തു കഴിയുമ്പോൾ പലപ്പോഴും താഴെ ചിത്രത്തിൽ കാണുന്നത് പോലെ  ഒരു ക്രമമല്ലാത്ത രീതിയിൽ പ്രൊഫൈൽ ചിത്രം കാണപ്പെടും . അതിനാൽ പ്രൊഫൈൽ ചിത്രം  അപ്ലോഡ് ചെയ്തു കഴിഞ്ഞു അത് ക്രമപ്പെടുത്തുന്ന സെറ്റിംഗ്സ് കൂടി ചെയ്യുന്നത് നന്നായിരിക്കും . അതിനായി ചിത്രങ്ങൾ ശ്രദ്ധിക്കുകപ്രൊഫൈൽ ചിത്രത്തിനു മുകളിൽ അൽപ സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക
EditThumbnail എന്ന ഓപ്ഷൻ ക്ളിക്ക്  ചെയ്യുക

start draging profile image

draged the image top to adjust

see the profile image now no waste space and looking goodമലയാളം ബ്ലോഗ്‌ ഹെല്പിന്റെ  ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് കൂടുതൽ എളുപ്പവും ആകർഷകവും ആക്കിയിരിക്കുന്നു

ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്ന മുൻവിധി പലരെയും പിടികൂടിയിട്ടുണ്ട് എന്നാണു   അനുഭവം .

 blogger അതിൻറെ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു . ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യാൻ സാധാരണ ഉപയോഗിക്കാറുള്ള ഉപകരണങ്ങളിൽ(sublime text, notepad++ etc..) ഉള്ള ചില പ്രധാന   സംവിധാനങ്ങൾ ഇപ്പോൾ ബ്ലോഗ്ഗര് തന്നെ അതിന്റെ ടെമ്പ്ലേറ്റ് എഡിറ്റർ ഇൽ കൊടുത്തിരിക്കുന്നു .

 കളർ നല്കി ചില ഭാഗങ്ങൾ ഹൈലൈറ്റ്‌ ചെയ്തിട്ടുണ്ട് അത് വഴി വളരെ എളുപ്പത്തിൽ നമുക്ക് ആവശ്യമുള്ളവ വേഗത്തിൽ കണ്ടു പിടിക്കാനും എഡിറ്റ്‌ ചെയ്യാനും സാധിക്കും ..


സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കമന്റ്‌ ബോക്സ് ഉപയോഗപ്പെടുത്തുമല്ലോ ...

ബ്ലോഗില്‍ വിട്ജെറ്റ്‌ സ്ക്രോല്‍ ചെയ്യിക്കാം
നമ്മുടെ ബ്ലോഗിലെ വിട്ജെറ്റ്‌ കളില്‍ ചിലത് സ്ക്രോല്‍ ചെയ്യിക്കുന്നത് ആ വിട്ജെടിനു പ്രത്യേക ശ്രദ്ധ കിട്ടുവാനും , സ്ഥലം ലാഭിക്കുവാനും സാധിക്കുന്ന ഒരു കാര്യമാണ് ...
അത് എങ്ങിനെ എന്ന് നോക്കാം.

 ആദ്യമായി സ്ക്രോല്‍ ചെയ്യിക്കേണ്ട വിട്ജെട്ന്റെ ഐ ഡി കണ്ടു പിടിക്കണം ..
അത് വളരെ എളുപ്പമാണ് .. അതിനായി ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ 'Layout ' ക്ലിക്ക് ചെയ്തു ആ വിട്ജെറ്റിന്റെ 'Edit'  എന്നിടത് മൗസ് വെച്ചാല്‍ താഴെ തെളിയുന്ന ലിങ്കില്‍ അത് വായിച്ചെടുക്കാന്‍ കഴിയും .. (ചിത്രം കാണുക )
ശേഷം 'Template' ക്ലിക്ക് ചെയ്തു 'Edit HTML' ക്ലിക്ക് ചെയ്യുക ..

വീണ്ടും ' Expand WidgetTemplates ' ടിക്ക് ചെയ്യുക ..

 നമ്മള്‍ സ്ക്രോല്‍ ചെയ്യിക്കുവാന്‍ ഉദ്ദേശിക്കുന്ന വിട്ജെറ്റ്‌ ഐ ഡി സെര്‍ച്ച്‌ ചെയ്യുക.
(ചിത്രം കാണുക . ഇവിടെ 'LinkList1' എന്ന ഐ ഡി ആണ് സ്ക്രോല്‍ ചെയ്യിക്കാന്‍ തിരഞ്ഞെടുത്തത് )

ഐ ഡി കണ്ടെത്തിയ ശേഷം അതിന്റെ തൊട്ടു താഴെ കാണുന്ന <ul> എന്നതിന്റെ തൊട്ടു മുന്പായി സ്ക്രോല്ലിംഗ് കോഡ് നല്‍കുക .
 ഇതാണ് കോഡ് :
 <marquee direction='up' height='100px' scrollamount='2'>


ഇത് പോലെ ആണ് നല്‍കിയത് എന്ന് ഉറപ്പു വരുത്തുക ...


അതിനു ശേഷം അതിന്റെ അല്പം താഴെയായി </ul> എന്ന കോഡിന്റെ ശേഷം
</marquee>
എന്ന് കൂടി ചേര്‍ത്ത് ടെമ്പ്ലേറ്റ് സേവ് ചെയ്യുക ..


നിങ്ങളുടെ വിട്ജെറ്റ്‌ സ്ക്രോല്‍ ചെയ്യുവാന്‍ ആരംഭിച്ചു കഴിഞ്ഞു ...

 marquee direction='up' = സ്ക്രോല്‍ ചെയ്യുന്ന ദിശ
height='100px' = ഉയരം
scrollamount='2' = സ്ക്രോല്‍ ചെയ്യുന്ന സ്പീഡ്

എന്നിവ എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്നതാണ്


ബ്ലോഗ്ഗര്‍ കമന്റ്‌ കള്‍ക്ക് നമ്പര്‍ ഇടാം
ബ്ലോഗ്ഗര്‍ കമന്റ്‌ കള്‍ക്ക് നമ്പര്‍ ചേര്‍ക്കുന്നത് ഒരു ഭംഗിയാണ് .. :)
അതിനായി താഴെ കാണുന്നരീതിയില്‍ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുക

blogger dashborad >> select a blog>> click template >>edit HTML >>
 proceed >> expand widget template

STEP 1.ശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് കണ്ടുപിടിക്കുക
]]></b:skin>
അതിന്റെ തൊട്ടു മുകളില്‍ താഴെ കാണുന്ന കോഡ് ചേര്‍ക്കുക ..
.comments-number{position:absolute;top:55px;left:-48px;border-radius:3px;background:#6AAB67;height:20px;width:30px;font-size:15px;line-height:1em;color:#fff;text-align:center}
.comments .comment-thread.inline-thread .comments-number{top:44px;left:-38px}
STEP 2. ശേഷം താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക .

 (function() { var items = <data:post.commentJso/>;

അത് നീക്കം ചെയ്തു താഴെ കാണുന്ന കോഡ് ചേര്‍ക്കുക

 var items_copy=[]; (function() { var items = <data:post.commentJso/>; items_copy=items;

 STEP 3. ശേഷം താഴെ കാണുന്ന കോഡ് കൂടി കണ്ടുപിടിക്കുക

 <data:post.commentHtml/>


അതിന്റെ തൊട്ടു താഴെയായി താഴെ കൊടുത്തിട്ടുള്ള കോഡ് കൂടി ചേര്‍ത്ത് ടെമ്പ്ലേറ്റ് സേവ് 
(Save Template) ചെയ്യുക .

<script type='text/javascript'> //<![CDATA[ for(i=0;i<items_copy.length;i++){a=document.getElementById('c'+items_copy[i].id);b=a.innerHTML+'<span class="comments-number">'+(i+1)+'</span>';a.innerHTML=b} //]]> </script>

ഗൂഗിള്‍ ഫോള്ളോവേര്സ് വിഡ്ജെറ്റ്
ബ്ലോഗില്‍ ഗൂഗിള്‍ ഫോള്ളോവേര്സ് വിഡ്ജെറ്റ്  എന്ന പുതിയ വിഡ്ജെറ്റ് Add a Gadjet  വഴി വളരെ എളുപ്പത്തില്‍ ചേര്‍ക്കാം . അതിനായി നമ്മുടെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഗൂഗിള്‍ പ്രൊഫൈല്‍ ലേക്ക് മാറ്റേണ്ടതുണ്ട്  . ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്‌താല്‍ അപ്രകാരം ചെയ്യാന്‍ സാധിക്കും ...


ഫേസ്ബുക്കിലും അല്പം ഗമ ആവാം
ഫേസ് ബുക്ക് ഇപ്പോള്‍ വളരെ ജനകീയമായ ഒരു സാമൂഹിക മാധ്യമം ആണ് എന്ന് പറയേണ്ടതില്ലല്ലോ ...നമ്മള്‍ മുന്‍പ് പരിചയപ്പെട്ടിട്ടുല്ലാവരും അറിയുന്നവരും ആയ ഏറെ ആളുകളെ വീണ്ടും കണ്ടു മുട്ടുക  ഫേസ് ബുക്ക്   വഴി ആകുന്നതു സാധാരണ സംഭവമാണ് .സമാന ചിന്താഗതിക്കാരും അല്ലാത്തവരും ആയ  പുതിയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനും ഫേസ് ബുക്ക്  വളരെ സഹായകമാണ് .
 നമ്മുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ കണ്ടാവും പലരും സൌഹൃദത്തിനായി അപേക്ഷ നല്‍കുന്നത് ...നമ്മള്‍ ഷെയര്‍ ചെയ്യുന്ന വിഷയങ്ങളും മറ്റും മാത്രമല്ല ആളുകള്‍ പരിഗണിക്കുക .നമ്മുടെ ജീവിത ചരിത്രം കൂടി പ്രൊഫൈല്‍ പേജില്‍ അവര്‍ നോക്കാന്‍ സാധ്യതയുണ്ട് . അവിടെ നമ്മുടെ ജോലി എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ അവിടെ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല , അല്ലെങ്കില്‍ എല്ലാവര്ക്കും കൊടുക്കാവുന്ന പോലെ കുറെ ഉദ്ദ്യോഗ പേരുകള്‍ ഒക്കെ കാണുന്നു .

ഇവിടെ വിവരിക്കുന്നത് അങ്ങനെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തവര്‍ക്ക് അല്പം ജാഡക്ക്  വേണ്ടി കൊടുക്കാവുന്ന ഒരു തമാശ മാത്രമാണ് . :)  അതിനായി നമുക്ക് സ്വന്തമായി  ഒരു ഫേസ് ബുക്ക് പേജ് നിര്‍ബന്ധമാണ്‌ .അല്ലെങ്കില്‍ മറ്റു ആരുടെയെങ്കിലും പേജില്‍ അഡ്മിന്‍ പദവി ഉണ്ടായാലും മതി .അല്ലാത്ത പേജുകളുടെയും പേരുകള്‍ ടൈപ്പ് ചെയ്തു നമുക്ക് ചേര്‍ക്കാം എങ്കിലും അത്ര ജാഡ വേണ്ട എന്നാണു എന്റെ അഭിപ്രായം  . :)

ഇവിടെ ക്ലിക്ക് ചെയ്തു നമ്മുടെ പ്രൊഫൈല്‍ പേജില്‍ പ്രവേശിച്ച ശേഷം Update Info ക്ലിക്ക് ചെയ്തു നിലവില്‍ ഏതെങ്കിലും പദവി ഉണ്ടെങ്കില്‍  അത് Delete ചെയ്യുക . ശേഷം  ചിത്രങ്ങളില്‍  കാണുന്നത് പോലെ ചെയ്തു സേവ് ചെയ്‌താല്‍ മാത്രം മതിയാവും .. ചുളുവില്‍ നമ്മുടെ പേജിനു പ്രൊഫൈല്‍ പേജില്‍ ഒരു ലിങ്കും നമുക്ക് ജാഡ കാണിക്കാന്‍ ഒരു പദവിയും ആയി ...Navbar വഴി ബ്ലോഗ്‌ പോസ്റ്റ്‌ ഷെയര്‍ ചെയ്യാം

ബ്ലോഗ്ഗര്‍ ബ്ലോഗുകളില്‍  തുടക്കം മുതല്‍ തന്നെ കാണുന്ന 'Navbar' എന്ന ഭാഗം പുതു തലമുറ ബ്ലോഗുകളില്‍ അധികം കാണാറില്ല ...

ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്തു ഡിസൈന്‍ മാറ്റുന്നതിന്റെ ഭാഗമായി 'Navbar' ഒഴിവാക്കുന്നതു കൊണ്ടാണ് ഇത് . ബ്ലോഗ്ഗര്‍ തന്നെ 'Navbar' അത്ര വലിയ കാര്യമായി കാണുന്നില്ല എന്നാണു കരുതിയിരുന്നത് ..

എന്നാല്‍ പുതിയ മാറ്റങ്ങളുടെ ഭാഗമായിട്ടാവും എന്നും കരുതാം ബ്ലോഗ്ഗര്‍ 'Navbar' വഴി ചില പരീക്ഷണങ്ങള്‍ നടത്തി കാണുന്നു .. ഇപ്പോള്‍ 'Navbar' ഉള്ള ബ്ലോഗുകളില്‍  ഷെയര്‍  ഓപ്ഷന്‍ കാണാന്‍ കഴിയുന്നു ...

ബ്ലോഗ്ഗെറില്‍ പുതിയ സംവിധാനം :ബ്ലോഗ്‌ പോസ്റ്റിനു നമുക്ക് ഇഷ്ടമുള്ള URL തിരഞ്ഞെടുക്കാം


നമ്മള്‍ എഴുതുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ക്ക്‌  ഇത് വരെ  ബ്ലോഗ്ഗര്‍ തന്നെ നമ്മള്‍ നല്‍കുന്ന തലക്കെട്ട്‌  അനുസരിച്ച് ഒരു URL നല്‍കുകയായിരുന്നു പതിവ് . ഇപ്പോള്‍ നമ്മുടെ കൂടി ഇഷ്ടമുള്ള രീതിയില്‍ URL വരുത്തുന്നതിനുള്ള സംവിധാനം ബ്ലോഗ്ഗര്‍  പുതിയ ഡാഷ് ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു ...
(അത് വഴി നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളുടെ URL അല്പം  ചെറുത്‌ ആക്കുവാനും  സാധിക്കും ...)
നമ്മള്‍ ഒരു പുതിയ പോസ്റ്റിനുള്ള ഓപ്ഷന്‍ (NewPost)തിരഞ്ഞെടുക്കുമ്പോള്‍ വലതു ഭാഗത്തായി ഇതിനുള്ള  സംവിധാനം കാണാം ..ചിത്രം കാണുക.ഫേസ് ബുക്കിലും സുഹൃത്തുക്കളെ തരം തിരിക്കാംഫേസ് ബുക്ക്‌ , ഗൂഗിള്‍ പ്ലസ്‌  ,ട്വിറ്റെര്‍  തുടങ്ങിയ  സോഷ്യല്‍ മീഡിയകള്‍ ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് വളരെ സഹായകമാണ് .. ഏതെങ്കിലും ഒന്നില്‍ മാത്രം സജീവമായി ഇടപെടുന്നത് സമയ നഷ്ടം ഉണ്ടാക്കുന്ന പരിപാടിയാണ് . അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസ്‌ ഉപയോഗിക്കുമ്പോള്‍  'circle' സംവിധാനം ഉപയോഗിച്ചും ട്വിറ്റെര്‍ ഉപയോഗിക്കുമ്പോള്‍ 'lists'  സംവിധാനം ഉപയോഗിച്ചും നമുക്ക് ആവശ്യമുള്ള ആളുകളുടെ അപ്പ്‌ ഡേറ്റ് കല്‍  മാത്രം പരിശോധിക്കുവാനും അത് വഴി  എല്ലാ സുഹൃത്തുക്കളുടെയും അപ്പ്‌ ഡേറ്റ് കല്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന (സ്വാഭാവികമായും എല്ലാം ഒന്ന് ഓടിച്ചു നോക്കുക നമ്മുടെ സ്വഭാവമാണ് എങ്കില്‍ ) സമയ നഷ്ടം ഒഴിവാക്കാം .


ഫേസ് ബുക്ക്‌ വളരെ സജീവമായ പങ്കു വെക്കലുകള്‍ നടക്കുന്ന ഇടമാണ് . ഇന്റര്‍നെറ്റ്‌  എന്നാല്‍ ഫേസ് ബുക്ക്‌  എന്നാണു ഇപ്പോഴത്തെ പ്രമാണം ....
 ഗൂഗിള്‍  ബസ്‌  നിര്‍ത്തിയ ശേഷം  ഫേസ് ബുക്കില്‍ ഒരു  ഇരച്ചു  കേറ്റം  അനുഭവപ്പെടുന്നുണ്ട് . ആദ്യം എന്ത് ചെയ്യണം ?എവിടെ തുടങ്ങണം? എന്നൊക്കെ കരുതി അറച്ചു  നില്‍ക്കുന്നവരെ ഏതെങ്കിലും ഗ്രൂപ്പില്‍  ചേര്‍ത്ത് വിട്ടാല്‍ മതി . പിന്നെ ഗ്രൂപ്പുകള്‍  അവരെ കൈകാര്യം ചെയ്തു വിട്ടോളും . :)


ഗ്രൂപ്പ് നോട്ടിഫികെഷന്‍  നോക്കി ഗ്രൂപ്പുകള്‍ മാറി മാറി കേറി  അവസാനം ഫേസ് ബുക്കില്‍ നിന്നും    ഇറങ്ങാന്‍  നല്ല നേരം നോക്കേണ്ട അവസ്ഥ പിടി പെട്ടിരിക്കുന്നു ...!!!
ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ നോട്ടിഫികെഷന്‍ പലപ്പോഴും 99 ഇല്‍ അധികം ആയി കാണുമ്പോള്‍ തന്നെ മടുപ്പ് തോന്നും . വളരെ പ്രധാനപ്പെട്ട നോട്ടിഫികെഷനുകള്‍ മാത്രം കിട്ടുവാന്‍ പ്രത്യേകിച്ച് വഴിയും ഇല്ല . എത്ര കുറച്ചാലും അത് വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കും . നമ്മള്‍ ആഗ്രഹിക്കാതെ തന്നെ നമ്മളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതാണ് പ്രശ്നമാകുന്നത് ...എന്നാല്‍ ചേര്‍ക്കപ്പെടുന്ന ഗ്രൂപ്പുകളില്‍ നമുക്ക് ചിലപ്പോള്‍ മാത്രമോ ,ചില പോസ്റ്റുകളില്‍ മാത്രമോ ആയിരിക്കും താല്പര്യം ഉണ്ടാവുക . ഗൂഗിള്‍ പോലെ, ട്വിറ്റെര്‍ പോലെ ഫേസ് ബൂകിലും നമ്മള്‍ക്ക് ഒരു പ്രത്യേക  Interest List ഉണ്ടാക്കി അതില്‍ ഉള്ള ആളുകളുടെ അപ്പ്‌ ഡേറ്റ് കല്‍ മാത്രം കാണുന്ന സംവിധാനം ഉണ്ടാക്കുകയാണ് ഒരു പോം വഴി കാണുന്നത് ..

അതിനായി നമുക്ക് താല്പര്യമുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ പോകുക .
ശേഷം താഴെ കാണുന്ന ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്യുക  .


Add to Interest Lists ക്ലിക്ക് ചെയ്യുക

 
 പുതിയ ലിസ്റ്റ് ഉണ്ടാക്കുവാന്‍+New listക്ലിക്ക് ചെയ്യുകലിസ്ടിനു ഒരു പേര് നല്‍കുകയും അത്  ' Only Me'  ആക്കി വെക്കുകയും ചെയ്യുക ...;)

ശേഷം 'Done '  ക്ലിക്ക് ചെയ്യുക . നമ്മുടെ category  ലിസ്റ്റ് തയ്യാറായി .

നമ്മുടെ പ്രൊഫൈല്‍ പേജില്‍ ഇടതു വശത്തായി താഴെയായി  'INTERESTS '
എന്ന തലക്കെട്ടിനു താഴെ ഈ ലിസ്റ്റ് കാണാം .അതില്‍ ക്ലിക്ക് ചെയ്യുക .


വളരെ   എളുപ്പത്തില്‍  ആളുകളെ  ഈ  ലിസ്റ്റില്‍  ഉള്‍പ്പെടുത്താന്‍  കഴിയും  .
(ചിത്രം  കാണുക  .)

ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട ആളുകളുടെ ഏതു വിധത്തിലുള്ള അപ്പ്‌ ഡേറ്റ് കല്‍ ആണ് നമുക്ക് കാണേണ്ടത് എന്ന് നമുക്ക് തിരഞ്ഞെടുക്കുവാനുള്ള സംവിധാനവും ഉണ്ട് .(ചിത്രം കാണുക )
ഇത് പോലെ ഒന്നിലധികം  ലിസ്റ്റുകള്‍ ഉണ്ടാക്കാന്‍ കഴിയും . അതിനുള്ള ഓപ്ഷന്‍ ഓരോ സുഹൃത്തിന്റെയും പ്രൊഫൈല്‍ പേജില്‍ ഉണ്ട് ..
അല്ലെങ്കില്‍  ഇവിടെ  ക്ലിക്ക്  ചെയ്താലും  മതി ഇനി മുതല്‍ ഫേസ് ബുക്കില്‍ കയറുമ്പോള്‍ നോടിഫികെഷനുകള്‍ അവഗണിക്കാം . പകരം
ഒരു ലിസ്റ്റ്  ഉണ്ടാക്കി പ്രധാനപ്പെട്ട ആളുകളുടെ  
അപ്പ്‌  ഡേറ്റ് കല്‍ മാത്രം കണ്ടു പ്രതികരിച്ചു ഫേസ് ബുക്കില്‍ നിന്നും ഇറങ്ങാം . 
ശ്രമിച്ചു .നോക്കൂ .. സമയം ലാഭിക്കാന്‍ കഴിയും .  

Google Drive എത്തി


ഗൂഗിളിന്റെ  പുതിയ സംവിധാനമായ Google Drive  എത്തുന്നു ...April  24  ആം തിയതി ഔദ്യോഗികമായി  പ്രഖ്യാപിച്ച  കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍  വളരെ പ്രതീക്ഷയോടെയാണ്  ഈ പുതിയ സംവിധാനത്തെ  കാണുന്നത് . ഇവയാണ് പ്രധാന കാര്യങ്ങളായി ഗൂഗിള്‍ തന്നെ പറയുന്നത് ..

With Google Drive, you can:
  • Create and collaborate. Google Docs is built right into Google Drive, so you can work with others in real time on documents, spreadsheets and presentations. Once you choose to share content with others, you can add and reply to comments on anything (PDF, image, video file, etc.) and receive notifications when other people comment on shared items.
  • Store everything safely and access it anywhere (especially while on the go). All your stuff is just... there. You can access your stuff from anywhere—on the web, in your home, at the office, while running errands and from all of your devices. You can install Drive on your Mac or PC and can download the Drive app to your Android phone or tablet. We’re also working hard on a Drive app for your iOS devices. And regardless of platform, blind users can access Drive with a screen reader.
  • Search everything. Search by keyword and filter by file type, owner and more. Drive can even recognize text in scanned documents using Optical Character Recognition (OCR) technology. Let’s say you upload a scanned image of an old newspaper clipping. You can search for a word from the text of the actual article. We also use image recognition so that if you drag and drop photos from your Grand Canyon trip into Drive, you can later search for [grand canyon] and photos of its gorges should pop up. This technology is still in its early stages, and we expect it to get better over time.
You can get started with 5GB of storage for free—that’s enough to store the high-res photos of your trip to the Mt. Everest, scanned copies of your grandparents’ love letters or a career’s worth of business proposals, and still have space for the novel you’re working on. You can choose to upgrade to 25GB for $2.49/month, 100GB for $4.99/month or even 1TB for $49.99/month. When you upgrade to a paid account, your Gmail account storage will also expand to 25GB.


നമ്മുടെ  അക്കൗണ്ട്‌  ഇവിടെ ക്ലിക്ക് ചെയ്തു തുടങ്ങാം . അക്കൗണ്ട്‌ അനുവദിച്ചു കിട്ടിയില്ലെങ്കില്‍ അല്പം കാത്തിരിക്കേണ്ടി വരും . അതിനായി നോട്ടിഫിക്കേഷന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്തു കാത്തിരിക്കാം
(ചിത്രം കാണുക )

 
Like Us On Facebook
NB :Don't Forgot To Add Your Comments, Otherwise Don't Read Blog Posts...
×
-Thanks- Malayalam Blog Help
SELECT   A 'POST TITLE ' or 'LABEL' and  C L I C K to READ
Loading TOC. Please wait....
IF YOU LIKE THIS BLOG? ,CONSIDER Share TO YOUR FRIENDS
===================================================================================================
താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ ബ്ലോഗിങ്ങ് ട്രിക്ക് ഇവിടെക്ലിക്ക് ചെയ്തു ചോദിക്കൂ...അറിയുന്നത് പറയാം ...അല്ലെങ്കില്‍ അത് അന്വേഷിച്ചു എഴുതുവാന്‍ ശ്രമിക്കാം...

പുതിയ പോസ്റ്റുകള്‍ മെയിലില്‍ ലഭിക്കുവാന്‍:

Powered by Blogger.