logo
Showing posts with label read more. Show all posts
Showing posts with label read more. Show all posts

read more- വാക്കുകളും ,ചിത്രവും മാറ്റി നല്‍കാം ...


നമ്മുടെ ബ്ലോഗുകളുടെ  ഹോം പേജില്‍  നമുക്ക് ഇഷ്ടമുള്ള യത്രയും ബ്ലോഗ്‌ പോസ്റ്റുകള്‍ ഡിസ്പ്ലേ ചെയ്യുവാന്‍ കഴിയും .

അത് ഇപ്രകാരമാണ്

blogger.com ഇല്‍ sign in ചെയ്യുക

 ശേഷം    ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ 'ബ്ലോഗ്‌ പോസ്റ്റുകള്‍ ' എന്നതിന്റെ അടിയിലായി കാണുന്ന  Edit ക്ലിക്ക് ചെയ്യുക .

അപ്പോള്‍  ഇങ്ങനെ  കാണാം



ഇവിടെ ' 7 ' എന്ന് കാണുന്നത് നമുക്ക് ഇഷ്ടമുള്ള അത്ര പോസ്റ്റുകള്‍ ആക്കി  ക്രമീകരിക്കാം ..ശേഷം Save ക്ലിക്ക് ചെയ്യുക .

കൂടുതല്‍  പോസ്റ്റുകള്‍ ഹോം പേജില്‍ നല്‍കുമ്പോള്‍ സ്വാഭാവികമായും  ബ്ലോഗിന് താഴോട്ടു നീളം കൂടും ...അത് ഒഴിവാക്കുവാന്‍  ഓരോ ബ്ലോഗ്‌ പോസ്ടിന്റെയും അല്പം   ഭാഗം നല്‍കിയ ശേഷം Read more  എന്ന ഓപ്ഷന്‍ നല്‍കുകയാണ് പതിവ് ...പുതിയ ബ്ലോഗ്‌ ടെമ്പ്ലേറ്റ് കളിലും , മറ്റു സൈറ്റ് കളില്‍ നിന്നും ലഭിക്കുന്ന ടെമ്പ്ലേറ്റ് കളിലും ഈ സംവിധാനം സുലഭമാണ് .ഈ  Read more    എന്ന ഇംഗ്ലീഷ് വാക്ക് ഒഴിവാക്കി നമ്മുടെതായ വാക്കുകള്‍ നല്‍കുവാന്‍ കഴിയും ..അതിനു Design-> edit html -> expand widget template ക്ലിക്ക് ചെയ്യുക .


ശേഷം  താഴെ കാണുന്ന കോഡ്  കണ്ടു പിടിക്കുക .
(കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ Ctrl+f  കീകള്‍ ഒരുമിച്ചു അമര്‍ത്തിയ ശേഷം വരുന്ന കോളത്തില്‍ സെര്‍ച്ച്‌ ചെയ്യുക )


<data:post.body/>
ഇതിന്റെ താഴ് ഭാഗത്ത്‌ തന്നെയായി Read more    എന്ന് കാണാം .

(താഴെ കൊടുത്തിട്ടുള്ള ചിത്രത്തിലെ ചുവന്ന വര നല്‍കിയിട്ടുള്ള ഭാഗം ശ്രദ്ധിക്കുക )

  അത് മാറ്റി നമുക്ക് ഇഷ്ടമുള്ള  വാചകം നല്‍കുക  .
(അഥവാ  'കൂടുതല്‍ വായിക്കൂ ' , 'തുടര്‍ന്ന് വായിക്കൂ '  എന്നൊക്കെ )



ശേഷം 

Save Template ക്ലിക്ക്  ചെയ്യുക 








വാക്കുകള്‍ക്കു പകരം ചിത്രം  ചേര്‍ക്കാന്‍

<b>Read more &gt;&gt;&gt;</b>

എന്നിടത്തു
  <img src="your image URL"/> 
ചേര്‍ത്താല്‍ മതി

your image URL
എന്നത്  മാറ്റി നമ്മള്‍ കൊടുക്കുന്ന ചിത്രത്തിന്റെ ലിങ്ക് കൊടുക്കുക


അഥവാ ഇപ്രകാരം  കൊടുക്കുക :

<img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpGh6L31NTSDCrsjV22eWZPhtTyS8vantMhr_1qSvYfmUcBkKafzJrwRDPDdutu6eJhP3fH9lhpFA2eP58i3fRbNO7uHCh43COIPLFcdTz54GHKG5ZYapwAP8br0lU69iGZrGM2enwwRY5/s1600/blue1.gif"/>
ശേഷം 

Save Template ക്ലിക്ക്  ചെയ്യുക 

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.