logo
Showing posts with label fonts. Show all posts
Showing posts with label fonts. Show all posts

പോസ്റ്റുകള്‍ക്ക് വാട്ടര്‍ മാര്‍ക്ക് നല്‍കാം

ഫേസ് ബുക്കില്‍  സമയമെടുത്ത് ടൈപ് ചെയ്തു നമ്മള്‍  പോസ്ടുന്നവ ഒരു കടപ്പാട് പോലും രേഖപ്പെടുത്താതെ  സ്വന്തം പേരില്‍ പോസ്ടുന്നവര്‍ ഈയിടെയായി കൂടി വരുകയാണ് . ഒറിജിനല്‍ പോസ്ടിനെക്കാള്‍ ലൈക്കും  കമന്റും  കട്ട് പോസ്റ്റു ചെയ്ത പോസ്റ്റിനു ലഭിക്കുന്നു എന്നതും സ്ഥിരം കാഴ്ചയാണ് .അതിന്റെ പിന്നാലെ കൂടി പരാതി പറയാന്‍ അധിക പേരും തുനിഞ്ഞു കാണുന്നില്ല . അതിനൊരു പരിഹാരം ആണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത് . .

ഫേസ് ബുക്കില്‍ ബ്ലാക്ക്‌ & വൈറ്റ്  എഴുത്തിനേക്കാള്‍ ശ്രദ്ധ നേടുക പലപ്പോഴും കളർ    ചിത്രങ്ങളാണ് . നമ്മളുടെ എഴുത്തുകള്‍ സാധാരണ വലുപ്പത്തിലും കളറിലും അല്ലാതെ വലുപ്പവും , ഫോണ്ടും , കളറും ഒക്കെ മാറ്റി ചിത്ര രൂപത്തില്‍ ആക്കുവാന്‍ ഫോട്ടോഷോപ്പ് അല്പം അറിയാവുന്നവര്‍ക്ക് കഴിയും . അതിനൊപ്പം നമ്മളുടെ ഒരു  വാട്ടര്‍ മാര്‍ക്ക് കൂടി കൊടുത്താല്‍ പോസ്റ്റ്‌ ആരെങ്കിലും കട്ടെടുക്കുന്നത്  പൂര്‍ണ്ണമായും ഒഴിവാക്കാം ....
മീഡിയം ലെവലില്‍ ഉള്ള എഴുത്തുകല്‍ക്കാണ് ഇത് സാധ്യമാകുകയുള്ളൂ . നീണ്ട എഴുത്തുകള്‍ക്ക്  അക്ഷരങ്ങള്‍ വളരെ ചെറുതാക്കേണ്ടി വരും  .

ഫോട്ടോഷോപ്പ്  അറിയില്ലാത്തവര്‍ക്ക്  വളരെ ഉപകാരപ്രദമായ ഒരു ടൂള്‍ ആണ്  പിക്പിക്ക് .  ഏതെങ്കിലും ഒരു ടെക്സ്റ്റ്‌ എഡിറ്റര്‍ വഴി നമ്മള്‍ക്ക് എഴുതുവാനുള്ളത് എഴുതിയ ശേഷം അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു അതില്‍  നമ്മളുടെ വക ഒരു വാട്ടര്‍ മാര്‍ക്ക് കൂടി നല്‍കി പോസ്റ്റ്‌ ചെയ്യാന്‍ ഒരു മിനുട്ട് പോലും വേണ്ട .

പിക്പിക്ക് ഇന്സ്ടാൽ  ചെയ്ത ശേഷം  രണ്ടു രീതിയില്‍ അത് ഉപയോഗിക്കാന്‍ സാധിക്കും .
1 . ഡെസ്ക് ടോപ്പില്‍  ഷോര്‍ട്ട് കട്ട്  ഐക്കണ്‍ നല്‍കി അതില്‍ ക്ലിക്ക് ചെയ്തു ഉപയോഗിക്കുക







2.ടാസ്ക് ബാറില്‍ പിന്‍ ചെയ്തു വെച്ചു ആവശ്യമുള്ളപ്പോള്‍ അതില്‍ ക്ലിക്ക് ചെയ്തു ഉപയോഗിക്കുക



ഉപയോഗിക്കുന്ന വിധം :

നമ്മള്‍ എഴുതിയ ടെക്സ്റ്റ്‌  എഡിറ്റര്‍  ഓപ്പണ്‍ ചെയ്തു വെച്ച ശേഷം  പിക് പിക്ക്  ഐക്കണ്‍ ക്ലിക്ക് ചെയ്ത്  പിക്പിക്ക് ഓപ്പണ്‍ ചെയ്ത് Region എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക . ശേഷം നമ്മള്‍ എഴുതിയ ഭാഗം മൌസ് ക്ലിക്ക് ചെയ്തു പിടിച്ചു ചതുരാകൃതിയില്‍  സെലക്ട്‌ ചെയ്ത ശേഷം വിടുക  . അത് തനിയെ പിക്ക് പിക്ക് വഴി ഓപ്പണ്‍ ആകുന്നതാണ് . പിക്ക്പിക്ക് വഴി ചിത്രം ഓപ്പണ്‍ ആയാല്‍ താഴെ കാണുന്ന ചിത്രത്തിലേത് പോലെ വാട്ടര്‍ മാര്‍ക്ക് ചേര്‍ക്കാവുന്നതാണ് ..!

താഴെ കൊടുത്തിട്ടുള്ള രണ്ടാമത്തെ ചിത്രത്തില്‍  ചിത്രത്തില്‍  Opacity എന്ന് കാണിക്കുന്നത് കുറച്ചു വരുംതോറും വാട്ടര്‍ മാര്‍ക്ക് കൂടുതല്‍ കൂടുതല്‍  നേര്ത്തതായി വരുന്നതാണ് .










വാട്ടര്‍ മാര്‍ക്ക് ആയി ബാക്ക് ഗ്രൌണ്ട് ട്രാന്‍സ്പാരെന്റ്റ് ആയ ഒരു ചിത്രം ഉണ്ടാക്കി  അത്  C:\Program Files\PicPick\resource\watermark  എന്ന ഫയലില്‍ നേരിട്ട്  സേവ് ചെയ്ത് ശേഷം  എപ്പോഴും സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ അത് തനിയെ സ്ക്രീന്‍ ഷോട്ടിന്റെ ഏതെങ്കിലും വശത്ത് വരുവാനുള്ള ഓപ്ഷന്‍ കൂടി (മുകളിലെ ചിത്രത്തിന്റെ അവസാന ഭാഗം കാണുക )ടിക്ക് ചെയ്തു  കൊടുത്താല്‍ പിന്നീട് സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ വാട്ടര്‍ മാര്‍ക്ക് തനിയെ വന്നു കൊള്ളും ..!






 ടിപ് :
പിക് പിക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ അതിന്റെ ഒരു ചെറിയ ഐക്കണ്‍ കൂടി ടാസ്ക് ബാറിന്റെ വലത്തേ മൂലയില്‍ വരുന്നതാണ് . അത് നമുക്ക് മറ്റു ചില സൌകര്യങ്ങള്‍ കൂടി നല്‍കും .
വലതു വശത്ത് കാണുന്നില്ല ഇല്ലെങ്കില്‍ ചിത്രത്തില്‍ കാണുന്നത് പോലെ അത് മറഞ്ഞു ഇരിക്കുകയായിരിക്കും .




അത് ഡ്രാഗ് ചെയ്ത്  താഴോട്ടു വലിച്ചിട്ടാല്‍ കാണാന്‍ കഴിയുന്ന രൂപത്തില്‍ കൊണ്ട് വരാവുന്നതാണ്







 ഈ ചെറിയ ഐക്കണ്‍ വഴി എടുക്കുന്ന ചിത്രങ്ങള്‍ നേരിട്ട് പിക് പിക്ക് വഴി ഓപ്പണ്‍ ആകില്ല . വാട്ടര്‍ മാര്‍ക്കും വരുന്നതല്ല .
അതിനു അതിന്റെ താഴെ കൊടുത്തിട്ടുള്ളത് പോലെ സെറ്റിംഗ്സ് മാറ്റി നല്‍കണം .














GOOGLE WEB FONTS

ബ്ലോഗുകളുടെ അക്ഷരങ്ങള്‍ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ അവതരിപ്പിച്ചതാണ് 
എന്നാല്‍ അത് ഉപയോഗപ്പെടുത്തുന്നത് അല്പം പ്രയാസകരമായി വന്നതിനാല്‍ അധികമാളുകളും അത് ഉപയോഗപ്പെടുത്തിയിട്ടില്ല . 
(  ബ്ലോഗര്‍ ഡാഷ് ബോര്‍ഡിലെ   'TEMPLATE DESIGNER '   വഴി ഭംഗി നല്‍കുന്ന ഈ അക്ഷരങ്ങള്‍ ഇപ്പോള്‍ ബ്ലോഗില്‍ ചേര്‍ക്കാവുന്നതാണ് .) 

ഗൂഗിള്‍ അവതരിപ്പിച്ച അക്ഷര പൊലിമ ഇവിടെ കാണാം . ഓരോ അക്ഷര ഡിസൈന്‍ കളും വേറെ വേറെ കാണുകയും നമ്മുടെ ബ്ലോഗിലേക്ക് ചേര്‍ക്കേണ്ട കോഡുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം .





എങ്ങനെയാണ് ഗൂഗിള്‍ വെബ്‌ ഫോണ്ട്സ് ബ്ലോഗില്‍ ഉപയോഗിക്കുന്നത് എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...:)

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.