logo

ഫേസ് ബുക്കിലും സുഹൃത്തുക്കളെ തരം തിരിക്കാം



ഫേസ് ബുക്ക്‌ , ഗൂഗിള്‍ പ്ലസ്‌  ,ട്വിറ്റെര്‍  തുടങ്ങിയ  സോഷ്യല്‍ മീഡിയകള്‍ ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് വളരെ സഹായകമാണ് .. ഏതെങ്കിലും ഒന്നില്‍ മാത്രം സജീവമായി ഇടപെടുന്നത് സമയ നഷ്ടം ഉണ്ടാക്കുന്ന പരിപാടിയാണ് . അത് കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസ്‌ ഉപയോഗിക്കുമ്പോള്‍  'circle' സംവിധാനം ഉപയോഗിച്ചും ട്വിറ്റെര്‍ ഉപയോഗിക്കുമ്പോള്‍ 'lists'  സംവിധാനം ഉപയോഗിച്ചും നമുക്ക് ആവശ്യമുള്ള ആളുകളുടെ അപ്പ്‌ ഡേറ്റ് കല്‍  മാത്രം പരിശോധിക്കുവാനും അത് വഴി  എല്ലാ സുഹൃത്തുക്കളുടെയും അപ്പ്‌ ഡേറ്റ് കല്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന (സ്വാഭാവികമായും എല്ലാം ഒന്ന് ഓടിച്ചു നോക്കുക നമ്മുടെ സ്വഭാവമാണ് എങ്കില്‍ ) സമയ നഷ്ടം ഒഴിവാക്കാം .


ഫേസ് ബുക്ക്‌ വളരെ സജീവമായ പങ്കു വെക്കലുകള്‍ നടക്കുന്ന ഇടമാണ് . ഇന്റര്‍നെറ്റ്‌  എന്നാല്‍ ഫേസ് ബുക്ക്‌  എന്നാണു ഇപ്പോഴത്തെ പ്രമാണം ....
 ഗൂഗിള്‍  ബസ്‌  നിര്‍ത്തിയ ശേഷം  ഫേസ് ബുക്കില്‍ ഒരു  ഇരച്ചു  കേറ്റം  അനുഭവപ്പെടുന്നുണ്ട് . ആദ്യം എന്ത് ചെയ്യണം ?എവിടെ തുടങ്ങണം? എന്നൊക്കെ കരുതി അറച്ചു  നില്‍ക്കുന്നവരെ ഏതെങ്കിലും ഗ്രൂപ്പില്‍  ചേര്‍ത്ത് വിട്ടാല്‍ മതി . പിന്നെ ഗ്രൂപ്പുകള്‍  അവരെ കൈകാര്യം ചെയ്തു വിട്ടോളും . :)


ഗ്രൂപ്പ് നോട്ടിഫികെഷന്‍  നോക്കി ഗ്രൂപ്പുകള്‍ മാറി മാറി കേറി  അവസാനം ഫേസ് ബുക്കില്‍ നിന്നും    ഇറങ്ങാന്‍  നല്ല നേരം നോക്കേണ്ട അവസ്ഥ പിടി പെട്ടിരിക്കുന്നു ...!!!




ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ നോട്ടിഫികെഷന്‍ പലപ്പോഴും 99 ഇല്‍ അധികം ആയി കാണുമ്പോള്‍ തന്നെ മടുപ്പ് തോന്നും . വളരെ പ്രധാനപ്പെട്ട നോട്ടിഫികെഷനുകള്‍ മാത്രം കിട്ടുവാന്‍ പ്രത്യേകിച്ച് വഴിയും ഇല്ല . എത്ര കുറച്ചാലും അത് വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കും . നമ്മള്‍ ആഗ്രഹിക്കാതെ തന്നെ നമ്മളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതാണ് പ്രശ്നമാകുന്നത് ...എന്നാല്‍ ചേര്‍ക്കപ്പെടുന്ന ഗ്രൂപ്പുകളില്‍ നമുക്ക് ചിലപ്പോള്‍ മാത്രമോ ,ചില പോസ്റ്റുകളില്‍ മാത്രമോ ആയിരിക്കും താല്പര്യം ഉണ്ടാവുക . ഗൂഗിള്‍ പോലെ, ട്വിറ്റെര്‍ പോലെ ഫേസ് ബൂകിലും നമ്മള്‍ക്ക് ഒരു പ്രത്യേക  Interest List ഉണ്ടാക്കി അതില്‍ ഉള്ള ആളുകളുടെ അപ്പ്‌ ഡേറ്റ് കല്‍ മാത്രം കാണുന്ന സംവിധാനം ഉണ്ടാക്കുകയാണ് ഒരു പോം വഴി കാണുന്നത് ..

അതിനായി നമുക്ക് താല്പര്യമുള്ള ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ പോകുക .
ശേഷം താഴെ കാണുന്ന ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്യുക  .


Add to Interest Lists ക്ലിക്ക് ചെയ്യുക

 
 പുതിയ ലിസ്റ്റ് ഉണ്ടാക്കുവാന്‍+New listക്ലിക്ക് ചെയ്യുക



ലിസ്ടിനു ഒരു പേര് നല്‍കുകയും അത്  ' Only Me'  ആക്കി വെക്കുകയും ചെയ്യുക ...;)

ശേഷം 'Done '  ക്ലിക്ക് ചെയ്യുക . നമ്മുടെ category  ലിസ്റ്റ് തയ്യാറായി .

നമ്മുടെ പ്രൊഫൈല്‍ പേജില്‍ ഇടതു വശത്തായി താഴെയായി  'INTERESTS '
എന്ന തലക്കെട്ടിനു താഴെ ഈ ലിസ്റ്റ് കാണാം .അതില്‍ ക്ലിക്ക് ചെയ്യുക .


വളരെ   എളുപ്പത്തില്‍  ആളുകളെ  ഈ  ലിസ്റ്റില്‍  ഉള്‍പ്പെടുത്താന്‍  കഴിയും  .
(ചിത്രം  കാണുക  .)

ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട ആളുകളുടെ ഏതു വിധത്തിലുള്ള അപ്പ്‌ ഡേറ്റ് കല്‍ ആണ് നമുക്ക് കാണേണ്ടത് എന്ന് നമുക്ക് തിരഞ്ഞെടുക്കുവാനുള്ള സംവിധാനവും ഉണ്ട് .(ചിത്രം കാണുക )
ഇത് പോലെ ഒന്നിലധികം  ലിസ്റ്റുകള്‍ ഉണ്ടാക്കാന്‍ കഴിയും . അതിനുള്ള ഓപ്ഷന്‍ ഓരോ സുഹൃത്തിന്റെയും പ്രൊഫൈല്‍ പേജില്‍ ഉണ്ട് ..
അല്ലെങ്കില്‍  ഇവിടെ  ക്ലിക്ക്  ചെയ്താലും  മതി 



ഇനി മുതല്‍ ഫേസ് ബുക്കില്‍ കയറുമ്പോള്‍ നോടിഫികെഷനുകള്‍ അവഗണിക്കാം . പകരം
ഒരു ലിസ്റ്റ്  ഉണ്ടാക്കി പ്രധാനപ്പെട്ട ആളുകളുടെ  
അപ്പ്‌  ഡേറ്റ് കല്‍ മാത്രം കണ്ടു പ്രതികരിച്ചു ഫേസ് ബുക്കില്‍ നിന്നും ഇറങ്ങാം . 
ശ്രമിച്ചു .നോക്കൂ .. സമയം ലാഭിക്കാന്‍ കഴിയും .  

THIS POST WAS FILED UNDER: , , , ,

  1. ലിസ്റ്റില്‍ ആളുകള്‍ കൂടുതലായാല്‍ അതും പിന്നെ പ്രശ്നമായി തോന്നും അത് കൊണ്ട് തന്നെ ആളുകളെ ഉള്‍പ്പെടുത്താനും നീക്കം ചെയ്യാനും ലിസ്റ്റ് 'Manage List' ക്ലിക്ക് ചെയ്തു എഡിറ്റ്‌ ചെയ്‌താല്‍ മതിയാകും ..

    ReplyDelete
  2. വളരെ ഉപകാരപ്രദം..താങ്ക് യു ..നൗഷാദ്‌ ബായ്...

    ReplyDelete
  3. ഉപകാരപ്രദം... നന്ദി നൗഷാദ് ഭായ്...!!

    ReplyDelete
  4. Replies
    1. ചെമ്മാട് ഭായ് ഇപ്പോള്‍ തീരെ കാണുന്നില്ല ...ഫേസ് ബുക്ക്‌ ഉപേക്ഷിച്ചോ ?


      :)

      Delete
  5. നൌഷാദേ.... ഇയാൾക്കിത്ര മാത്രം ഒഴിവുസമയം എവിടുന്നാ കിട്ടുന്നേ...???അഭിനന്ദനങ്ങൾ...!!!

    ReplyDelete
    Replies
    1. മുന്‍പ് ഉണ്ടായിരുന്ന സമയം ഇപ്പോള്‍ കിട്ടുന്നില്ല ...കൂട്ടുകാരും ഗ്രൂപ്പുകളും അറിവിന്റെ ഉറവിടങ്ങളും കൂടിയപ്പോള്‍ വാരിക്കൂട്ടാന്‍ ഇപ്പോഴുള്ള സമയം തികയുന്നില്ല ...സമയം ലാഭിക്കാനുള്ള ഒരു ശ്രമം കുറെ വിജയിച്ചതിന്റെ അനുഭവമാണ് ഈ പോസ്റ്റ്‌ .. നമുക്ക് ആവശ്യമുള്ള അപ്പ്‌ ഡേറ്റ് കല്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കും ..ബാക്കിയുള്ളവ പോട്ടെന്നു വെക്കും ...നന്ദി ഫസല്‍ സാഹിബ് വായനക്കും വരികള്‍ക്കും ..

      Delete
  6. യൂസ് ഫുള്‍ ടിപ്......!

    ReplyDelete
  7. ഉപകാരപ്രദം. വളരെ നന്ദി.

    ReplyDelete
    Replies
    1. നന്ദി മാഷേ ....വായനക്കും വരികള്‍ക്കും ..:)

      Delete
  8. Replies
    1. നന്ദി . വായനക്കും വരികള്‍ക്കും ..:)

      Delete
  9. Replies
    1. നന്ദി ജീ.... വായനക്കും വരികള്‍ക്കും ..:)

      Delete
  10. വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിനു നന്ദി ട്ടോ...

    ReplyDelete
    Replies
    1. നന്ദി ... വായനക്കും വരികള്‍ക്കും ..:)

      Delete
  11. ഉപകാരപ്രദം, ഇവ പ്രയോഗിക തലത്തിൽ കൊണ്ട് വരാനാ പാട്... മെനക്കെടണം,.. :)

    ReplyDelete
    Replies
    1. നമ്മുടെ സുഹൃത്തുക്കളുടെ പ്രൊഫൈല്‍ പേജു വഴിയും , ലിസ്റ്റ് പേജു വഴിയും ഈസിയായി ചേര്‍ക്കാം ..നീക്കം ചെയ്യാം ...സമയം ലാഭിക്കാന്‍ ഈ സംവിധാനം എനിക്ക് വളരെ ഉപകാരപ്പെട്ടു .. ഇപ്പോള്‍ ലിസ്റ്റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന അപ്പ്‌ dates മാത്രം വായിച്ചു അടുത്ത പണി നോക്കും ...പ്രധാനപ്പെട്ടവ വിട്ടു പോകുകയും ഇല്ല ...


      നന്ദി .. വായനക്കും വരികള്‍ക്കും ..:)

      Delete
  12. Replies
    1. നന്ദി ... വായനക്കും വരികള്‍ക്കും ..:)

      Delete
  13. This comment has been removed by the author.

    ReplyDelete
  14. Hi Noushad Bhai ..
    ഫസിബൂകിലെ " timeline " എങ്ങനെ ഒഴിവാക്കാം. ഞാന്‍ Internet Explorer ആണ് ഉപയോഗികുന്നത്.

    അത് കളയാന്‍ എന്തെങ്കിലും വഴിയുണ്ടോ ?

    ReplyDelete
    Replies
    1. ഒരിക്കല്‍ ആക്റ്റീവ് ആക്കിയാല്‍ പിന്നെ മാറ്റുവാന്‍ കഴിയില്ല എന്നാണു അറിയുന്നത് ..കൂടാതെ ടൈം ലൈനിലേക്ക് മാരാത്തവരുടെ പ്രൊഫൈല്‍ അടുത്ത് തന്നെ ഫേസ് ബുക്ക്‌ തന്നെ മാറ്റും എന്ന് അറിയുന്നു

      Delete
  15. ഗൂഗിള്‍ ക്രോമില്‍ timeline മാറ്റാന്‍ കഴിയും . പക്ഷെ Explorer le പറ്റുന്നില്ല..

    ReplyDelete
  16. പുതിയ കുറെ വിവരങ്ങള്‍ ലഭിച്ചു. ഉപകാരപ്രദമായ പോസ്റ്റ്‌ വടക്കേല്‍ ഭായ്..

    ReplyDelete
    Replies
    1. നന്ദി ... വായനക്കും വരികള്‍ക്കും ..:)

      Delete
  17. ബ്ലോഗ് പോസ്റ്റുകളുടെ ഫോണ്ട് സൈസ് വലുതാക്കാന്‍ എന്ത് ചെയ്യും? എന്‍റെ പുതിയ ബ്ലോഗില്‍ ഫോണ്ട് സൈസ് തീരെ ചെറുതാണ്.
    http://cyberspace00.blogspot.com/

    ReplyDelete
    Replies
    1. check this code in your template (design->edit HTML)

      font-size: 12px;

      and change it to

      font-size: 13px;

      and save template..

      Delete
  18. നൌഷാദിക്കാ, ബ്ലോഗിലെ ഫോളോവര്‍ വിഡ്ജെറ്റിന്‍റെ ഹൈറ്റ് എങ്ങനെ അഡ്ജസ്റ്റ് ചെയ്യാം?

    ReplyDelete
  19. നിലവില്‍ ഉള്ളത് മാറ്റാന്‍ കഴിയും എന്ന് തോന്നുന്നില്ല ..

    ഗൂഗിള്‍ ആ സേവനം ഇപ്പോള്‍ നല്‍കുന്നില്ല ...

    ReplyDelete
  20. നൗഷാദ്, വളരെ നന്ദി.. ഇതുപോലെ ഒരു കാറ്റഗറി തിരിക്കൽ എങ്ങനെ ചെയ്യാം എന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു...:-)

    ReplyDelete
    Replies
    1. നന്ദി അപ്പു മാഷേ ...

      താങ്കളില്‍ നിന്നും പഠിച്ച നിരവധി പാഠങ്ങള്‍ (ആദ്യാക്ഷരി ) നല്‍കിയ കൌതുകങ്ങള്‍ ഇപ്പോഴും എന്നെ ഇ -ലോകത്ത് സജീവമാക്കി നിര്‍ത്തുന്നു..:)

      Delete
  21. സലാം നൌഷാദ് ഇക്കാ,
    ശരിക്കും ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട് ഇങ്ങനെ വല്ല വഴിയുമുണ്ടോ എന്ന് ...പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.

    ...*

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിനു ഞമ്മന്റെ ബക ഒരു ബല്ല്യ 'പൂച്ചെണ്ട്' ...!!

    ReplyDelete
  24. വളരെ ഉപകാരം നൌഷാദിക്കാ...
    കൊറേ തെരഞ്ഞു നടന്നതാണ് ഇങ്ങനെയൌരു പോംവഴി...
    ഇപ്പഴാ കിട്ടിയത്‌, കിട്ടേണ്ടടത്തു നിന്ന് തന്നെ...
    നന്ദി...

    ReplyDelete
  25. വളരെ ഉപകാരമായി. നന്ദി.

    ReplyDelete
  26. ഉപകാരപെട്ടു നന്ദി

    ReplyDelete
  27. ഒത്തിരി ഇഷ്ടപ്പെട്ടു.... നന്ദി.....

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.