logo

ട്വിട്ടെരിലും(twitter) ഗ്രൂപ്പ് !!!






ഒരു  ബ്ലോഗ്ഗരെ സംബന്ധിച്ചിടത്തോളം ഫല പ്രദമായി ബ്ലോഗ്‌ പ്രചരിപ്പിക്കുന്നതിനു സഹായകമാണ് സോഷ്യല്‍ മീഡിയ സൈറ്റ് കല്‍ .അവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ്  ട്വിറ്റെര്‍  (twitter).

മുന്‍ കാലങ്ങളില്‍ ഗ്രൂപ്പ് ആയി മെയില്‍ അയക്കുന്നത് പോലെ ഗുണകരമായ ഒരു പ്രക്രിയയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈറ്റ് കളില്‍ ഗ്രൂപ്പുകളില്‍ ബ്ലോഗ്‌ പരിചയപ്പെടുത്തുന്നത് . ഗ്രൂപ്പ് അംഗങ്ങള്‍ക്ക്  ബ്ലോഗ്‌ ലിങ്ക് വഴി ബ്ലോഗ്‌ സന്ദര്‍ശിക്കുവാനും ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍  ഗ്രൂപ്പില്‍ പങ്കു വെക്കുവാനും ഫേസ് ബുക്ക്‌ ഗ്രൂപ്പുകള്‍ സഹായകമാണ് .


എന്നാല്‍ ട്വിറ്റെര്‍  അല്പം വ്യത്യസ്തമാണ് .നമുക്ക് ഒരുപാട് ആളുകളെ ഫോളോ ചെയ്യുന്ന ഒപ്പം തന്നെ നമുക്ക് ഇഷ്ടമുള്ള ഒരു കൂട്ടം ആളുകളെ ഒരുമിച്ചു ഒരു ഗ്രൂപ്പ് ആയി ഫോളോ ചെയ്യുവാനുള്ള സൗകര്യം ട്വിറ്റെര്‍ ഒരുക്കിയിട്ടു കുറെ നാളുകളായി . ചടങ്ങിനു വേണ്ടി ആളുകളെ ഫോളോ ചെയ്യുന്ന ഒപ്പം തന്നെ ഉപകാര പ്രദമായ വിവരങ്ങള്‍ മാത്രം (വിവിധ വിഷയങ്ങളില്‍ ) നല്‍കുന്ന ആളുകളെ ഗ്രൂപ്പ് ആയി തിരിച്ചു ഫോളോ ചെയ്യുന്നതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ , ട്വിറ്റെര്‍ ഉപയോഗിക്കുമ്പോള്‍ നഷ്ടമാകുവാന്‍ സാദ്ധ്യതയുള്ള   സമയം നമുക്ക്  വളരെ ലാഭിക്കാം എന്നതാണ് . അതായത് നമ്മള്‍  ഗുണകരമായ വിവരങ്ങള്‍ നല്‍കുന്ന ആളുകളുടെ ട്വീറ്റ് കള്‍ മാത്രമേ വായിക്കുന്നുള്ളൂ എന്ന് .

അത് ഇപ്രകാരമാണ് :
നമ്മള്‍ ഒരാളെ ഫോളോ ചെയ്യുമ്പോള്‍ ചിത്രത്തിലേത് പോലെ വലതു ഭാഗത്ത്‌ കാണുന്ന (മനുഷ്യന്റെ  തലയുടെ  രൂപം ശ്രദ്ധിക്കുക ) ബട്ടണ്‍  ക്ലിക്ക് ചെയ്യുമ്പോള്‍  വരുന്ന മെനുവില്‍ "Add to list" ക്ലിക്ക് ചെയ്തു  അദ്ദേഹത്തെ ഒരു ലിസ്റ്റില്‍ (അതായത് ഒരു ഗ്രൂപ്പില്‍) ഉള്‍പെടുത്തുക .
(നിലവില്‍ ഒരു ലിസ്റ്റ് ഇല്ലെങ്കില്‍ ഒരു പുതിയ ലിസ്റ്റ് "Add to list" ക്ലിക്ക് ചെയ്തു  creat a list  വഴി ഉണ്ടാക്കുക )




നമ്മള്‍ ട്വിറ്റെര്‍ വഴി sign in  ചെയ്യുമ്പോള്‍ നമ്മുടെ ഹോം പേജില്‍ വലതു വശത്ത് കാണുന്ന
"Lists" ക്ലിക്ക് ചെയ്‌താല്‍ നമ്മുടെ  ലിസ്റ്റുകള്‍ അഥവാ  ഗ്രൂപ്പുകള്‍  കാണുവാന്‍ കഴിയും .(താഴെ കൊടുത്തിരിക്കുന്ന  ചിത്രം കാണുക )അവിടെ ഒരു ഗ്രൂപ്പില്‍ അഥവാ ലിസ്റ്റില്‍ ക്ലിക്ക് ചെയ്‌താല്‍ നമുക്ക് ഉപകാര പ്രദമായ അറിവുകള്‍ പങ്കു വെക്കുന്നവരുടെ ട്വീറ്റ് കള്‍  വളരെ എളുപ്പത്തില്‍ ലഭിക്കും ...എല്ലാ ട്വീറ്റ് കളും വായിച്ചു സമയം നഷ്ടമാകുന്നത് ഒഴിവാക്കുവാന്‍ കഴിയും ...






THIS POST WAS FILED UNDER: , , ,

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.