logo

Google+1 ഇല്‍ ചേരുവാന്‍ അപേക്ഷിക്കാം



ന്യൂയോര്‍ക്ക്: 50 കോടിയിലധികമാളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ഫേസ്ബുക്കിനോട് കിടപിടിക്കാന്‍ ഗൂഗിള്‍ പ്ലസ് എന്നപേരില്‍ പുതിയ സൈറ്റിന് സേര്‍ച്ച് എന്‍ജിന്‍ ഭീമന്‍മാരായ ഗൂഗിള്‍ തുടക്കം കുറിച്ചു. ഫോട്ടോകളും സന്ദേശങ്ങളും നവീനരീതിയില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതിനോടൊപ്പം വിവിധസൗഹൃദഗ്രൂപ്പുകള്‍ തമ്മില്‍ പെട്ടെന്ന് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നുവെന്നാണ് സൈറ്റിന്റെ  പ്രത്യേകതയെന്ന് ഗൂഗിള്‍ വൈസ്്രപസിഡന്റ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ കുറിച്ചു. വീഡിയോ ചാറ്റിങിനുള്ള സീകര്യവും ഗൂഗിള്‍ പ്ലസിലുണ്ട്. എന്നാല്‍ ഫേസ്ബുക്കിന്റെ തന്നെ ചില സവിശേഷതകള്‍ ഗൂഗിള്‍ പ്ലസില്‍ ഉപയോഗപ്പെടുത്തിയിട്ടേയുള്ളൂവെന്ന് ചിലര്‍ പറയുന്നു.
ഇന്റര്‍െനറ്റിലൂെടയുള്ള  വിവരശേഖരണത്തിനായി ലോകത്തെ മൂന്നില്‍ രണ്ടാളുകളും ഉപയോഗിക്കുന്നത് ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ രംഗപ്രവേശത്തോടെ ഗൂഗിളിന്റെ പ്രഭാവത്തില്‍ നിഴല്‍ വീണിട്ടുണ്ട്.  ഗൂഗിള്‍ വേവ്, ഗൂഗിള്‍ ബസ് എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഗൂഗിള്‍ ആരംഭിച്ചുവെങ്കിലും അതോന്നും വേണ്ടത്ര ്രശദ്ധിക്കപ്പെട്ടിരുന്നില്ല.
വിവിധ സൗഹൃദഗ്രൂപ്പുകളുമായി എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുന്ന സര്‍ക്കിള്‍സ്, വീഡിയോ ചാറ്റിങ്ങിന്  സഹായിക്കുന്ന ഹാങൗട്ട്‌സ്, ഗ്രൂപ്പുകള്‍ തമ്മില്‍ എളുപ്പത്തില്‍ സന്ദേശകൈമാറ്റത്തിനുപയോഗിക്കുന്ന ഹഡില്‍, ഒരേ വിഷയത്തില്‍  താല്‍പര്യമുള്ളവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌പാര്‍ക്ക്‌സ് എന്നിവയാണ് ഗൂഗിള്‍ പ്ലസിന്റെ പ്രത്യേകതയായി അധികൃതര്‍ എടുത്തുകാണിക്കുന്നത്.
ഇപ്പോള്‍ വളരെക്കുറച്ചാളുകളാണ് ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നതെങ്കിലും വരുംദിനങ്ങളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ഈ വെബ്‌സൈറ്റ് ഉപയോഗിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി വക്താക്കള്‍ പറഞ്ഞു.
[madhyamam 2011 june 30]


   ഇല്‍  ചേരുവാന്‍
ഇവിടെ ക്ലിക്ക് ചെയ്യൂ.

ശേഷം   വരുന്ന പേജില്‍




Keep Me Posted

 എന്ന് കാണുന്നിടത്ത്    ക്ലിക്ക് ചെയ്തു നമ്മുടെ പേര് , ഇ മെയില്‍ അഡ്രെസ്സ്  എന്നിവ നല്‍കി കാത്തിരിക്കാം ...


നമ്മുടെ ബ്ലോഗില്‍ ഇത്തരമൊരു ബട്ടണ്‍ കൂടി ചേര്‍ക്കുവാന്‍ ...:)

THIS POST WAS FILED UNDER: , , ,

0 comments:

:):) :(:( :)):)) :((:(( =))=))

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.