ഫേസ് ബുക്ക് ഇപ്പോള്‍ വളരെ ജനകീയമായ ഒരു സാമൂഹിക മാധ്യമം ആണ് എന്ന് പറയേണ്ടതില്ലല്ലോ ...നമ്മള്‍ മുന്‍പ് പരിചയപ്പെട്ടിട്ടുല്ലാവരും അറിയുന്നവരും ആയ ഏറെ ആളുകളെ വീണ്ടും കണ്ടു മുട്ടുക ഫേസ് ബുക്ക് വഴി ആകുന്നതു സാധാരണ സംഭവമാണ് .സമാന ചിന്താഗതിക്കാരും അല്ലാത്തവരും ആയ പുതിയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനും ഫേസ് ബുക്ക് വളരെ സഹായകമാണ് .
നമ്മുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ കണ്ടാവും പലരും സൌഹൃദത്തിനായി അപേക്ഷ നല്‍കുന്നത് ...നമ്മള്‍ ഷെയര്‍ ചെയ്യുന്ന വിഷയങ്ങളും മറ്റും മാത്രമല്ല ആളുകള്‍ പരിഗണിക്കുക .നമ്മുടെ ജീവിത ചരിത്രം കൂടി പ്രൊഫൈല്‍ പേജില്‍ അവര്‍ നോക്കാന്‍ സാധ്യതയുണ്ട് . അവിടെ നമ്മുടെ ജോലി എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ അവിടെ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല , അല്ലെങ്കില്‍ എല്ലാവര്ക്കും കൊടുക്കാവുന്ന പോലെ കുറെ ഉദ്ദ്യോഗ പേരുകള്‍ ഒക്കെ കാണുന്നു .
ഇവിടെ വിവരിക്കുന്നത് അങ്ങനെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തവര്‍ക്ക് അല്പം ജാഡക്ക് വേണ്ടി കൊടുക്കാവുന്ന ഒരു തമാശ മാത്രമാണ് . :) അതിനായി നമുക്ക് സ്വന്തമായി ഒരു ഫേസ് ബുക്ക് പേജ് നിര്‍ബന്ധമാണ് .അല്ലെങ്കില്‍ മറ്റു ആരുടെയെങ്കിലും പേജില്‍ അഡ്മിന്‍ പദവി ഉണ്ടായാലും മതി .അല്ലാത്ത പേജുകളുടെയും പേരുകള്‍ ടൈപ്പ് ചെയ്തു നമുക്ക് ചേര്‍ക്കാം എങ്കിലും അത്ര ജാഡ വേണ്ട എന്നാണു എന്റെ അഭിപ്രായം . :)
ഇവിടെ ക്ലിക്ക് ചെയ്തു നമ്മുടെ പ്രൊഫൈല്‍ പേജില്‍ പ്രവേശിച്ച ശേഷം Update Info ക്ലിക്ക് ചെയ്തു നിലവില്‍ ഏതെങ്കിലും പദവി ഉണ്ടെങ്കില്‍ അത് Delete ചെയ്യുക . ശേഷം ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്തു സേവ് ചെയ്‌താല്‍ മാത്രം മതിയാവും .. ചുളുവില്‍ നമ്മുടെ പേജിനു പ്രൊഫൈല്‍ പേജില്‍ ഒരു ലിങ്കും നമുക്ക് ജാഡ കാണിക്കാന്‍ ഒരു പദവിയും ആയി ...












