ബ്ലോഗ്ഗര്‍ ബ്ലോഗുകളുടെ ഡൊമൈന്‍ നെയിം ജനുവരി 31 നു ശേഷം ഇന്ത്യയില്‍ മാത്രം
http://yourname.blogspot.com എന്നത് http://yourname.blogspot.in എന്നായി മാറുന്നതായി എല്ലാവര്ക്കും തന്നെ അനുഭവപ്പെടുന്നു .ഇത് സംപന്ധമായി ഗൂഗിള്‍ വിശദമായ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല ..( ഇവിടെ ചെറുതായൊരു അറിയിപ്പ് മാത്രം കാണാം . )
ഇത് ബ്ലോഗുകളെ തരം തിരിക്കുന്നതിന്റെ ഭാഗമായി കാണാം . ബ്ലോഗുകളുടെ ഉള്ളടക്കങ്ങള്‍ സമ്പന്ധിച്ച് വിവിധ രാജ്യങ്ങളുടെ നിയമങ്ങളും നിബന്ധനകളും തലവേദന ആകുന്ന സ്ഥിതിക്ക് ഇന്ത്യയില്‍ നിന്നുള്ള ബ്ലോഗുകളെ blogspot.in എന്ന ഡൊമൈനില്‍ ആക്കി തരം തിരിക്കുന്നത് ഗൂഗിളിനു പണി എളുപ്പമാക്കും എന്ന് കരുതാം .
ഇന്ത്യയില്‍ നിന്നും ഒരാള്‍ http://malayalambloghelp.blogspot.com എന്ന അഡ്രസ് വഴി ബ്ലോഗ് തുറന്നാല്‍ അത് http://malayalambloghelp.blogspot.in എന്ന യു ആര്‍ എല്‍ ആയി redirect ചെയ്യപ്പെടുന്നു . അപ്പോള്‍ രണ്ടു യു ആര്‍ എല്‍ ഉപയോഗിച്ചും ഇന്ത്യയില്‍ നിന്നും ബ്ലോഗ് തുറക്കാം .
(ഇന്ത്യക്ക് പുറത്ത് നിന്നും ഒരാള്‍ http://malayalambloghelp.blogspot.in എന്ന യു ആര്‍ എല്‍ ഉപയോഗിച്ചാല്‍ ബ്ലോഗ് തുറക്കുകയില്ല എന്നും കേള്‍ക്കുന്നു . )
തുടര്‍ച്ചയായി ബ്ലോഗ്ഗെരില്‍ വരുന്ന ഇത്തരം മാറ്റങ്ങള്‍ ഉപയോക്താക്കല്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല . ഇപ്പോള്‍ തന്നെ ഫേസ് ബുക്ക് ലൈക് കല്‍ പലര്‍ക്കും കാര്യമായി തന്നെ നഷ്ട്ടപ്പെട്ടിരിക്കുന്നു . പലയിടങ്ങളിലും നല്‍കപ്പെട്ടിരിക്കുന്ന ലിങ്കുകളുടെ അവസ്ഥ എന്താകുമെന്നു കാത്തിരുന്നു അറിയേണ്ടിയിരിക്കുന്നു .. പഴയ ബ്ലോഗ് ടുടോരിയലുകള്‍ മാറ്റി എഴുതേണ്ട അവസ്ഥയാണ് . ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ പലര്‍ക്കും പഴയ ഡാഷ് ബോര്‍ഡ് കിട്ടുന്നില്ല .
Disqus കമന്റ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് കമന്റ്സ് കിട്ടുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട് .
alexa റാങ്കിംഗ് പ്രശ്നത്തിലായവരും ഉണ്ട് .(പുതിയ ഡൊമൈന്‍ ,പുതിയ സൈറ്റ് ആയി മാത്രമേ alexa സ്വീകരിക്കുന്നുള്ളൂ ..
)
ഗൂഗിള്‍ അല്ലാത്ത സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ഈ ഡൊമൈന്‍ മാറ്റം മൂലം ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്നും അഭിപ്രായങ്ങള്‍ ഉണ്ട് .
പരിഹാരം ?!!!
നിലവിലുള്ള http://malayalambloghelp.blogspot.com എന്നതിന്റെ കൂടെ ' /ncr 'എന്ന് കൂടി ചേര്‍ത്ത് എന്ന് മറ്റിടങ്ങളിലേക്ക് ഷെയര്‍ ചെയ്‌താല്‍ റീ-ഡയറക്റ്റ് ചെയ്യപ്പെടില്ല .
മറ്റൊന്ന് നമ്മുടെ ടെമ്പ്ലേറ്റ് ഇല്‍
all-head-content "/>
എന്ന കോഡ് കണ്ടു പിടിക്കുക
അതിന്റെ തൊട്ടു താഴെ താഴെ കാണുന്ന കോഡ് നല്‍കി Save Template ക്ലിക്ക് ചെയ്യുക..
<link expr:href='data:blog.canonicalUrl' rel='canonical'/>
(ഇത് ഒരു വിദ്യ മാത്രമാണ്, ശാശ്വതമായ പരിഹാരമല്ല .)
നമ്മുടെ ബ്ലോഗുകള്‍ സ്വന്തം ഡൊമൈന്‍ നെയിം നല്‍കി രക്ഷിച്ചാലും പഴയ യു ആര്‍ എല്ലുകള്‍ വഴി നേടിയവയൊക്കെ തിരിച്ചു കിട്ടില്ല എന്നത് നമ്മള്‍ ഉള്‍ക്കൊണ്ടേ തീരൂ . ഈ മാറ്റങ്ങള്‍ വഴി നഷ്ടമായവ പുല്ലാണ് എന്ന് പറയുവാന്‍ നമുക്ക് സാധിക്കട്ടെ . നമ്മുടെ മനസ്സിലെ ആശയങ്ങള്‍ പങ്കു വെക്കുവാന്‍ ഇപ്പോഴും ബ്ലോഗ്ഗര്‍ സൌജന്യ സേവനം തന്നെ എന്ന് കരുതി ആശ്വസിച്ചു അടുത്ത പോസ്റ്റിലേക്ക് സൈന്‍ ഇന്‍ ചെയ്യുക .
ആശംസകള്‍ :)
aa code kanunnilla.
ReplyDeleteente blog: http://cheruputhoor.blogspot.in/
@Nammude Cheruputhoor
ReplyDeletesee this post how to find a code in our blog template
http://malayalambloghelp.blogspot.in/2012/01/blog-post.html
നല്ല വിവരണം ..സഹായകമായി..നന്ദി
ReplyDelete@Mohammed Shaji
ReplyDeleteഉപകാരപ്രദമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് . നന്ദി ...:)
very thanx for sharing..
ReplyDelete