logo

ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ -പുതിയതും, പഴയതും

ബ്ലോഗ്‌ എഴുതുന്ന പലര്‍ക്കും  ബ്ലോഗ്ഗെരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രശന്മുണ്ടാക്കുന്നു . പഴയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ അടിസ്ഥാനമാക്കിയാണ് അധിക ബ്ലോഗ്‌ ടുടോരിയലുകളും എഴുതപ്പെട്ടിട്ടുള്ളത് . എന്നാല്‍   ഡാഷ് ബോര്‍ഡ്‌ അടിസ്ഥാനമാക്കിയ  ടുടോരിയാല്‍  വായിച്ചു ബ്ലോഗ്ഗെരിന്റെ പുതിയ ഡാഷ്  ബോര്‍ഡില്‍  പ്രവേശിക്കുമ്പോള്‍ ഒന്നും മനസ്സിലാകാത്ത അവസ്ഥ വരുന്നു . 

 പഴയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ ബ്ലോഗ്ഗെരിന്റെ  അറിയിപ്പ് പ്രകാരമാണ് പുതിയതിലേക്ക് മാറുന്നത് .(ഇഷ്ടമായിട്ടല്ല എന്താണ് സംഭവം എന്നറിയുവാനാണ് ഈ മാറ്റം ).







അതോടെ ബ്ലോഗ്ഗെരില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ പുതിയ ഡാഷ് ബോര്‍ഡാണ് പിന്നീട് തുറക്കപ്പെടുക .
 പഴയതിലേക്ക് മാറുവാന്‍ പുതിയ ഡാഷ് ബോര്‍ഡില്‍ ഓപ്ഷന്‍ ഉണ്ട് .

താഴെ ചിത്രത്തില്‍ കാണുന്നത് പോലെ  രണ്ടു ക്ലിക്കുകള്‍ വഴി പഴയ ഡാഷ് ബോര്‍ഡില്‍ പോകാം .




ഇനി മുതല്‍ പഴയ ഡാഷ് ബോര്‍ഡിനെ ആസ്പദിച്ചു എഴുതണമോ , അതോ പുതിയ ഡാഷ് ബോര്‍ഡിനെ ആസ്പദിച്ചു എഴുതണമോ എന്ന ആശയ കുഴപ്പം മാത്രം ബാക്കി ..:)

THIS POST WAS FILED UNDER: , , ,

  1. എനിക്ക് പുതിയ രീതി ഇഷ്ടപ്പെട്ടു. കൂടുതൽ വിസ്താരത്തിൽ കാണുന്നതുപോലെ. പ്രത്യേകിച്ച് അസൗകര്യമൊന്നും തോന്നുന്നില്ല.

    ബ്ലോഗർ പ്രൊഫൈലിനു പകരം ഗൂഗിൾ പ്ലസ് പ്രൊഫൈൽ ഉപയോഗിക്കാം എന്നതാണ്‌ മറ്റൊരു പുതിയ മാറ്റം. ഇതും ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ച് മാറാം. നമ്മുടെ പ്രൊഫൈൽ സന്ദർശിക്കുന്നവർക്ക് ഏതൊക്കെ ബ്ലോഗുകളാണ്‌ നമ്മൾ പിന്തുടരുന്നെതെന്ന് അറിയാൻ കഴിയുന്നില്ല എന്നതാണ്‌ ഗൂഗിൾ പ്രൊഫൈൽ സ്ഥാപിക്കുമ്പോൾ ഞാൻ കണ്ട ഒരു കുറവ്. എങ്കിലും തൽക്കാലം ഈ രീതി പരീക്ഷിക്കുകയാണ്‌.

    ReplyDelete
  2. പുതിയ ഡാഷ്ബോർഡ് ഉപയോഗിച്ചാൽ മൊബൈൽ വെഷൻ സെറ്റ് ചെയ്യുവാനും കഴിയും. ടെമ്പ്ലേറ്റ് എന്നതിൽ പോയാൽ മതി. മൊബൈലിൽ നിന്നും ബ്ലോഗ് വായിക്കുന്നവർക്ക് ഇത് വളരെ സൗകര്യ പ്രദമായിരിക്കും. ചുറ്റുമുള്ള ഗാഡ്ജറ്റ് എല്ലാം ഒഴിവാക്കി പോസ്റ്റ് മാത്രം കാണാം. എഴുത്തുകാരന്റെ പ്രൊഫൈലും കാണാം.

    ReplyDelete
    Replies
    1. പഴയതിലും അത് ചെയ്യാവുന്നതാണ് ...

      settings-> Email & Mobile എന്ന ക്രമത്തില്‍ ശ്രമിക്കാം ...:)

      Delete
  3. പഴയ ഡാഷ് ബോര്‍ഡ്‌ ആണ് സൗകര്യം...

    ReplyDelete
    Replies
    1. എന്റെ അഭിപ്രായവും അങ്ങനെ തന്നെ ..:)

      Delete
  4. എനിക്കു പഴയാതാണിഷ്ടം പുതിയത് എന്തോ...?

    ReplyDelete
    Replies
    1. എന്റെ അഭിപ്രായവും അങ്ങനെ തന്നെ ..:)

      Delete
  5. @Noushad Vadakkel

    Thanks. വായിച്ചു. ഇപ്പോഴാണ്‌ അത് ഞാൻ കാണുന്നത്.

    ReplyDelete
  6. പുതിയ ഡാഷ്ബോർഡ് ഉപയോഗിച്ച് ഇന്ന് പുതിയ പോസ്റ്റ് ഇട്ടു. കൂടുതൽ സൗകര്യമായി തോന്നി. എഡിറ്റ് വിൻഡോ ആവശ്യത്തിന്‌ വലിപ്പമുള്ളതാണ്‌. നമ്മൾ ബ്ലോഗിൽ കാണുന്ന അത്രയും വലിയ വ്യൂ. വാചകങ്ങളും ചിത്രങ്ങളും ചേർക്കുമ്പോൾത്തന്നെ അത് പോസ്റ്റിൽ എങ്ങനെയിരിക്കുമെന്ന് മനസ്സിലാവും.

    ഒരോ ഓപ്ഷനും കണ്ടുനോക്കൂ. പരിചയമായാൽ ഇതുതന്നെയായിരിക്കും ഇഷ്ടപ്പെടുക. ഏതായാലും പരീക്ഷിച്ചുനോക്കൂ.

    ReplyDelete
  7. ഉപകാരപ്രദം, എന്റെ ഒരുപാട് സംശയങ്ങൾ ഒറ്റയടിക്ക് തീർത്തുതന്നു. ആശംസകൾ.

    ReplyDelete
  8. @മണ്ടൂസന്‍

    ബ്ലോഗ്‌ ഉപകരിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട് . നന്ദി വീണ്ടും വരിക

    ReplyDelete
  9. ഇല്ല ഓടുന്നില്ല ...:)

    ReplyDelete
  10. ചേട്ടാ ഏന്റെ ബ്ലോഗില്‍ ഞാന്‍ ഏതെങ്കിലും പോസ്റ്റുകള്‍ ഇട്ടാല്‍ അത്
    ഹോമില്‍ മൊത്തമായി വരുന്നു ഏനിക്കു അതൊന്നു ചുരുക്കണം അതായതു ആ പോസ്റ്റിന്റെ
    ചെറിയൊരു ഭാഗമേ ഹോമില്‍ വരകു ബാക്കി "റീഡ് മോര്‍ "ഏന്നതില്‍ ക്ലിക്ക്
    ചെയുമ്പോള്‍ വരുന്ന രീതിയിലാക്കണം പിന്നെ ഹോം പേജിലെ പോസ്റ്റുകളുടെ
    എണ്ണവും ചുരുക്കണം ഒരു വഴി പറഞ്ഞു തരുമെന്ന് പ്രതീഷിക്കുന്നു .....

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.