logo

ബ്ലോഗില്‍ അല്പം സ്ക്രോളിംഗ് വേലകള്‍

ആദ്യാക്ഷരിയിലെ പുതിയ പോസ്റ്റ്‌ വായിച്ചു . സ്ക്രോളിംഗ് ടെക്സ്റ്റ് ബ്ലോഗില്‍ ഉപയോഗിക്കുന്നത് സംബന്ധമായ പോസ്റ്റ്‌ .വായിച്ചപ്പോള്‍ മുന്‍പ് പരീക്ഷിച്ചിരുന്ന ചില സ്ക്രോളിംഗ് ടെക്സ്റ്റ് എഫ്ഫെക്ട്കള്‍ പങ്കു വെക്കാം എന്ന് കരുതി .

<marquee>your scrolling text</marquee>

ഇതാണ് സാധാരണ ഒരു സ്ക്രോളിംഗ് ടെക്സ്റ്റ് കോഡ്‌. (ഇതില്‍   'your scrolling text'  എന്നത് മാറ്റി നമുക്ക് ആവശ്യമുള്ള വാചകങ്ങള്‍ എഴുതി ചേര്‍ക്കാം ). ഇത് നമ്മള്‍ ഒരു ബ്ലോഗ്‌ പോസ്റ്റിലോ ഗാട്ജെറ്റ്‌ ലോ ഉപയോഗിക്കുമ്പോള്‍ താഴ്ഴെ കാണുന്ന പ്രകാരം കാണാം
your scrolling text
പാശ്ചാത്തല കളര്‍

സ്ക്രോളിംഗ് ടെക്സ്റ്റ് പശ്ചാത്തലത്തില്‍ ഏതെന്കിലും ഒരു കളര്‍ (നമ്മുടെ ബ്ലോഗിന്റെ പശ്ചാത്തലത്തിന് മാച്ച് ചെയ്യുന്ന കളര്‍ )ഉപയോഗിക്കുവാന്‍ താഴെ കാണുന്ന കോഡ് ഉപയോഗിക്കാം

<marquee bgcolor="#ccdee8">your scrolling text</marquee>

(ഈ ബ്ലോഗിന്റെ പാശ്ചാത്തല കളര്‍ #ccdee8 ആണ് ആയതിനാല്‍ അതാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് )

ഇത് നമ്മള്‍ ഒരു ബ്ലോഗ്‌ പോസ്റ്റിലോ ഗാട്ജെറ്റ്‌ ലോ ഉപയോഗിക്കുമ്പോള്‍ താഴ്ഴെ കാണുന്ന പ്രകാരം കാണാം

your scrolling text

ദിശ മാറ്റുവാന്‍

സാധാരണയായി സ്ക്രോളിംഗ് ടെക്സ്റ്റ് പേജിന്റെ വലതു വശത്ത് നിന്നും ഇടതു വശത്തേക്കാണ്‌ സഞ്ചരിക്കുന്നത് . ഇത് ഇടതു വശത്ത് നിന്നും വലതു വശത്തേക്ക് ആക്കി മാറ്റുവാന്‍ താഴെ കാണുന്ന കോഡ് ഉപയോഗിച്ചാല്‍ മതി

<marquee direction="right" bgcolor="#ccdee8">your scrolling text moving right side now</marquee>

ഇത് നമ്മള്‍ ഒരു ബ്ലോഗ്‌ പോസ്റ്റിലോ ഗാട്ജെറ്റ്‌ ലോ ഉപയോഗിക്കുമ്പോള്‍ താഴ്ഴെ കാണുന്ന പ്രകാരം കാണാം

your scrolling text moving right side now

direction="right" എന്ന സ്ഥാനത്തു
direction="up" എന്നോ
direction="down" എന്നോ കൊടുത്താല്‍ മുകളിലേക്കും താഴേക്കും സ്ക്രോല്‍ ചെയ്യിക്കാം

അപ്പോള്‍ താഴെ കാണുന്ന പ്രകാരം കാണാം

your scrolling text moving to up when using direction="up" instead of direction="right" or direction="left"
your scrolling text moving to down when using direction="down" instead of direction="right" or direction="left"

Mouse Over Effect

ഇനി നമ്മുടെ സ്ക്രോളിംഗ് ടെക്സ്റ്റ് മൗസ് മുകളില്‍ വരുമ്പോള്‍ ചലിക്കാതെ നില്‍ക്കുവാന്‍ താഴെ കാണുന്ന കോഡ് ഉപയോഗിച്ചാല്‍ മതി

<marquee direction="left" bgcolor="#ccdee8" onmouseover="this.stop()" onmouseout="this.start()" scrollamount="3" scrolldelay="50">d code to simple scrolling text</marquee>

അപ്പോള്‍ താഴെ കാണുന്ന പ്രകാരം കാണാം

your scrolling text will stops when mouse is over the text

ലിങ്കുകള്‍ സ്ക്രോല്‍ ചെയ്യിക്കുവാന്‍
നമ്മുടെ ബ്ലോഗുകളുടെയോ സൈറ്റുകളുടെയോ ലിങ്കുകള്‍ ഇപ്രകാരം സ്ക്രോള്‍ ചെയ്യിക്കാം അതിനു താഴെ കാണുന്ന കോഡ് ഉപയോഗിക്കാം

<marquee behavior="scroll" align="middle" direction="left" bgcolor="#ccdee8" scrollamount="4" onmouseover="this.stop()" onmouseout="this.start()">

ആദ്യാക്ഷരി   ഇന്ദ്രധനുഷ്‌   ഇന്ഫുഷന്‍

</marquee>

അപ്പോള്‍ താഴെ കാണുന്ന പ്രകാരം കാണാം

ആദ്യാക്ഷരി ഇന്ദ്രധനുഷ്‌ ഇന്ഫുഷന്‍

മുകളില്‍ നല്‍കിയിട്ടുള്ള ലിങ്കുകള്‍ മാറ്റി നമ്മുടെ ലിങ്കുകളും അവയുടെ പേരുകളും നല്കണം

If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.

THIS POST WAS FILED UNDER: , ,

1. ഒന്നും എന്റെ സ്വന്തം അറിവുകളല്ല , ഇന്റെര്‍നെറ്റ് എന്ന അതിവിശാലമായ സമുദ്രത്തില്‍ നിന്നും ഒരു കുമ്പിള്‍ വെള്ളം കോരിയെടുത്തത്
നിങ്ങളുമായി പങ്കു വെച്ച് എന്ന് മാത്രം ....

ReplyDelete
Replies
1. ഹ ഹ ഹ ..സത്യമായിട്ടും അതാണ്‌ സത്യം ...:) പഠിക്കുന്നത് എഴുതുന്നു ...:)

Delete
2. നൌഷു, എന്നെ പോലെയുള്ള ബൂലോക മണ്ടന്മാര്‍ക്കു വളരെ ഉപകാരപ്രദം...!
വളരെ സിമ്പിള്‍ ആക്കി പോസ്റ്റിയതിനു നന്ദി..!

ReplyDelete
3. @സലീം ഇ.പി.
മണ്ടന്മാര്‍ക്കു വേണ്ടി മണ്ടന്മാരാല്‍ എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ ...അങ്ങനെ കൂട്ടിക്കോളൂ ...;)

നന്ദി വന്നതിനും കമ്മന്റിനും

ReplyDelete
4. scroll-എങ്ങിനെയെന്നു പറഞ്ഞു തന്ന പ്രിയ സുഹ്രുത്തേ ഒരായിരം നന്ദി...

ReplyDelete
5. @mohammedkutty irimbiliyam

നന്ദി ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ ...ഒപ്പം വന്നതിനും വായിച്ചതിനും ^O^

ReplyDelete
6. ഫോണ്ട് കളർ മാറ്റുന്ന വിധം ഒന്നു പറഞ്ഞു തരുമോ...??? ഇതിൽ അത്തരമൊരു പോസ്റ്റ് കണ്ടെത്താൻ കഴിഞ്ഞില്ല..... നന്ദി..

ReplyDelete
7. വളരെ ഉപകാരപ്രദം.
നന്ദി ഈ സഹായങ്ങള്‍ക്ക്

ReplyDelete
Replies
1. നന്ദി വായനക്കും വരികള്‍ക്കും ..:)

Delete
8. your scrolling text

ഇതാണ് സാധാരണ ഒരു സ്ക്രോളിംഗ് ടെക്സ്റ്റ് കോഡ്‌. (ഇതില്‍ 'your scrolling text' എന്നത് മാറ്റി നമുക്ക് ആവശ്യമുള്ള വാചകങ്ങള്‍ എഴുതി ചേര്‍ക്കാം )

ReplyDelete
9. ഹായ് നൌഷാദ് സുഖമെന്ന് കരുതുന്നു... താങ്കളുടെ ബ്ലോഗിലെ മെനു ബട്ടണ്‍ അതുപോലെ എന്റെ ബ്ലോഗിലും സാധിക്കുമോ.. ഡ്രോപ്പ് ഡൌണ്‍ ബോട്ടോന്‍ ഒക്ക്യുള്ളത്

ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ

Loading TOC. Please wait....

Like Us On Facebook

-Thanks- Malayalam Blog Help
Powered by Blogger.