logo

ബ്ലോഗ്‌ പോസ്റ്റില്‍ അല്‍പ ഭാഗം ഹൈ ലൈറ്റ് ചെയ്യാം (blockquote)

 നമ്മുടെ ബ്ലോഗ്‌ പോസ്റ്റ്‌  പലപ്പോഴും നീണ്ടു പോകുകയും അത് ഒറ്റ നോട്ടത്തില്‍ വായനക്കാര്‍ക്ക് വായിക്കുവാന്‍ താല്പര്യം കുറക്കുകയും ചെയ്യും . ഈ താല്പര്യക്കുറവിനെ മറികടക്കുവാന്‍ പോസ്റ്റില്‍ വിഷയവുമായി ബന്ധമുള്ള ചിത്രങ്ങള്‍ ക്രമീകരിച്ചും , പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഹൈ ലൈറ്റ് ചെയ്തും  ശ്രമിക്കാവുന്നതാണ് .

പോസ്റ്റിലെ ചില ഭാഗങ്ങള്‍  ഹൈ ലൈറ്റ്  ചെയ്യുവാന്‍ ബ്ലോഗ്ഗര്‍ തന്നെ നല്‍കിയിട്ടുള്ള ഒരു സംവിധാനമാണ് Blockquote  .നമുക്കാവശ്യമുള്ള ഭാഗങ്ങള്‍ സെലക്ട്‌ ചെയ്ത ശേഷം പോസ്റ്റ്‌ എഡിറ്റര്‍ ഇല്‍  Blockquote   അടയാളത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതിയാവും .
(ചിത്രത്തില്‍ കാണുക )
Blockquote രൂപം   മാറ്റുന്നത് എങ്ങനെ?

ഓരോ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ലും  വ്യത്യസ്ത രീതിയിലാണ്  Blockquote    കാണപ്പെടുന്നത് . അത് നമുക്ക്  നമ്മുടെതായ രൂപത്തിലേക്ക് മാറ്റുവാന്‍ കഴിയും .

( ഇപ്പോള്‍ താങ്കള്‍ വായിക്കുന്ന ഈ പാരഗ്രാഫിന്റെ
പശ്ചാത്തലമാണ് ഈ ബ്ലോഗില്‍ ഉപയോഗിക്കുന്ന Blockquote . )
ഇത് പോലെ നമ്മുടെ ബ്ലോഗിന്റെ 
Blockquote വളരെ എളുപ്പത്തില്‍ ആകര്‍ഷകമാക്കി നല്‍കാം . അതിനായി ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക്  ചെയ്യുക . ശേഷം Blockquote  എന്ന കോഡ് സെര്‍ച്ച്‌ ചെയ്യുക.
(use (Ctrl +F)
keys )
 . ആ കോഡില്‍ ആവശ്യമായ മാറ്റങ്ങള്‍ നല്‍കി Save Template ക്ലിക്ക്   ചെയ്യുക . 

 ഒരു ഉദാഹരണം കാണുക :


 മുകളിലെ ചിത്രത്തില്‍ കാണുന്ന  ഈ കോഡ് ഉപയോഗിക്കുമ്പോള്‍ (നമ്മള്‍  ഹൈ ലൈറ്റ്   ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഭാഗം സെലക്ട്‌ ചെയ്തു പോസ്റ്റ്‌ എഡിറ്റര്‍ ഇല്‍  Blockquote   അടയാളത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍  )ഇപ്പോള്‍ ഈ വായിക്കുന്ന പാരഗ്രാഫിന്റെ പശ്ചാത്തലം ലഭിക്കും .

 Blockquote  കോഡിന്റെ   പ്രധാനമായും ഭാഗങ്ങളാണ് ചേഞ്ച്‌ ചെയ്യുന്നത് ഉചിതം .
 (ചുവന്ന അക്ഷരത്തില്‍ കാണുന്നവ ചേഞ്ച്‌ ചെയ്യുക )

border: 1px solid #8D8761;                :പശ്ചാത്തലത്തിന്റെ border
background-color: #DED9BA;           :പശ്ചാത്തലത്തിന്റെ color
font-size: 15px;                                    :Blockquote  ന്റെ  അക്ഷര വലുപ്പം
 font-style: normal;                               :അക്ഷരങ്ങളുടെ രൂപം (bold ,italic എന്നിങ്ങനെയും മാറ്റാം )


ബ്ലോഗ്‌ ടെമ്പ്ലേറ്റ് ന്റെ color  അനുസരിച്ച് നമ്മുടെ ടെമ്പ്ലേറ്റ് ന്റെ Blockquote  മനോഹരമാക്കുന്നത് ബ്ലോഗിന്റെ സൌന്ദര്യത്തിനും ബ്ലോഗ്‌ പോസ്റ്റുകള്‍ മടുപ്പില്ലാതെ വായിക്കുന്നതിനും നന്നായിരിക്കും .

THIS POST WAS FILED UNDER: , , ,

  1. ബ്ലോഗ്‌ ടെമ്പ്ലേറ്റ് ന്റെ color അനുസരിച്ച് നമ്മുടെ ടെമ്പ്ലേറ്റ് ന്റെ Blockquote മനോഹരമാക്കുന്നത് ബ്ലോഗിന്റെ സൌന്ദര്യത്തിനും ബ്ലോഗ്‌ പോസ്റ്റുകള്‍ മടുപ്പില്ലാതെ വായിക്കുന്നതിനും നന്നായിരിക്കും .

    ReplyDelete
  2. പ്രിയപ്പെട്ട നൗഷാദ്,

    താങ്കളുടെ പുതിയ പോസ്റ്റുകള്‍ ഞാന്‍ സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. പക്ഷേ താങ്കള്‍ ബ്ലോഗിലുപയോഗിക്കുന്ന ലേയൗട്ട് എപ്പോഴും എന്നെ അമ്പരപ്പിക്കുന്നു. ഇത്രയധികം ഗാഡ്ജറ്റുകള്‍ (അതുതന്നെയല്ലേ വാക്ക്?) കുത്തി നിറച്ചിരിക്കുന്നതു കാണുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നുന്നു.

    തീര്‍ച്ചയായും ഇതൊക്കെ താങ്കള്‍ മാത്രം തീരുമാനിക്കുന്ന കാര്യങ്ങളാണ്. പെട്ടെന്ന് പറയാന്‍ തോന്നി, പറഞ്ഞ. അത്രമാത്രം.

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ ..ശരിയാണ് താങ്കള്‍ പറഞ്ഞത് . ബ്ലോഗ്‌ ഡിസൈന്‍ ഒരു ഹരമായി മാറിയപ്പോള്‍ വൈവിധ്യമുള്ള ഗദ്ജെറ്റ് / വിട്ജെറ്റ്‌കളുടെ മായാ ലോകത്ത് എത്തിപ്പെട്ടിരുന്നു ...
      അത് കൊണ്ട് തന്നെ ബ്ലോഗ്‌ ലോഡ് ചെയ്യുവാന്‍ പലപ്പോഴും പ്രയാസം നേരിട്ടിരുന്നു . ഇപ്പോള്‍ അവ കുറച്ചു വരുകയാണ് .
      അത് കൊണ്ട് മാത്രം ബ്ലോഗ്‌ ഹോം പേജ് ഇപ്രകാരം റീ ഡിസൈന്‍ ചെയ്തിട്ടുണ്ട് ..അല്പം കൂടി ക്ഷമിക്കുക . താങ്കളെ അലോസരപ്പെടുത്തുന്ന വിട്ജെറ്റ്‌ കല്‍ ഏതൊക്കെ എന്ന് അറിഞ്ഞാല്‍ അത് എനിക്ക് ഉപകാരപ്രദമായിരുന്നു ...

      നന്ദി ബ്ലോഗ്‌ ഡിസൈന്‍ ശ്രദ്ധിച്ചതിനും അഭിപ്രായത്തിനും :))

      Delete
  3. Replies
    1. pls check this code on your template:

      .post-body {
      line-height: 1.4;
      }

      and add this code just below it

      .post blockquote {
      margin:20px 20px;
      padding: 14px;
      border:1px dotted #0C6A13;
      background: #ffffff;
      -moz-border-radius:5px;
      -webkit-border-radius:5px;
      -moz-box-shadow: 0px 8px 10px -7px #75989A;
      }

      (also you can edit this code)

      Delete
  4. പ്രിയപ്പെട്ട നൗഷാദ്,
    മലയാളം ബ്ലോഗ് ഹെല്പ് വളരെ ഉപകാരപ്രദം തന്നെ. പ്രാക്റ്റിക്കൽ ആക്കാവുന്ന ഹെല്പ് ആണ് ഞാൻ താങ്കളിൽ കണ്ട പ്രത്യേകത. ഒരു ഇംഗ്ലിഷ് അധ്യാപകൻ ആയ എനിക്കും ഒരു ബ്ലോഗ് ഉണ്ട്. സമയം അനുവദിക്കുന്നുവെങ്കിൽ അതൊന്ന് സന്ദർശിച്ച് നിർദ്ദേശങ്ങൾ എന്തെങ്കിലും തരാമോ?
    അഡ്രസ് : http://www.english4keralasyllabus.com/

    ReplyDelete
    Replies
    1. പ്രിയപ്പെട്ട രാജീവ് മാഷ്‌ ..


      നന്ദി താങ്കളുടെ നല്ല വാക്കുകള്‍ക്കു .


      ഓരോ ബ്ലോഗും അതിന്റെ ഉള്ളടക്കത്തിനും അത് അന്വേഷിച്ചു എത്തിപ്പെടുന്ന വായനക്കാര്‍ക്ക് എളുപ്പത്തില്‍ അനുബന്ധ വിഷയങ്ങള്‍ കണ്ടെത്തുവാനുള്ള സജ്ജീകരനങ്ങല്‍ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് കരുതുന്നു . അത് അടുക്കി വെക്കുന്നതില്‍ ഉള്ള കലാപരത എല്ലാവരിലും വ്യത്യസ്തമായിരിക്കും .:)

      താങ്കളുടെ ബ്ലോഗില്‍ ഉപകാരപ്രദമായ സൈഡ് ബാര്‍ വിട്ജെറ്റ്‌ കല്‍ അല്ലാത്തവ നീക്കം ചെയ്യുകയും .

      ബാക്കിയുള്ളവ അതിന്റെ ഒരു ക്രമത്തില്‍ വായനക്കാരുടെ ശ്രദ്ധ സൈഡ് ബാറിലേക്ക് വായനക്കിടെ ആകര്ഷിക്കപ്പെടാത്ത രീതിയില്‍ ക്രമീകരിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു . :)

      Delete
  5. Thanks For this information

    if you get time please visit my blog

    ReplyDelete
  6. വളരെ ഉപകാരപ്രദം ഞാന്‍ പുതിയ മാറ്റങ്ങള്‍ക്ക് വേണ്ടി ഗൂഗിളില്‍ തിരഞ്ഞു എന്നത്തെയും പോലെ ഇന്നും ഇവിടെ തന്നെ എത്തി . ഇവിടെ വന്നു പോകുന്നവര്‍ ഏതായാലും വെറും കൈയ്യോടെ പോകേണ്ടി വരില്ല താങ്കളുടെ സേവനങ്ങള്‍ക്ക് നന്ദി - http://vidheesi.blogspot.com/

    ReplyDelete
  7. പ്രിയപ്പെട്ട നൗഷാദ്
    താങ്കളുടെ blog വളരെ ഉപകാരപ്രദമാണ്,
    ഞാൻ ഒരു Degree first year student ആണ് ,കുറച്ചു ദിവസം മുമ്പ് ഞാൻ ഒരു blog തുടങ്ങിയിരുന്നു,
    അതിൽ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ മറ്റോ ഉണ്ടെങ്കിൽ, അത് ഒഴിവാക്കാൻ സഹായിക്കാമോ,
    നിർദ്ധേശങ്ങളും പ്രതീക്ഷിക്കുന്നു, ആദ്യമായാണ് ഞാൻ ഒരു blog തുടങ്ങുന്നത്
    Www.godisrealibds.blogspot.com
    ഇതാണ് blog link

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.