logo

സൈഡ് ബാറിലെ widget കളുടെ ഉള്ളടക്കം മധ്യത്തിലാക്കാം




സൈഡ് ബാറിലെ  വിട്ജെടു കളിലെ   ഉള്ളടക്കം മധ്യ ഭാഗത്തേക്ക് മാറ്റുന്നത് നമ്മുടെ ബ്ലോഗിന്റെ ഭംഗിക്ക് നല്ലതാണ് നമ്മള്‍ അലക്ഷ്യമായി ബ്ലോഗ്‌ കൈകാര്യം ചെയ്യുന്ന ആളാണ്‌ എന്ന ഒരു തോന്നല്‍ സൈഡ് ബാറിലെ വിട്ജെറ്റ്‌ കളുടെ  ക്രമമല്ലാത്ത ക്രമീകരണം വഴി ഉണ്ടാകാന്‍ സാധ്യതയുണ്ട് .:)


രണ്ടു  വിധത്തില്‍ ഇത് സാധ്യമാകും ..


ഒന്ന്  
 widget  എഡിറ്റ്‌ ചെയ്തു  താഴെ കാണുന്ന കോഡിന്റെ ഇടയില്‍ ചുവന്ന അക്ഷരങ്ങള്‍ കാണുന്നിടത്ത് വിട്ജെറ്റ്‌ കോഡുകള്‍ നല്‍കുക .ശേഷം സേവ് ചെയ്യുക

<div align="center">your widget code here </div>
രണ്ട്
എന്നാല്‍ ചില വിട്ജെറ്റ്‌ കല്‍ ഇപ്രകാരം മധ്യത്തില്‍ നല്‍കുവാന്‍ നേരിട്ട് സാധ്യമല്ല . കാരണം അവ കോഡ് നല്‍കി ചേര്‍ക്കുവാന്‍ കഴിയുന്നവയല്ല  .ഉദാഹരണത്തിന്  blogger button widget,  follower  widget , adsense etc.  അവ ടെമ്പ്ലേറ്റ്   എഡിറ്റ്‌ ചെയ്തു ക്രമീകരിക്കാം


അതിനായി ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Edit html-> ക്ലിക്ക്  ചെയ്യുക .Expand widget template ടിക്ക്  ചെയ്യുക
ശേഷം   എഡിറ്റ്‌  ചെയ്യേണ്ട  widget ന്റെ   widget id  കണ്ടു  പിടിക്കുക  . Ctrl+F കീകള്‍ ഒരുമിച്ചു അമര്‍ത്തുമ്പോള്‍ വരുന്ന ബോക്സില്‍  widget id എഴുതി സെര്‍ച്ച്‌   ചെയ്യുക .അപ്പോള്‍ ഏതാണ്ട് ഇത് പോലെ ലഭിക്കും. (ഇവിടെ  "adsense1"  എന്ന widget  ആണ് എഡിറ്റ്‌ ചെയ്തത് .)







ഇതില്‍  കാണുന്ന  <div class='widget-content'> എന്ന  ഭാഗം  താഴെ  കാണുന്ന   കോഡ്  കൂടി  കൂട്ടിച്ചേര്‍ത്തു  Save Template  ക്ലിക്ക് ചെയ്യുക .(ചിത്രം കാണുക )

<div class='widget-content' align='center'>


THIS POST WAS FILED UNDER: ,

  1. നന്ദി സുഹൃത്തെ .....ഒത്തിരിനാളായിട്ടു ശ്രമിക്കുന്ന കാര്യമാണ് ഇത് .....

    ReplyDelete
    Replies
    1. ഉപകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ...നന്ദി ..:)

      Delete
  2. ഉപയോഗപ്രദം. നന്ദി.

    ReplyDelete
  3. പുതിയ അറിവ് വളരെ ഫലപ്രദം.നന്ദി ..കൂടെ അഭിനന്ദനങ്ങളും.

    ReplyDelete
  4. Thanks Noushad for the tips.
    Keep inform
    Best Regards
    Philip

    ReplyDelete
  5. നിങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്നുറപ്പാണൊ ?


    ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്നുറപ്പാണൊ ? എങ്കില്‍ മാത്രം നിങ്ങള്‍ ഇതു വായിക്കുക മാല്‍ വെയര്‍
    പലരുടേയും തെറ്റായ ഒരു ധാരണ ആണു ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ പേടിക്കുകയേ വേണ്ട എന്ന്‍.. ചിലര്‍ വീംബിളക്കുന്നതും കണ്ടിട്ടുണ്ട്..എന്റെ കാസ്പെറെസ്കി ആണു വൈറസ് ഏഴയലത്തു പോലും അടുക്കില്ല എന്ന്‍ ഒക്കെ…ശരിയാവാം..കാസ്പെറെസ്കി വൈറസിനെ തടഞ്ഞേക്കാം എന്നാല്‍ വൈറസിനെ പോലെ തന്നെ നമുക്ക് പാരയാവുന്ന ചില ചെറിയ പ്രോഗാമുകളെ തടയാന്‍ കാസ്പെറെസ്കിക്കൊ അവാസ്തിനോ എ വി ജിക്കോ ഒന്നുമാവില്ല...അതു എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ അറിഞ്ഞതാണു..അവയാണു ആഡ് വെയറുകള്‍,മാല്‍ വെയറുകള്‍ എന്നൊക്കെ അറിയപ്പെടുന്നത്
    ഇവ നമ്മുടെ സിസ്റ്റത്തെ ബാധിക്കുന്നത് ക്രാക്ക് ചെയ്ത ചില സോഫ്റ്റ് വെയറുകളിലൂടെയും ചില വെബ് സൈറ്റുകളിലൂടെയുമൊക്കെ ആണു..
    ചില ഉദാഹരണങ്ങള്‍ :
    ഫ്രീ​‍ ആയി സ്കാന്‍ ചെയ്യു എന്ന ഒരു പരസ്യം നമ്മള്‍ പലപ്പോഴും കാണാറുണ്ട്,അതില്‍ ക്ലികി സ്കാന്‍ ചെയ്താല്‍ പിന്നെ രക്ഷയില്ല..നിങ്ങളുടെ സിസ്റ്റത്തില്‍ എപ്പോളും വൈറസ് ഉണ്ട് എന്ന്‍ ഇടയ്ക്കു പോപ്പ് അപ്പ് മെസ്സേജ് വന്നു കൊണ്ടിരിക്കും
    മറ്റൊന്നു നമ്മള്‍ സിസ്റ്റത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുംബോള്‍ പെട്ടന്നു ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ ഓപ്പണ്‍ ആവുകയും അതില്‍ ഒരു നിശ്ചിത സൈറ്റിന്റെ പരസ്യം കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യും
    മറ്റു ചിലത് നമ്മളുടെ ബ്രൌസറില്‍ ചില ദുഷ് പ്രോഗ്രാമുകള്‍ ആഡ് ചെയ്യപ്പെടും എന്നതാണു,ഉദാഹരണം : നമ്മള്‍ ടൈപ്പു ചെയ്യുന്ന പാസ്സ് വേഡുകള്‍ ആട്ടൊ മാറ്റിക്കായി മറ്റൊരാള്‍ക്ക് എത്തിച്ചു കൊടുക്കുന്നവ (കീ ലോഗര്‍) , നമ്മള്‍ ബ്രൌസ് ചെയ്യുന്ന സൈറ്റുകള്‍ ഏതൊക്കെ എന്ന്‍ നിരീക്ഷിച്ചു നമ്മളെ പരസ്യ കംബനികളുടെ അതേ രീതിയിലുള്ള സൈറ്റുകളിലേക്കു നയിക്കുന്ന ചില ആഡ് വെയറുകളുമുണ്ട്…
    ഇവയെല്ലാം സ്കാന്‍ ചെയ്തെടുക്കാന്‍ ആന്റി വൈറസുകള്‍ക്കാവില്ല..അതിനായി ഉപയോഗിക്കുന്നവയാണു ആന്റി സ്പൈവെയര്‍, ആന്റി മാല്‍ വെയര്‍ ഗണത്തിലുള്ള സോഫ്റ്റ് വെയറുകള്‍
    അതില്‍ പ്രധാനപ്പെട്ടെ ചില
    പ്രോഗ്രാമുകള്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ മുകളില്‍ مــحــمــد أمــان الــلــه بن إبــراهــيــم ഈ അറബി നാമത്തില്‍ ക്ലിക്ക്‌ ചെയ്ത് എന്‍റെ ബ്ലോഗില്‍ പോവുക. സമയ മുണ്ടെങ്കില്‍ അവിടെ ഒന് ജോയന്‍ ചെയ്യാം

    ReplyDelete
  6. എങനെ ആണു ബ്ലോഗർ വിഡ്ജെറ്റ് ബ്ലോഗ് സ്പോട്ടിന്റെ മുകളിലേക്കു മാറ്റുന്നതു?

    ReplyDelete
  7. നൌഷാദ്, ഈ ബ്ലോഗ്ഗ് വളരെ ഉപകാരപ്രദമാണ്, ഒരു ചെറിയ സംശയം ജനപ്രിയ പോസ്റ്റുകള്‍ എന്ന ടൈറ്റിലില്‍ ലിസ്റ്റ് ചെയ്ത പോലെ, എല്ലാ പോസ്റ്റുകളും ലിസ്റ്റ് ചെയ്യാന്‍ പറ്റുന്ന വല്ല gadget ഉം ലഭ്യമാണോ? റീസെന്‍റ് പോസ്റ്റ് ലിസ്റ്റ് ചെയ്യാനുള്ള gadget എവിടെ കിട്ടും?

    ReplyDelete
    Replies
    1. നന്ദി :)

      എല്ലാ പോസ്റ്റുകളും ലിസ്റ്റ് ചെയ്യാന്‍ സാധാരണ 'Blog Archive' എന്ന വിട്ജെറ്റ്‌ ആണ് ബ്ലോഗ്ഗര്‍ ഉപഭോക്താക്കള്‍ നേരിട്ട് ഉപയോഗിക്കുന്നത് ... എന്നാല്‍ പുറമേ നിന്നുള്ള കോഡുകള്‍ ഉപയോഗിച്ച് എല്ലാ പോസ്റ്റുകളും നമ്മള്‍ ഉദ്ദേശിക്കുന്ന പ്രകാരം ലിസ്റ്റ് ചെയ്തു കാണിക്കാന്‍ കഴിയും ...
      (താങ്കള്‍ക്കൊരു മെസ്സേജ് ഫേസ് ബുകില്‍ നല്‍കിയിട്ടുണ്ട് . അത് പരിശോധിക്കുമല്ലോ ..)

      Delete
    2. >>>>റീസെന്‍റ് പോസ്റ്റ് ലിസ്റ്റ് ചെയ്യാനുള്ള gadget എവിടെ കിട്ടും? <<<

      go to blogger dashboard>>select a blog>>>layout>>> add a gadget>>> recent posts (y)

      Delete
    3. Recent posts widget ആദ്യ നോട്ടത്തില്‍ കാണുവാന്‍ കഴിയുന്നില്ലെങ്കില്‍ More Gdgets ക്ലിക്ക് ചെയ്തു നോക്കിയാല്‍ കാണാന്‍ കഴിയും

      Delete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.