logo
Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

കമന്റ്‌ ബോക്സിനു മുകളില്‍ മലയാളം എഴുതുവാനുള്ള ലിങ്ക്

നമ്മുടെ ബ്ലോഗ്‌ വായനക്കാര്‍ക്ക് കമന്റ്‌ ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliterate ലിങ്ക് കൊടുക്കാം . ഒറ്റ ക്ലിക്കില്‍ ഒരു പോപ്‌ അപ്  വിന്‍ഡോയില്‍ അത് ഓപ്പണ്‍ ആകും . ആവശ്യം കഴിഞ്ഞു പോപ്‌ അപ്   വിന്‍ഡോ  ക്ലോസ്   ചെയ്യുകയും ചെയ്യാം .

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക . Design ->Expand Widget Templates ടിക്ക്  ചെയ്യുക .  നമ്മുടെ ബ്ലോഗ്‌ ടെമ്പ്ലേറ്റ് ഇല്‍ താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക

<data:blogCommentMessage/>

അതിന്റെ  തൊട്ടു  മുകളിലായി  താഴെ  കാണുന്ന  കോഡ്  ചേര്‍ത്ത  ശേഷം
Save Template ക്ലിക്ക് ചെയ്യുക   ചെയ്യുക

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്പോള്‍ നമ്മുടെ കമന്റ്‌ ബോക്സിന്റെ മുകളിലായി ഇപ്രകാരം കാണാം

കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ

കുടുംബശ്രീയുടെ വെബ്‌സൈറ്റ് അടുത്തകാലത്താണ് നവീകരിച്ച് അവതരിപ്പിച്ചത്. http://www.kudumbashree.org/
എന്നാല്‍ സൈറ്റ് മുഴുവന്‍ ആംഗലേയ വാണിയിലാണ്.

“സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തിലാക്കുന്നതിന്‌ അതത്‌ വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ട് അധിക നാളായിട്ടില്ല. സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ (പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ അടക്കം) മലയാളത്തില്‍ കൂടി ലഭ്യമാക്കണമെന്ന ഐ.ടി നയത്തെ അടിസ്ഥാനമാക്കിയാണ്‌ നിര്‍ദ്ദേശം. ഇവിടെ ക്ലിക്ക് ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് വായിക്കാം http://malayalam.kerala.gov.in/images/6/61/Government_order.pdf
സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും വെബ്‌സൈറ്റുകള്‍ക്ക്‌
യൂണികോഡ്‌ അധിഷുിത മലയാളം ഫോണ്ടുകള്‍ ഉപയോഗിക്കണമെന്ന്‌ സര്‍ക്കാര്‍ നേരത്തെ
ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. “
കുടുംബശ്രീ പോലുള്ള വിജയം കണ്ട പദ്ധതികള്‍ വെബ്മാധ്യമത്തിലെത്തുന്നതും ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്. എന്നാല്‍ ഇതിന്റെ പ്രയോജനം കിട്ടുന്ന സാധാരണക്കാരായ സ്ത്രീകളെ ഉദ്ദേശിച്ചാണ് വെബ്സൈറ്റ് രൂപസംവിധാനം ചെയ്തതെങ്കില്‍ നിശ്ചയമായും മലയാള ഭാഷയില്‍ തന്നെയാകണം, പ്രത്യേകിച്ച് ‘നമ്മുടെ ഭാഷ നമ്മുടെ കമ്പ്യൂട്ടറിന്’ എന്ന പരിപാടി സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്ന വേളയില്‍. ഇതു മാത്രമല്ല, വെബ് 2.0 സേവനങ്ങള്‍ വഴി കുടുംബശ്രീയെ തമ്മില്‍ നെറ്റ്‌വര്‍ക്ക് ചെയ്യാനും ഇത്തരം സൈറ്റുകള്‍ വഴി നിഷ്പ്രയാസം സാധിക്കും. മലയാളത്തില്‍ ആക്കിയാല്‍ കൂടുതല്‍ സാധാരണ സ്ത്രീകളെ വെബ് മാധ്യമത്തിലേക്ക് ആകര്‍ഷിച്ച്, ഭാവിയില്‍ കരുത്താര്‍ജിക്കാന്‍ സാധ്യതയുള്ള വെബ് മാര്‍ക്കറ്റിംഗ്, വൈറല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ ശക്തമായ അടിത്തറ ഇപ്പോഴേ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ കാണാന്‍ ആകര്‍ഷകമായ ഒരു ഷോകേസ് സൈറ്റായി ഇതു മാറും. ഇംഗ്ലീഷിലുള്ള വെബ്‌സൈറ്റ് കാണാന്‍ നല്ല ചന്തമുണ്ട്, ഇതൊന്ന്
മലയാളത്തിലാക്കാനും, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ സര്‍വീസ് സൌകര്യങ്ങള്‍ കൂട്ടിയിണക്കാനും നടപടിയെടുത്താല്‍ മതി.

കുടുംബശ്രീ വെബ്സൈറ്റ് ആരാണ് ഉപയോഗിക്കേണ്ടതെന്ന് നിശ്ചയിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഉപയോക്താക്കളായ സ്വയം സഹായ സംഘാംഗങ്ങളെ ആണുദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ഇത് മലയാളത്തില്‍ തന്നെ ആകണം എന്നു മാത്രമല്ല. ഒരു നല്ല കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം (ഡ്രുപാല്‍‍, ജൂമ്‌ല, വേഡ്പ്രസ്....) കസ്റ്റമൈസ് ചെയ്തെടുത്ത് കുടുംബശ്രീയുടെ സൈബര്‍വല നെയ്തെടുത്താല്‍, ഒരു ഇമെയില്‍ അയക്കുന്ന ലാഘവത്തില്‍ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്ന് കൂട്ടിയിണക്കാന്‍ സാധിക്കും. മാത്രമല്ല വിവിധ ഉത്പന്നങ്ങള്‍ക്കാവശ്യമായ തദ്ദേശീയമായ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനും, നിര്‍മ്മിച്ചെടുത്ത ഉത്പന്നങ്ങള്‍ വില്‍ക്കുവാനും സേവനം നല്‍കുവാനും ഇതേ മലയാളം പോര്‍ട്ടല്‍ ഉപയോഗിക്കാം. കൂടാതെ അക്കൌണ്ട് തയാറാക്കാന്‍ വെബ് അധിഷ്ഠിതമായ ഒരു സൌകര്യം വികസിപ്പിച്ചെടുത്ത് വിന്യസിച്ചാല്‍ പലസ്ഥലങ്ങളില്‍ വച്ച് കണക്കുകള്‍ നോക്കാനും മുകളിലേക്ക് പരിശോധനയ്ക്ക് സമര്‍പ്പിക്കാനും ആകും. ത്രിഫ്ട് വായ്പയുടെ അടവ് മുതലായവ പരീശോധിക്കാനും എളുപ്പത്തില്‍ സാധിക്കും. അയല്‍‌വക്ക സംഘത്തിന്റെ ഉത്പന്നങ്ങള്‍ എടുത്ത് വില്‍ക്കുകയുമാകാം.

ഇതാണ് ഒറിജിനല്‍ പോസ്റ്റ്‌

ആധുനിക സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുവാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു നല്ല ബ്ലോഗ്ഗര്‍ . ബ്ലോഗ്‌ വായനകള്‍ക്കിടയില്‍  വേറിട്ട അനുഭവം .ബ്ലോഗ്ഗിങ്ങിനെ ഗൌരവമായി കാണുന്നവര്‍ ഇദ്ദേഹത്തെ   മാതൃകയാക്കുക

ചെറിയ അക്ഷരത്തിലുള്ള ബ്ലോഗുകള്‍ വായിക്കുവാന്‍

ചില ബ്ലോഗുകള്‍ വളരെ ചെറിയ അക്ഷരത്തില്‍ ആയിരിക്കും കാണുക .ഇവ വായിക്കുവാന്‍ computer ന്റെ monitor ന്റെ അടുത്ത ചേര്‍ന്ന് നോകി കണ്ണ് കളയണ്ട. താഴെ പറയുന്ന പോലെ ചെയ്‌താല്‍ മതി :

കീ ബോര്‍ഡില്‍ കാണുന്ന Ctrl എന്ന ബട്ടണ്‍ അമര്‍ത്തി പിടിച്ച ശേഷം മൌസിന്‍റെ നടുക്കുള്ള  കറങ്ങുന്ന 'കുന്ത്രാണ്ടം'   മുന്‍പോട്ടു  പതുക്കെ കറക്കി നോക്കൂ !!!!!!

(ഇനി വലിയ   അക്ഷരത്തില്‍ ഉള്ളത് വായിക്കുവാന്‍ തിരിച്ചു കറക്കിയാല്‍ മതി )
(ഇത് ഇഷ്ടപ്പെട്ടെങ്കില്‍ ചുമ്മാ ഒരു     comment താഴെ ഇട്ടോളൂ )

നിങ്ങളും ഒരു ബ്ലോഗ് തുടങ്ങൂ....

ഞാന്‍....ഒരു യാത്രികന്‍...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍..... ജന്മജന്മാന്തരങ്ങള്‍ക്കിടയില്‍ എന്നോ കൈവന്ന മര്‍ത്യജന്മം മുഴുവന്‍, സ്നേഹമെന്ന പദത്തിന്റെ അര്‍ഥം അന്യേഷിച്ചു മൃത്യുപൂകിയവന്‍...... പീന്നെയുമൊരു മര്‍ത്യജന്മം,.....ജീവിതത്തിനെ പാതിയോളം സ്നേഹത്തിന്റെ അര്‍ഥം അന്യേഷിച്ചു ജീവിതം വഴിമുട്ടി അന്യേഷണമവസാനിപ്പിച്ചു ആത്മാവിനെ വെടിഞ്ഞു ശരീരം മാത്രമായി കാലം പോക്കുന്നവന്‍....
ഇത് ഷാജി മുള്ളൂക്കാരന്‍,  കണ്ണൂര്‍

ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു. ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ, അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള, അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്. ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി, മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു. തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍...
താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്തു  ഷാജി മുള്ളൂക്കാരന്റെ  ബ്ലോഗ്‌ സഹായി കാണൂ ...

ബ്ലോഗറില്‍ ഇപ്പോള്‍ പുതിയ പേജുകള്‍ ചേര്‍ക്കാം

രാഹുല്‍ കടയ്ക്കല്‍
കൊല്ലം, കേരളം, India

ബ്ലോഗറിന്റെ ഏറ്റവും പുതിയ പരിഷ്കാരമാണ് ബ്ലോഗര്‍ പേജസ്.നിങ്ങള്‍ക്ക് പുതിയതായി പേജുകള്‍ ഇപ്പോള്‍ ബ്ലോഗറില്‍ തന്നെ ഉണ്ടാക്കാം.വേര്‍ഡ്പ്രസിനെ ബ്ലോഗറില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നവയില്‍ ഒരു പരിഷ്കാരമായിരുന്നു പേജസ്.ഇപ്പോള്‍ ബ്ലോഗറില്‍ തന്നെ പുതിയതായി പേജുകള്‍ ചേര്‍ക്കാം.ബ്ലോഗറിന്റെ ഡ്രാഫ്റ്റില്‍ ആണ് ഈ പരീക്ഷണ സേവനം ഉള്‍ക്കോള്ളിച്ചിരിക്കുന്നത്.മുന്‍പ് പുതിയതായി പേജ് ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ഒരു ബ്ലോഗോ അല്ലെങ്കില്‍ പുതിയതായി ഒരു പോസ്റ്റോ ചെയ്യുക ആയിരുന്നു പതിവ്.ആ കുറവ് പരിഹരിക്കാനായാണ് ബ്ലോഗറിനായി പേജ് സേവനം ബ്ലോഗറില്‍ ഉള്‍ക്കോള്ളിച്ചിരിക്കുന്നത്.ഇങ്ങനെ പുതിയ പേജ് ചേര്‍ക്കുമ്പോള്‍ നിങ്ങളുടെ അതേ ടെമ്പ്ലേറ്റില്‍ തന്നെ ആയിരിക്കും പുതിയ പേജും കാണുന്നത്.ഇനി എങ്ങനെ ഈ സേവനം നിങ്ങളുടേ ബ്ലോഗില്‍ ചേര്‍ക്കാം എന്ന് നോക്കാം

ഇത് പുതിയ ബ്ലോഗ്ഗര്‍ സേവനം
രാഹുല്‍ കടയ്ക്കല്‍ എഴുതിയത്
ഇവിടെ ക്ലിക്ക് ചെയ്തു  തുടര്‍ന്നു  വായിക്കുക

'ആദ്യാക്ഷരി' ബ്ലോഗ്‌ സഹായി

ഷിബു |~SHIBU~
ബ്ലോഗര്‍നാമം അപ്പു. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന ഗ്രാമത്തില്‍. ജോലി / താമസം ദുബായ് നഗരത്തില്‍
email : appusviews@gmail.com

2. ബ്ലോഗ് എന്ന മാധ്യമത്തിന്റെ സവിശേഷതകള്‍ അല്‍പ്പം കൂടി ഒന്നു വിശദീകരിക്കാമോ?

പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയ്കൊനും ഇല്ലാത്ത ചില പ്രത്യേകതകൾ ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ലോകം‌മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന ആധുനിക വിവരസാങ്കേതികവിദ്യയിലൂന്നിയ ഒരു ചാലകസംവിധാനമാണ് ബ്ലോഗിന്റെ നട്ടെല്ല്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗ് പേജ്, ലോകത്തെവിടെയിരുന്നും അടുത്ത നിമിഷത്തില്‍ത്തന്നെ തുറന്നുനോക്കാം എന്നത് ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്. പത്രങ്ങള്‍ക്കോ, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ക്കോ ഇത്ര വിശാലമായ, അതിവേഗത്തിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ല. നിങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പറയുവാന്‍, ഒരു മാധ്യമത്തില്‍ക്കൂടി മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരു കീബോര്‍ഡും മൌസും ഉപയോഗിച്ചുകൊണ്ടു മറ്റാരുടെയും നിയന്ത്രണങ്ങളില്ലാതെ സാധിക്കും എന്നതും നിസ്സാര സംഗതിയല്ലല്ലോ. ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ വായനക്കാരന്റെ / പ്രേക്ഷകന്റെ പ്രതികരണം അപ്പപ്പോള്‍ അതേ ബ്ലോഗില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടെന്നുള്ളതാണ്. അതിനാല്‍, എഴുത്തുകാരന് വായനക്കാരനുമായി സംവദിക്കാന്‍ കഴിയുന്നു, അതുപോലെ തിരിച്ചും.

ഇത് ആദ്യാക്ഷരി എന്ന ബ്ലോഗ്‌ സഹായിയില്‍ നിന്നുള്ള അല്‍പ ഭാഗം മാത്രം . പുതിയ ബ്ലോഗ്ഗര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ലളിതമായി കൊടുത്തിരിക്കുന്നു .

ഈ ബ്ലോഗ്ഗിന്റെ താഴ് ഭാഗത്ത് ആദ്യാക്ഷരിയിലേക്ക് ലിങ്ക് കൊടുത്തിട്ടുള്ളത് ക്ലിക്ക് ചെയ്ത് സന്ദര്സിക്കുമല്ലോ ..

ടെമ്പ്ലേറ്റില്‍ ചില പൊടിക്കൈകള്‍

നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ വായനക്കാര്‍ക്ക് ' വിളമ്പുന്ന 'ഡൈനിങ്ങ്‌ ടേബിള്‍ ആണ് ബ്ലോഗ്‌ ടെമ്പ്ലേറ്റ് . നമ്മുടെ വായനക്കാര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ടെമ്പ്ലേറ്റില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ കൂടുതല്‍ പ്രാവശ്യം നമ്മുടെ ബ്ലോഗ്‌ വിസിറ്റ് ചെയ്യും .നമ്മള്‍ വായിക്കുന്ന ബ്ലോഗുകള്‍ ശ്രദ്ധിച്ചാല്‍ അവയിലെല്ലാം കാണുന്ന വിട്ജെടുകള്‍ വായനക്കാരെ സഹായിക്കുവാന്‍ വേണ്ടിയാണ് .help links for blogs
- ഇല്‍ കൂടുതല്‍ വിട്ജെടുകള്‍ കിട്ടുന്ന സൈറ്റുകള്‍ കാണാം .

മലയാളത്തില്‍ വിട്ജെടുകള്‍ ഇല്ല എങ്കിലും നമുക്ക് ചില മാറ്റങ്ങള്‍ അവയില്‍ വരുത്താന്‍ സാധിക്കും .
ഡാഷ് ബോര്‍ഡില്‍ layout തിരഞ്ഞെടുക്കുക .മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്ന html/javascript ഇല്‍ edit ക്ലിക്ക് ചെയ്യുക . ശേഷം > english sample text< എന്നത് പോലെ കാണുന്ന ഭാഗത്ത്‌ english sample text എന്നത് മാറ്റി മലയാളം വാക്കുകള്‍ ചേര്‍ക്കാം .
(> < ഈ രണ്ടു ചിഹ്നങ്ങല്‍ക്കിടയിലുള്ളവ മാറ്റാം എന്നു ചുരുക്കം .)
സേവ് ചെയ്തു ബ്ലോഗു കാണുക .എല്ലായിടത്തും സാധിക്കുകയില്ല .കുറെ പ്രാവശ്യം ആവര്‍ത്തിച്ചു ചെയ്തു നോക്കിയാല്‍. ടെമ്പ്ലേറ്റ് എഡിറ്റിംഗ് എളുപ്പത്തില്‍ പഠിക്കുവാന്‍ സാധിക്കും .

ഒരു ഉദാഹരണം :

Enter your email address:

Delivered by FeedBurner

ഇത് html/javascript വിട്ജെടില്‍ സേവ് ചെയ്‌താല്‍ ഇങ്ങനെ കാണാം :

Enter your email address:

Delivered by FeedBurner

ഇതില്‍ വരുത്തിയ മാറ്റങ്ങള്‍ താഴെ :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

html/javascript
വിട്ജെടില്‍ സേവ് ചെയ്താല്‍ ഇപ്രകാരം കാണാം :

നിങ്ങളുടെ ഇ - മെയില്‍ വിലാസം താഴെ എഴുതൂ :

നല്‍കുന്നത്- ഫീഡ് ബര്നെര്‍

photo link ആയി കൊടുക്കുവാന്‍ .......
ഡാഷ് ബോര്‍ഡില്‍ പുതിയ പോസ്റ്റ്‌  തിരഞ്ഞെടുക്കുക  . ശേഷം ഒരു ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുക .( പോസ്റ്റ്‌ എഴുതേണ്ടതില്ല.പോസ്റ്റ്‌ പബ്ലിഷ് ചെയ്യാതെ ഒരു പേര് നല്‍കി save as draft ക്ലിക്ക് ചെയ്തു സൂക്ഷിക്കാം . )
അപ്പോള്‍ കിട്ടുന്ന കോഡ് ഇത് പോലെ ഇരിക്കും .(edit html ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ )

ഇതിലെ ആദ്യ ഭാഗത്ത് < > ചിഹ്നങ്ങല്‍ക്കകത്തു href=" " എന്നതിന്റെ ഇടയില്‍ നമ്മുടെ ലിങ്ക് കൊടുക്കാം . (" " ന്റെ ഇടയില്‍ നിലവില്‍ കാണുന്നത് cut ചെയ്തതിനു ശേഷം )

ഉദാഹരണം താഴെ :

ഞാന്‍ അപ്‌ലോഡ്‌ ചെയ്ത ചിത്രം താഴെ കാണാം :

ഇപ്പോള്‍ എന്റെ ട്വിറ്റെര്‍ പേജിലേക്കുള്ള image link റെഡിയായി .

ഇത് ഒരു html/javascript വിട്ജെടില്‍
പേസ്റ്റ് ചെയ്തു സേവ് ചെയ്താല്‍ ടെമ്പ്ലേറ്റില്‍ ഉപയോഗിക്കാം .

ചില മുന്‍കരുതലുകള്‍

ബ്ലോഗ്‌ ആരംഭിക്കുന്നതിനു മുന്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പങ്കു വെക്കുന്നു .

നമ്മുടെ ബ്ലോഗ്ഗിനു വായനക്കാര്‍ ഉണ്ടാകുന്നതു സന്തോഷമുള്ള കാര്യം ആണല്ലോ .
എങ്ങനെയാണു നമ്മുടെ വായനക്കാര്‍ നമ്മുടെ ബ്ലോഗ്‌ കണ്ടെത്തുന്നത് ?.
ഞാന്‍ ഉപയോഗിച്ചത് ഒരു ലേബല്‍ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിക്കുക എന്നതാണ് .
ഉദാ. technology blog , mobile news blog,religious blog ,blog tutorial.....

മറ്റൊന്ന് ' ട്വിറ്റെര്‍' എന്ന സോഷ്യല്‍ മീഡിയയില്‍ ചില വ്യക്തികളെ തിരഞ്ഞെടുത്തു .അവര്‍ ഫോളോ ചെയ്യുന്നവരുടെയും,അവരെ ഫോളോ ചെയ്യുന്നവരുടെയും സൈറുകളും ബ്ലോഗുകളും വായിക്കുക എന്നതാണ് .
കൂടുതലാളുകളും ഇങ്ങനെയാണ് ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്‌. 'ഓര്‍ക്കുട്ട് ,facebook'
തുടങ്ങി ഒട്ടനവധി സോഷ്യല്‍ മീഡിയ കള്‍ വഴി ബ്ലോഗുകള്‍ കണ്ടെത്താം.കൂടാതെ അനേകം ബ്ലോഗ്‌ ഡയറക്ടറി കള്‍ ഇന്‍റര്‍നെറ്റില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും .അപ്പോള്‍ പുതിയ ബ്ലോഗ്ഗര്‍ ഇത്തരം കാര്യങ്ങളുടെ പ്രയോജനങ്ങള്‍ അറിയുന്നത് അനിവാര്യമാണെന്ന് തോന്നുന്നു .
മലയാളത്തിലെ ബ്ലോഗുകള്‍ കണ്ടെത്തുവാന്‍ കേരള ബ്ലൊഗ് അക്കാദമി യില്‍ അന്വേഷിച്ചാല്‍ മതിയെന്ന് തോന്നുന്നു . ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതാമെന്ന് കരുതുന്നു .

malayalam blog ? മലയാളത്തില്‍ തുടങ്ങാം..!!!

മലയാളത്തില്‍ ബ്ലോഗ്‌ തുടങ്ങുവാന്‍ നമ്മുടെ ബ്ലോഗ്‌ ഭാഷ മലയാളം ആക്കേണ്ടതുണ്ട് .അതിനായി ബ്ലോഗ്ഗര്‍.കോമില്‍ (blogger.com) നമ്മുടെ ഡാഷ് ബോര്‍ഡില്‍ പ്രവേശിക്കുക . ഒരു പുതിയ ബ്ലോഗ്‌ ആരംഭിക്കുക .ശേഷം settings എന്നതില്‍ ക്ലിക്ക് ചെയ്യുക .ശേഷം basic എന്നതില്‍ ഏറവും താഴെ കാണുന്ന Enable transliteration? എന്നതിന്റെ നേരെ Enable എന്നും in എന്നതിന്റെ ശേഷം malayalam-മലയാളം എന്നും തിരഞ്ചെടുക്കുക .save settings .
ഈ സെറ്റിംഗ്സ് വഴി പോസ്റ്റുകള്‍ (new post) മലയാളത്തില്‍ അഥവാ മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്യാം .ബ്ലോഗ്‌ പോസ്റ്റുകള്‍ എഴുതുമ്പോള്‍ മലയാളം ഭാഷ തിരഞ്ഞെടുക്കുവാനുള്ള സംവിധാനം മുകളിലായി കാണാം .
ബ്ലോഗിന്റെ വിട്ജെടുകളുടെ (side bar widget ) തലവാചകം ഇവിടെ എഴുതിയ ശേഷം കോപ്പി ചെയ്ത്
ചേര്‍ക്കാവുന്നതാണ് .

നമ്മുടെ
ബ്ലോഗ്‌ മുഴുവനായി മലയാളത്തില്‍ ആക്കുന്നതിനായി DASH BOARD -ല്‍ settings തിരഞ്ഞെടുക്കുക .ശേഷം FORMATTING, ശേഷം Language -Malayalam എന്ന് തിരഞ്ഞെടുത്ത ശേഷം SAVE SETTINGS ല്‍ ക്ലിക്ക് ചെയ്യുക .

ഈ ബ്ലോഗിനെ കുറിച്ച്

മലയാളത്തില്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍ക്ക് ഒരു ചെറിയ സഹായം നല്‍കാനുള്ള ഒരു ശ്രമം മാത്രം ...
ഗൂഗിള്‍ സെര്‍ച്ചില്‍ പരതിയാല്‍ അനേകം ബ്ലോഗ്‌ ടുടോരിയലുകള്‍ കാണാം .
എന്‍റെ ബ്ലോഗ്‌ വായനകള്‍ക്കിടെ ശ്രദ്ധിച്ച ചില ബ്ലോഗ്‌ ടിപ്സ് ഇവിടെ പങ്കു വെക്കുവനാണ് ശ്രമിക്കുന്നത് .
നമ്മള്‍ വായിക്കുന്ന ഏതൊരു ബ്ലോഗും ശ്രദ്ധിച്ചാല്‍
ചില അടിസ്ഥാന വസ്തുതകള്‍ കാണാം
1.ബ്ലോഗിലെ പോസ്റ്റുകള്‍
2.ബ്ലോഗ്‌ ടെമ്പ്ലേറ്റ്
3.ബ്ലോഗ്‌ പ്രചരണം
ഒരു നല്ല ബ്ലോഗ്ഗര്‍ ആകുവാന്‍ വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയില്‍ ഉണ്ട്‌ .
ബ്ലോഗ്‌ വഴി പണം ഉണ്ടാക്കാനാണ് പരിപാടി എങ്കില്‍ അത് അത്ര എളുപ്പമുള്ള കാര്യം അല്ല .
നമ്മുടെ ബ്ലോഗ്ഗിലെ പോസ്റ്റുകള്‍ എത്ര നല്ല വിവരങ്ങള്‍ വായനക്കാര്‍ക്ക്‌ നല്കുന്നുവോ അത്രയും
ബ്ലോഗിന്റെ പ്രചാരം കൂടും . എന്നാല്‍ നമ്മള്‍ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ നന്നായി ബ്ലോഗ്‌ കൈകാര്യം ചെയ്യുന്ന ആളുകള്‍ ഒട്ടനവധി ലോകത്തുണ്ട് .
ബ്ലോഗിങ്ങ് എന്ന കല പഠിപ്പിക്കുന്നതിന് മാത്രം അനേകം സൈറ്റുകള്‍ കാണാം .
മലയാളത്തില്‍ ബ്ലോഗിങ്ങ് ചെയ്യുന്നവര്‍ തീര്‍ച്ചയായും ഇത്തരം സൈറുകളെകുറിച്ച് നന്നായി മനസ്സിലക്കിയിട്ടുണ്ടാവം.
ഇവിടെ ആകര്ഷകമെന്നു തോന്നിയ ചില പാഠങ്ങള്‍ മലയാളത്തില്‍ വിവരിക്കാനാണ്‌ ഉദേശിക്കുന്നത് .

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ

Loading TOC. Please wait....

Like Us On Facebook

-Thanks- Malayalam Blog Help
Powered by Blogger.