logo
Showing posts with label blog tutorial. Show all posts
Showing posts with label blog tutorial. Show all posts

ഗൂഗിള്‍ ഫോള്ളോവേര്സ് വിഡ്ജെറ്റ്




ബ്ലോഗില്‍ ഗൂഗിള്‍ ഫോള്ളോവേര്സ് വിഡ്ജെറ്റ്  എന്ന പുതിയ വിഡ്ജെറ്റ് Add a Gadjet  വഴി വളരെ എളുപ്പത്തില്‍ ചേര്‍ക്കാം . അതിനായി നമ്മുടെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഗൂഗിള്‍ പ്രൊഫൈല്‍ ലേക്ക് മാറ്റേണ്ടതുണ്ട്  . ചിത്രങ്ങളില്‍ കാണുന്നത് പോലെ ചെയ്‌താല്‍ അപ്രകാരം ചെയ്യാന്‍ സാധിക്കും ...






Navbar വഴി ബ്ലോഗ്‌ പോസ്റ്റ്‌ ഷെയര്‍ ചെയ്യാം

ബ്ലോഗ്ഗര്‍ ബ്ലോഗുകളില്‍  തുടക്കം മുതല്‍ തന്നെ കാണുന്ന 'Navbar' എന്ന ഭാഗം പുതു തലമുറ ബ്ലോഗുകളില്‍ അധികം കാണാറില്ല ...

ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്തു ഡിസൈന്‍ മാറ്റുന്നതിന്റെ ഭാഗമായി 'Navbar' ഒഴിവാക്കുന്നതു കൊണ്ടാണ് ഇത് . ബ്ലോഗ്ഗര്‍ തന്നെ 'Navbar' അത്ര വലിയ കാര്യമായി കാണുന്നില്ല എന്നാണു കരുതിയിരുന്നത് ..

എന്നാല്‍ പുതിയ മാറ്റങ്ങളുടെ ഭാഗമായിട്ടാവും എന്നും കരുതാം ബ്ലോഗ്ഗര്‍ 'Navbar' വഴി ചില പരീക്ഷണങ്ങള്‍ നടത്തി കാണുന്നു .. ഇപ്പോള്‍ 'Navbar' ഉള്ള ബ്ലോഗുകളില്‍  ഷെയര്‍  ഓപ്ഷന്‍ കാണാന്‍ കഴിയുന്നു ...

ബ്ലോഗ്ഗെറില്‍ പുതിയ സംവിധാനം :ബ്ലോഗ്‌ പോസ്റ്റിനു നമുക്ക് ഇഷ്ടമുള്ള URL തിരഞ്ഞെടുക്കാം


നമ്മള്‍ എഴുതുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ക്ക്‌  ഇത് വരെ  ബ്ലോഗ്ഗര്‍ തന്നെ നമ്മള്‍ നല്‍കുന്ന തലക്കെട്ട്‌  അനുസരിച്ച് ഒരു URL നല്‍കുകയായിരുന്നു പതിവ് . ഇപ്പോള്‍ നമ്മുടെ കൂടി ഇഷ്ടമുള്ള രീതിയില്‍ URL വരുത്തുന്നതിനുള്ള സംവിധാനം ബ്ലോഗ്ഗര്‍  പുതിയ ഡാഷ് ബോര്‍ഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു ...
(അത് വഴി നമ്മുടെ ബ്ലോഗ്‌ പോസ്റ്റുകളുടെ URL അല്പം  ചെറുത്‌ ആക്കുവാനും  സാധിക്കും ...)
നമ്മള്‍ ഒരു പുതിയ പോസ്റ്റിനുള്ള ഓപ്ഷന്‍ (NewPost)തിരഞ്ഞെടുക്കുമ്പോള്‍ വലതു ഭാഗത്തായി ഇതിനുള്ള  സംവിധാനം കാണാം ..ചിത്രം കാണുക.



ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ -പുതിയതും, പഴയതും

ബ്ലോഗ്‌ എഴുതുന്ന പലര്‍ക്കും  ബ്ലോഗ്ഗെരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രശന്മുണ്ടാക്കുന്നു . പഴയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ അടിസ്ഥാനമാക്കിയാണ് അധിക ബ്ലോഗ്‌ ടുടോരിയലുകളും എഴുതപ്പെട്ടിട്ടുള്ളത് . എന്നാല്‍   ഡാഷ് ബോര്‍ഡ്‌ അടിസ്ഥാനമാക്കിയ  ടുടോരിയാല്‍  വായിച്ചു ബ്ലോഗ്ഗെരിന്റെ പുതിയ ഡാഷ്  ബോര്‍ഡില്‍  പ്രവേശിക്കുമ്പോള്‍ ഒന്നും മനസ്സിലാകാത്ത അവസ്ഥ വരുന്നു . 

 പഴയ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ ബ്ലോഗ്ഗെരിന്റെ  അറിയിപ്പ് പ്രകാരമാണ് പുതിയതിലേക്ക് മാറുന്നത് .(ഇഷ്ടമായിട്ടല്ല എന്താണ് സംഭവം എന്നറിയുവാനാണ് ഈ മാറ്റം ).







അതോടെ ബ്ലോഗ്ഗെരില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ പുതിയ ഡാഷ് ബോര്‍ഡാണ് പിന്നീട് തുറക്കപ്പെടുക .
 പഴയതിലേക്ക് മാറുവാന്‍ പുതിയ ഡാഷ് ബോര്‍ഡില്‍ ഓപ്ഷന്‍ ഉണ്ട് .

താഴെ ചിത്രത്തില്‍ കാണുന്നത് പോലെ  രണ്ടു ക്ലിക്കുകള്‍ വഴി പഴയ ഡാഷ് ബോര്‍ഡില്‍ പോകാം .




ഇനി മുതല്‍ പഴയ ഡാഷ് ബോര്‍ഡിനെ ആസ്പദിച്ചു എഴുതണമോ , അതോ പുതിയ ഡാഷ് ബോര്‍ഡിനെ ആസ്പദിച്ചു എഴുതണമോ എന്ന ആശയ കുഴപ്പം മാത്രം ബാക്കി ..:)

blogger dash board, part-1

 ബ്ലോഗ്‌ എഴുതുന്നവര്‍ക്ക് വളരെ സൌകര്യ  പ്രദവും  സൌജന്യവുമായ സേവനമാണ് ബ്ലോഗ്ഗര്‍ .

രണ്ടു രീതിയില്‍ ബ്ലോഗ്ഗെറില്‍ പ്രവേശിക്കാം .

blogger .com എന്ന  പഴയ  വഴിയിലൂടെയും  blogger in draft എന്ന പുതിയ   വഴിയിലൂടെയും .
 
blogger.com വഴി  ലോഗ്  ഇന്‍  ചെയ്യുന്നതാണ്  കൂടുതല്‍  എളുപ്പമായി  തോന്നുന്നത്  .
അത്  കൊണ്ട്  blogger.com വഴി  ലോഗിന്‍  ചെയ്തു  പോസ്റ്റ്‌  എഴുതുന്നതിനു  ഉപകാരപ്രദമാകും  എന്ന്  കരുതുന്ന  ചില  വിവരങ്ങള്‍  താഴെ  കൊടുക്കുന്നു  .

പ്രധാനമായും  മൂന്നു  കാര്യങ്ങള്‍  ഉപയോഗപ്പെടുത്തുവാനാണ്   ഒരു  പുതിയ ബ്ലോഗ്ഗര്‍    ശ്രദ്ധിക്കേണ്ടത് 

അവ  താഴെ  കാണുന്ന  ചിത്രത്തില്‍  കൊടുത്തിരിക്കുന്നു  .



1. post editor

blogger.com വഴി  ലോഗ്  ഇന്‍  ചെയ്തു  പോസ്റ്റ്‌ എഴുതുമ്പോള്‍(NEW POST)
  post editor സജ്ജീകരിച്ചിരിക്കുന്ന  വിധമാണ്  താഴെ  കൊടുത്തിട്ടുള്ളത്  .




settings ,design എന്നിവയെ കുറിച്ച്  അടുത്ത പോസ്റ്റില്‍ വായിക്കാം  ..:)

ബ്ലോഗില്‍ 'back to top' ബട്ടണ്‍



ബ്ലോഗ്‌ വായനക്കാര്‍ക്ക് വളരെ എളുപ്പത്തില്‍  ബ്ലോഗിന്റെ താഴത്തെ ഭാഗത്ത്‌ നിന്നും മുകളിലേക്ക് വരുവാന്‍ സഹായകമായ  back to top ബട്ടണ്‍  ബ്ലോഗില്‍ വളരെ എളുപ്പത്തില്‍  ചേര്‍ക്കാം .

ആദ്യം     blogger.com ഇല്‍ sign in ചെയ്യുക

 ശേഷം    ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ കാണുന്ന  Edit  html   ക്ലിക്ക് ചെയ്യുക. 

<div id='footer'>

 എന്ന  കോഡ് കണ്ടു  പിടിച്ച  ശേഷം അതിന്റെ തൊട്ടു താഴെയായി  താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക .( കീ ബോര്‍ഡില്‍  'Ctrl+f '  എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തുക .അപ്പോള്‍ വരുന്ന സെര്‍ച്ച്‌  ബോക്സില്‍ സെര്‍ച്ച്‌  ചെയ്യുക    ).

 ((((( ഈ കോഡ്   കിട്ടിയില്ലെങ്കില്‍ </body> എന്ന കോഡ് കണ്ടു പിടിച്ച ശേഷം  അതിന്റെ
തൊട്ടു   മുകളില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് ചേര്‍ക്കുക ..))))

<!--BACK2TOP-IMAGE-STARTS--><a alt='Back to Top' href='#' style='display:scroll;position:fixed;bottom:15px;right:10px;' title='Back to Top'><img border='0' height='40' src='https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSJyvCCz8VSwAQflESMc595p5hisUSreHVjn3i_1Z8vtdcO9pcTsh1LjyUa8NMptspK5jmwP4M4Hz0X7rRZI3kwzGNfzsvRcFoKjbPcGPms9x5V-WWOUQovMpwlchu183SS0yAl0-d0Yko/s200/arrow%20up%20green.png' width='35'/></a><!--BACK2TOP-IMAGE-STOPS-->

ശേഷം Save Template ക്ലിക്ക്  ചെയ്യുക..

  ചുവന്ന  കളറില്‍ കൊടുത്തിട്ടുള്ള ചിത്രത്തിന്റെ ലിങ്ക് മാറ്റി നമുക്ക് ഇഷ്ടമുള്ള ചിത്രത്തിന്റെ   ലിങ്ക് ഉപയോഗിക്കാം.

ഏറ്റവും പുതിയ ചില ബ്ലോഗ്‌ ഡിസൈനുകള്‍

ചില പുതിയ ഡിസൈനുകള്‍ താഴെ കാണാം. ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യൂ 

blog


blog


blog


blog


blog


blog


blog


blog




blog


blog


IF YOU NEED LITTLE HELP FOR YOUR BLOG DESIGN ? 


If you enjoyed this post, make sure you subscribe to
the articles rss feeds
to receive new
posts in a reader or via email.



ഗൂഗിള്‍ ഡോക്സ് വഴി ഒരു കോണ്ടാക്റ്റ്‌ ഫോം

ഉപയോഗിച്ച് നമ്മുടെ ബ്ലോഗില്‍  ഒരു കോണ്ടാക്റ്റ് ഫോം ഉണ്ടാക്കുവാന്‍ സാധിക്കും .

ആദ്യമായി

ഇല്‍ ലോഗ് ഇന്‍ ചെയ്യുക



അപ്പോള്‍ ചിത്രത്തില്‍ കാണുന്നതു പോലൊരു പേജ് കാണാം




അതില്‍ കാണുന്ന
എന്നതില്‍ ക്ലിക്ക് ചെയ്യുക .



അപ്പോള്‍ കിട്ടുന്ന ഈ പേജിലെ നാലാമത് കാണുന്ന
എന്നതില്‍ ക്ലിക്ക് ചെയ്യുക .




അപ്പോള്‍ ലഭിക്കുന്ന പേജ് ഇതാണ്




ഇതിന്റെ സൈഡില്‍ മുകളിലായി കാണുന്ന 





ഈ ഭാഗത്ത്‌ നിന്നും ആവശ്യമായവ കൂട്ടിച്ചേര്‍ക്കാം .


ഈ ഫോം നമ്മുടെ ബ്ലോഗില്‍ ഒരു പേജ് ആയി നല്‍കി ആവശ്യമായ ഭാഗത്ത്‌ ലിങ്ക് കൊടുത്താല്‍ മതിയാകും .





ഈ  ഫോര്മിന്റെ കോഡ്‌ ലഭിക്കുവാന്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ More actions -> Embed ക്ലിക്ക് ചെയ്‌താല്‍ മതി .





ഇനി  ആരെങ്കിലും മറുപടി അയച്ചിട്ടുന്ടെന്കില്‍ അറിയുവാന്‍




താഴെ കാണുന്നത് പോലെ owned by me എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്തിട്ട് കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതി .


template വേണോ template ?!!!




ബ്ലോഗ്‌ രംഗത്തെ മാറ്റങ്ങള്‍ വളരെ വേഗത്തിലായപ്പോള്‍ TEMPLATE designing  ആണ് കൂടുതല്‍ പ്രതിസന്ധിയില്ലായത് . എന്നാല്‍ ബ്ലോഗ്ഗര്‍ ന്റെ പുതിയ സംവിധാനമായ പേജുകള്‍ പുതിയ ഉണര്‍വ്വ് നല്‍കി .എങ്കിലും ഒരു ഹോം പേജ് സംവിധാനം കൂടി നല്‍കിയാല്‍ പിന്നെ ബ്ലോഗും സൈറ്റും തമ്മിലുള്ള വ്യത്യാസം പേരില്‍ മാത്രമാകും .wordpress.org ബ്ലോഗുകളുടെ buddy press തീമുകളും plug in കളും ഒപ്പം ഫ്രീ hosting  സൈറുകളും  കൂടി ആയപ്പോള്‍ മുന്‍പത്തെ യഥാസ്ഥിതിക TEMPLATE കള്‍ എല്ലാവരും കൈ ഒഴിഞ്ഞ ലക്ഷണമാണ് .ഫ്രീ TEMPLATE കള്‍ലഭിക്കുന്ന ചില site കല്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്താമെന്നു  കരുതി ഇരിക്കുമ്പോള്‍ ആണ് ഈ സൈറ്റ് കാണുന്നത് .പുതുമയും വ്യസ്ത്യസ്തതയുമുള്ള TEMPLATE കള്‍ ഇവിടെ നിന്നും ലഭിക്കും .കാരണം പ്രധാനപ്പെട്ട എല്ലാ ടെമ്പ്ലേറ്റ് designing സൈറുകളും ഇതില്‍ കാണാം .

എനിക്ക്  ഏറ്റവും ഇഷ്ടപ്പെട്ട TEMPLATE കളില്‍ ഒന്ന് November 29, 2009 ന് ഇങ്ങനെ ആയിരുന്നു





എന്നാല്‍ ഇപ്പോള്‍ ദാ ഇങ്ങനെ ഉണ്ട് . കൂടുതല്‍ മനോഹര designing കല്‍ ദാ ഇവിടെ കാണാം

ചെറിയ അക്ഷരത്തിലുള്ള ബ്ലോഗുകള്‍ വായിക്കുവാന്‍



ചില ബ്ലോഗുകള്‍ വളരെ ചെറിയ അക്ഷരത്തില്‍ ആയിരിക്കും കാണുക .ഇവ വായിക്കുവാന്‍ computer ന്റെ monitor ന്റെ അടുത്ത ചേര്‍ന്ന് നോകി കണ്ണ് കളയണ്ട. താഴെ പറയുന്ന പോലെ ചെയ്‌താല്‍ മതി :

കീ ബോര്‍ഡില്‍ കാണുന്ന Ctrl എന്ന ബട്ടണ്‍ അമര്‍ത്തി പിടിച്ച ശേഷം മൌസിന്‍റെ നടുക്കുള്ള  കറങ്ങുന്ന 'കുന്ത്രാണ്ടം'   മുന്‍പോട്ടു  പതുക്കെ കറക്കി നോക്കൂ !!!!!!

(ഇനി വലിയ   അക്ഷരത്തില്‍ ഉള്ളത് വായിക്കുവാന്‍ തിരിച്ചു കറക്കിയാല്‍ മതി )
(ഇത് ഇഷ്ടപ്പെട്ടെങ്കില്‍ ചുമ്മാ ഒരു     comment താഴെ ഇട്ടോളൂ )





ബ്ലോഗ്‌ ടെമ്പ്ലേറ്റ് എഡിറ്റിംഗ്-ഒരുലഘു പരിചയം


ബ്ലോഗ്‌  ടെമ്പ്ലേറ്റ് എഡിറ്റിംഗ് മൂന്നു തരത്തിലാവാം : 
ഡാഷ് ബോര്‍ഡില്‍1. settings വഴിയും
layout ഇല് 2. add a gadget 
അല്ലെങ്കില്‍ 3. edit html .
സാധാരണ ഉപയോഗിക്കുന്ന ടെമ്പ്ലേറ്റ് കളില്‍ പ്രധാനപ്പെട്ട നാലു   gadget കള്‍ already ഉണ്ടായിരിക്കും .അവ ഇവയാണ് :
1.about me
2.archive
3.labels
 4.follow
കൂടുതല്‍ gadget കള്‍ add a gadget വഴി തിരഞ്ഞെടുക്കാവുന്നതാണ്
നമ്മുടെ ബ്ലോഗുകള്‍ ആകര്‍ഷകമാക്കുവാന്‍ സഹായിക്കുന്ന ധാരാളം ഫ്രീ  ടെമ്പ്ലേറ്റ് കള്‍ free blogger templates എന്ന് google search ഇല് ടൈപ്പ് ചെയ്തു തിരഞ്ഞാല്‍ കിട്ടും .

(ഒരു പക്ഷെ കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് ഇത്തരം site കള്‍ ആയിരിക്കും ).
ടെമ്പ്ലേറ്റ്കള്‍ ഒരുലഘു പരിചയം :
<html>
<body>
The content of the body element is displayed in your browser.this is the smallest template in the world
</body>
</html>

ഇത് നിങ്ങളുടെ computer ഇലെ  note pad ഇല് copy ചെയ്ത  ശേഷം ഒരു പേര് കൂടി നല്‍കി  .html (dot html എന്ന് കൂടി) കൂട്ടി ചേര്‍ത്ത് desk top ഇല് സേവ് ചെയ്യുക .ഇനി desk top ഇല് വന്ന ശേഷം അതിന്റെ മുകളില്‍ double click ചെയ്യുക .
നമ്മുടെ default browser ഇല് ഈ പേജ് ഓപ്പണ്‍ ചെയ്യുന്നത് കാണാം .
(ഇനി നമ്മള്‍ കാണുന്ന ഏതെങ്കിലും ഒരു site ഇല് (link ഇല്ലാത്ത ഭാഗത്ത്‌ ) mouse വെച്ച് right button ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന view page source ഇല് ക്ലിക്ക് ചെയ്തു നോക്കൂ !!!!!!!!!!! ആ site ന്റെ  template ലെ  script കാണാം .ഇവിടെ  click ചെയ്താല്‍  സാമ്പിള്‍  site കാണാം.  പരീക്ഷിച്ചു  നോക്കൂ ....)
വേറൊരു  പരിപാടി ഇവിടെയും കാണാം .
( ഇവ   പരീക്ഷിച്ചു നോക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ ലളിതമായി മനസ്സിലാക്കാമെന്ന് കരുതുന്നു )
template നെ  സാധാരണയായി  നാലായി  ഭാഗിക്കാം :
1.head
ബ്ലോഗ്ഗിന്റെ പേര് എഴുതുന്ന ഭാഗം

2.main
 ബ്ലോഗ്‌ പോസ്റ്റുകള്‍ എഴുതുന്ന ഭാഗം
3.side bar
gadget(widget) കള്‍ കാണുന്ന ഭാഗം 
4.footer
ഏറവും താഴെ  gadget(widget) കള്‍ കാണുന്ന ഭാഗം

(താങ്കളുടെ  template ന്റെ ഈ നാല് ഭാഗങ്ങള്‍ lay out ഇല് edit html സെലക്ട്‌  ചെയ്തു  Ctrl +f press ചെയ്ത  ശേഷം കാണുന്ന സെര്‍ച്ച്‌ ബോക്സില്‍എഴുതി കൊടുത്ത ശേഷം next ഇല് ക്ലിക്ക് ചെയ്‌താല്‍ കാണാം)

(കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ ഈ ബ്ലോഗ്ഗിന്റെ top menu വിലുള്ള  w3school ഇല് ചെല്ലുക )

നിങ്ങളും ഒരു ബ്ലോഗ് തുടങ്ങൂ....

ഞാന്‍....ഒരു യാത്രികന്‍...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍..... ജന്മജന്മാന്തരങ്ങള്‍ക്കിടയില്‍ എന്നോ കൈവന്ന മര്‍ത്യജന്മം മുഴുവന്‍, സ്നേഹമെന്ന പദത്തിന്റെ അര്‍ഥം അന്യേഷിച്ചു മൃത്യുപൂകിയവന്‍...... പീന്നെയുമൊരു മര്‍ത്യജന്മം,.....ജീവിതത്തിനെ പാതിയോളം സ്നേഹത്തിന്റെ അര്‍ഥം അന്യേഷിച്ചു ജീവിതം വഴിമുട്ടി അന്യേഷണമവസാനിപ്പിച്ചു ആത്മാവിനെ വെടിഞ്ഞു ശരീരം മാത്രമായി കാലം പോക്കുന്നവന്‍....
ഇത് ഷാജി മുള്ളൂക്കാരന്‍,  കണ്ണൂര്‍


ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു. ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ, അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള, അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്. ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി, മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു. തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍...
താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്തു  ഷാജി മുള്ളൂക്കാരന്റെ  ബ്ലോഗ്‌ സഹായി കാണൂ ...

ബ്ലോഗറില്‍ ഇപ്പോള്‍ പുതിയ പേജുകള്‍ ചേര്‍ക്കാം

രാഹുല്‍ കടയ്ക്കല്‍
കൊല്ലം, കേരളം, India 


ബ്ലോഗറിന്റെ ഏറ്റവും പുതിയ പരിഷ്കാരമാണ് ബ്ലോഗര്‍ പേജസ്.നിങ്ങള്‍ക്ക് പുതിയതായി പേജുകള്‍ ഇപ്പോള്‍ ബ്ലോഗറില്‍ തന്നെ ഉണ്ടാക്കാം.വേര്‍ഡ്പ്രസിനെ ബ്ലോഗറില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നവയില്‍ ഒരു പരിഷ്കാരമായിരുന്നു പേജസ്.ഇപ്പോള്‍ ബ്ലോഗറില്‍ തന്നെ പുതിയതായി പേജുകള്‍ ചേര്‍ക്കാം.ബ്ലോഗറിന്റെ ഡ്രാഫ്റ്റില്‍ ആണ് ഈ പരീക്ഷണ സേവനം ഉള്‍ക്കോള്ളിച്ചിരിക്കുന്നത്.മുന്‍പ് പുതിയതായി പേജ് ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ഒരു ബ്ലോഗോ അല്ലെങ്കില്‍ പുതിയതായി ഒരു പോസ്റ്റോ ചെയ്യുക ആയിരുന്നു പതിവ്.ആ കുറവ് പരിഹരിക്കാനായാണ് ബ്ലോഗറിനായി പേജ് സേവനം ബ്ലോഗറില്‍ ഉള്‍ക്കോള്ളിച്ചിരിക്കുന്നത്.ഇങ്ങനെ പുതിയ പേജ് ചേര്‍ക്കുമ്പോള്‍ നിങ്ങളുടെ അതേ ടെമ്പ്ലേറ്റില്‍ തന്നെ ആയിരിക്കും പുതിയ പേജും കാണുന്നത്.ഇനി എങ്ങനെ ഈ സേവനം നിങ്ങളുടേ ബ്ലോഗില്‍ ചേര്‍ക്കാം എന്ന് നോക്കാം


ഇത് പുതിയ ബ്ലോഗ്ഗര്‍ സേവനം
രാഹുല്‍ കടയ്ക്കല്‍ എഴുതിയത്
ഇവിടെ ക്ലിക്ക് ചെയ്തു  തുടര്‍ന്നു  വായിക്കുക

'ആദ്യാക്ഷരി' ബ്ലോഗ്‌ സഹായി


ഷിബു |~SHIBU~
ബ്ലോഗര്‍നാമം അപ്പു. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുടശ്ശനാട് എന്ന ഗ്രാമത്തില്‍. ജോലി / താമസം ദുബായ് നഗരത്തില്‍
email : appusviews@gmail.com

2. ബ്ലോഗ് എന്ന മാധ്യമത്തിന്റെ സവിശേഷതകള്‍ അല്‍പ്പം കൂടി ഒന്നു വിശദീകരിക്കാമോ?

പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയ്കൊനും ഇല്ലാത്ത ചില പ്രത്യേകതകൾ ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ലോകം‌മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന ആധുനിക വിവരസാങ്കേതികവിദ്യയിലൂന്നിയ ഒരു ചാലകസംവിധാനമാണ് ബ്ലോഗിന്റെ നട്ടെല്ല്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗ് പേജ്, ലോകത്തെവിടെയിരുന്നും അടുത്ത നിമിഷത്തില്‍ത്തന്നെ തുറന്നുനോക്കാം എന്നത് ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്. പത്രങ്ങള്‍ക്കോ, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ക്കോ ഇത്ര വിശാലമായ, അതിവേഗത്തിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ല. നിങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പറയുവാന്‍, ഒരു മാധ്യമത്തില്‍ക്കൂടി മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരു കീബോര്‍ഡും മൌസും ഉപയോഗിച്ചുകൊണ്ടു മറ്റാരുടെയും നിയന്ത്രണങ്ങളില്ലാതെ സാധിക്കും എന്നതും നിസ്സാര സംഗതിയല്ലല്ലോ. ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ വായനക്കാരന്റെ / പ്രേക്ഷകന്റെ പ്രതികരണം അപ്പപ്പോള്‍ അതേ ബ്ലോഗില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടെന്നുള്ളതാണ്. അതിനാല്‍, എഴുത്തുകാരന് വായനക്കാരനുമായി സംവദിക്കാന്‍ കഴിയുന്നു, അതുപോലെ തിരിച്ചും.


ഇത് ആദ്യാക്ഷരി എന്ന ബ്ലോഗ്‌ സഹായിയില്‍ നിന്നുള്ള അല്‍പ ഭാഗം മാത്രം . പുതിയ ബ്ലോഗ്ഗര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ ലളിതമായി കൊടുത്തിരിക്കുന്നു .

ഈ ബ്ലോഗ്ഗിന്റെ താഴ് ഭാഗത്ത് ആദ്യാക്ഷരിയിലേക്ക് ലിങ്ക് കൊടുത്തിട്ടുള്ളത് ക്ലിക്ക് ചെയ്ത് സന്ദര്സിക്കുമല്ലോ ..

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.