logo

പുറത്താക്കിയ അംഗത്തെ ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ തിരിച്ചെടുക്കുവാന്‍

ദിവസേന എന്ന വണ്ണം  പെരുകി വരുന്ന ഒരു പ്രതിഭാസമാണ് ഫേസ് ബുക്ക്‌  ഗ്രൂപ്പുകള്‍ . ഒരു കമ്മ്യൂണിറ്റി സൈറ്റ് എന്ന മട്ടില്‍ ഈ ഗ്രൂപ്പിനെ  സജ്ജീകരിക്കുവാന്‍  ഫേസ് ബുക്ക്‌  നടത്തുന്ന ക്രമീകരണങ്ങളുടെ ഭാഗമായി പല മാറ്റങ്ങളും ഗ്രൂപ്പിന്റെ കാര്യത്തില്‍ ഫേസ് ബുക്ക്‌ നടത്താറുണ്ട്‌ ..അവയില്‍ ഈ അടുത്ത് വന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്  permanet  ആയി പുറത്താക്കപ്പെട്ട ആളെ വീണ്ടും തിരിച്ചെടുക്കുവാന്‍ വേണ്ടിയുള്ള ഓപ്ഷന്‍ .

അതിനായി 
ഗ്രൂപ്പ് അഡ്മിന്‍ താഴെ കാണുന്ന ചിത്രങ്ങളില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ തങ്ങളുടെ ഗ്രൂപ്പ് പേജില്‍ ക്ലിക്ക് ചെയ്തു ശ്രമിച്ചാല്‍ മതിയാകും ...




ഒരു ഫേസ് ബുക്ക്‌  ഗ്രൂപ്പ് ഉണ്ടാക്കുക എന്നതിന് അപ്പുറം ഗ്രൂപ്പിനെ കുറിച്ച് വ്യക്തമായ ധാരണ ഒന്നും ഇല്ലാത്തത് കൊണ്ട്  അഡ്മിന്‍ ആകുന്നവര്‍ക്ക്  പലപ്പോഴും പുതിയ മാറ്റങ്ങള്‍ എന്തൊക്കെ എന്ന്   അറിയുവാന്‍  കഴിയാറില്ല . 

http://www.facebook.com/help/new/?page=414

എന്ന ലിങ്കുകള്‍  വഴി കൂടുതല്‍ കാര്യങ്ങള്‍ ,പുതിയ മാറ്റങ്ങള്‍ എന്നിവ മനസ്സിലാക്കുവാന്‍ അവര്‍ ശ്രമിക്കുന്നത് തങ്ങളുടെ ഗ്രൂപ്പിനെ വ്യക്തമായ ലക്ഷ്യ ബോധമുള്ള ഗ്രൂപ്പായി  മുന്നോട്ടു കൊണ്ട് പോകുവാന്‍ സഹായകമാകും എന്ന് കരുതുന്നു ... 


"  ഹാപ്പി ഗ്രൂപ്പിംഗ്   "


THIS POST WAS FILED UNDER: , ,

  1. ചവറ് പോലെ ഇപ്പോ ഉള്ള ഏര്‍പ്പാടാണ് ഫോട്ടോകളില്‍ നമ്മുടെ പെര്‍മിഷന്‍ ഇല്ലാതെ നമ്മെ റ്റാഗ് ചെയ്യുക എന്നത്

    അത് ഇല്ലാതാക്കാന്‍ എന്താ വഴി??

    ReplyDelete
  2. ഈ പോസ്റ്റ്‌ നിങ്ങളെ മഹാനാക്കുന്നു.

    ReplyDelete
  3. @കൂതറHashimܓ

    മനസ്സിലായിടത്തോളം അത് നടപ്പില്ല എന്നാല്‍ അതിന്റെ 'ആഘാതം' കുറയ്ക്കുവാന്‍ ഒരു വഴിയുണ്ട്

    Go to settings> privacy settings> profile information> photos and videos of me (photos and videos you've been tagged in)> then click on customize and under "make this visible to..." select "only me"

    ReplyDelete
  4. @ഇ-smile chemmad

    അങ്ങനൊന്നുമില്ല പോന്നു ഇസ്മയില്‍ ഭായ് ...അനുഭവങ്ങള്‍ പങ്കു വെച്ച കൂട്ടത്തില്‍ ഇതും കൂടി അത്രേ ഉള്ളൂ ...എനിക്ക് നല്‍കുന്ന സ്നേഹത്തിനു നന്ദി ....നന്മകള്‍ ...:)

    ReplyDelete
  5. بارك الله فيكم في كل اموركم.......

    ReplyDelete
  6. @ കൂതറ Hashim, ഫോട്ടോ ഓപ്പണ്‍ ചെയ്താല്‍ അതിനു താഴെയായി ടാഗ് ചെയ്യപ്പെട്ട ആളുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും. അതില്‍ നമ്മുടെ പേരിനു വലതു വശത്ത് ബ്രാക്കറ്റില്‍ ടാഗ് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.

    ReplyDelete
  7. @അനസ്‌ കായംകുളം

    നമ്മെ ടാഗ് ചെയ്യാതിരിക്കുവാന്‍ വല്ല വഴിയും കാണുന്നുണ്ടോ ..? കൂടുതല്‍ ടാഗ ചെയ്യുന്നവരെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക എന്നതല്ലാതെ ..?

    ReplyDelete
  8. നൗഷാദ് ഭായ് , അത് പറ്റില്ലെന്നാണ് എന്റെ അറിവ്.

    ReplyDelete
  9. ബ്ലോഗ് ഹെല്‍പ്പ് എഫ് ബി ഹെല്പാക്കിയോ... :) ഉപകാരപ്രദം...

    ReplyDelete
  10. @Prinsad

    അതിനിപ്പോ ആരാണ് പ്രിന്സാദ് ഭായ് ബ്ലോഗിങ്ങ് നടത്തുന്നത് ... എല്ലാം ബസ്സിലും ഗ്രൂപ്പിലും ആക്കിയില്ലേ ...ബ്ലോഗില്‍ എഴുതി ആളെ പിടിക്കുന്നതിലും എളുപ്പം ഗ്രൂപ്പിലും ബസ്സിലും പോസ്ടാനല്ലേ ഇപ്പോള്‍ എല്ലാവര്ക്കും താല്പര്യം ..(ചുളുവില്‍ ഉടനടി കമന്റോ ലൈകോ കിട്ടും ) ..നാടോടുമ്പോ നടുവേ എന്ന മട്ടില്‍ കിട്ടുന്ന അറിവുകള്‍ പങ്കു വെക്കുന്നു ...:)

    ReplyDelete
  11. നൌഷാദ് ഭായ്‌ ...... ഈ നല്ല പോസ്റ്റിനു ഒരു ബിഗ്‌ സല്യൂട്ട്

    ReplyDelete
  12. @Naushu

    നല്ല വാക്കുകള്‍ക്കു തിരിച്ചും ഒരു ബിഗ്‌ സല്യൂട്ട് ..:)

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.