നാട്ടിലെ കുഞ്ഞുങ്ങള്‍ പോലും ഇപ്പോള്‍ ഡാം പൊട്ടുന്ന കാര്യമാണ് ചര്‍ച്ച ചെയ്യുന്നത് .
മുല്ലപ്പെരിയാറിനെ കുറിച്ച് നമ്മുടെ ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും പൊതു സമൂഹത്തിന്റെ വാക്കുകളിലൂടെയും ഉയരുന്ന ഭയാശങ്കകള്‍ നീക്കി, ജനങ്ങളുടെ സുരക്ഷിതമായ ജീവിതം ഉറപ്പു വരുത്തുന്നതിനായി രാജ്യത്തെ ഭരണ കര്‍ത്താക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് .
ഈ ഭീതി നാട്ടിലുണ്ടാക്കാവുന്ന കുഴപ്പങ്ങള്‍ മാനിച്ചു ഇത് മലയാളി -തമിഴന്‍ പ്രശ്നമായി കാണാതെ ഇന്ത്യയിലെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമായി കാണുവാന്‍ പൊതു സമൂഹവും തയ്യാറാവണം എന്നും അഭ്യര്‍ത്ഥിക്കുകയാണ് .
ഡാമിന്റെ അവസ്ഥ എന്തായാലും ഒരു ഭൂചലനം അത് തങ്ങളുടെ ജീവനെടുക്കും എന്ന ഭീതിയിലാണ് നാട്ടില്‍ ജനങ്ങള്‍ എന്നതില്‍ സംശയമില്ല .അത് ഭരണ കര്‍ത്താക്കള്‍ ഗൌരവത്തില്‍ എടുക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു..
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും
നൗഷാദ് വടക്കേല്‍
.ആശങ്കകള്‍ മൂലം ഈ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ വൈകും എന്നറിയിക്കട്ടെ
THIS POST WAS FILED UNDER:
ആശങ്ക
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും
ReplyDeleteനൗഷാദ് വടക്കേല്‍
എത്രയും പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു
ReplyDeleteLAKSHANGALIDE GEEVANU BEESHANIYAYA MULLAPPERIYAR PRASHNAM ETHRAYUM VAKAM PARIHARIKKUKA
ReplyDeleteമുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന താത്പര്യമാണ്.(വെറുതെയാണോ പി ജെ ജോസഫും മറ്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്? ഡാം പണിയില്‍ മറിയുന്ന കോടികളെപ്പറ്റിയോര്‍ത്താല്‍ വായില്‍ വെള്ളമൂറാത്ത മന്ത്രിമാരോ രാഷ്ട്രീയക്കാരോ ഉണ്ടാകുമോ?) മാധ്യമങ്ങളുടെ പ്രചണ്ഡപ്രചാരണത്തിന്‍റെ ഫലമായാണ് ഈ വിഷയത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ 99 ശതമാനം പേരും പുതിയ ഡാമിനായി സമ്മതം മൂളുന്നത്. ഭൂകമ്പമേഖലയായ അവിടെ ഇപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയ ഡാം പണിയണമെന്ന ആവശ്യം ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നത്? തീര്‍ച്ചയായും അവിടത്തെ ജനങ്ങളുടെയല്ല. തമിഴ്നാടുമായുള്ള കരാറാണോ ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിനു(കോടതിക്കും) മുന്‍ഗണനാ വിഷയമാകേണ്ടത്? ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?
ReplyDeleteaashankakal pankuvekkunnu !
ReplyDelete