logo

നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ വീണ്ടെടുക്കാം

ഒരു ഡയറി പോലെ  ബ്ലോഗ്‌ കൈകാര്യം ചെയ്യുന്ന നമുക്ക്  ബ്ലോഗ്ഗര്‍ നല്‍കുന്ന സേവന വ്യവസ്ഥകളുടെ ലംഘനമൊന്നും അത്ര കാര്യപ്പെട്ടതായി തോന്നാറില്ല . എന്നാല്‍ ബ്ലോഗ്‌ യാതൊരു മുന്നറിയിപ്പും കൂടാതെ ബ്ലോഗ്ഗര്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ നഖം കടിക്കാന്‍ മാത്രമേ കഴിയൂ ..കഷ്ടപ്പെട്ട് നേടിയ ഇ മെയില്‍ , follower  വരിക്കാരൊക്കെ സ്വാഹ ... "ഇത് കേട്ടോ" എന്ന  ഈ ബ്ലോഗ്‌ അത്തരത്തില്‍ എനിക്ക് നഷ്ടമായതാണ് .


ഇനിയിപ്പോള്‍ അത് പറഞ്ഞിട്ടെന്തു കാര്യം ? കാര്യമുണ്ട് . നഷ്ടമായ ബ്ലോഗിലെ പോസ്റ്റുകള്‍ തിരിച്ചെടുക്കുവാന്‍ കഴിയും . അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

ശേഷം നമ്മുടെ നഷ്ടപ്പെട്ട ബ്ലോഗിന്റെ യു ആര്‍ എല്‍ ടൈപ്പ് ചെയ്യുക . സെര്‍ച്ച്‌  ചെയ്യുക . അപ്പോള്‍ കിട്ടുന്ന സെര്‍ച്ച്‌ റിസള്‍ട്ടുകളില്‍ വലതു വശത്തായി പ്രിവ്യു കാണുവാനുള്ള ഓപ്ഷന്‍ ഉണ്ട് . അവിടെ മൗസ്  പോയിന്റ്‌ ചെയ്യുമ്പോള്‍ പ്രിവ്യു ന്റെ  ഒപ്പം തന്നെ Cached  എന്ന് മുകളില്‍ കാണാം .




 അതില്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മുടെ നഷ്ടമായ ബ്ലോഗിന്റെ പഴയ പതിപ്പ് കാണാം . പഴയ പോസ്റ്റുകള്‍ അടക്കം . ഓരോ പോസ്ടിന്റെയും തലക്കെട്ട്‌  വീണ്ടും  സെര്‍ച്ച്‌ ചെയ്തു അതാതു പോസ്റ്റുകളുടെ പ്രിവ്യു വിന്റെ മുകളില്‍ കാണുന്ന Cached   ക്ലിക്ക് ചെയ്‌താല്‍ പോസ്റ്റ്‌ മുഴുവനായി കാണാം .കമന്റ്‌ കളും കാണാം . അത് കോപ്പി ചെയ്തു അതേപടി തന്നെ പുതിയ ബ്ലോഗില്‍ കൊടുക്കാം .. ചിത്രങ്ങളും ലിങ്കുകളും സഹിതം കോപ്പി ചെയ്യാം  ( എംബെഡ്‌  വീഡിയോ മാത്രം കോപ്പി ആകില്ല )

ഇതാണ് അങ്ങനെ പരീക്ഷിച്ച നഷ്ടപ്പെട്ട ബ്ലോഗിന്റെ  പുതിയ പതിപ്പ് 

THIS POST WAS FILED UNDER: , , ,

  1. ബ്ലോഗ്‌ ഡിലീറ്റ് ആകുക അപൂര്‍വ്വമാണ് എന്ന് തോന്നുന്നു ...ഏതായാലും പഴയ പോസ്റ്റുകള്‍ നഷ്ടമാകുന്നത് അനുഭവിച്ചു തന്നെ അറിയണം

    ReplyDelete
  2. android ഫോണിൽ മലയാളം വായിക്കുവാൻ(ബ്ലോഗ്ഗുകൾ ഉൾപ്പടെ) എന്തു ചെയ്യണം. ഇപ്പോൾ എല്ലാം ചതുരങ്ങളായിട്ടാ കാണുക.(samsung young- y ആണ് കയ്യിൽ ഉള്ളത്. വളരെ നന്ദി മാഷെ.

    ReplyDelete
  3. പ്രയോജനപ്രദമായ പോസ്റ്റ്.ഞാനും ഇതിനെപറ്റി ചിന്തിച്ചിരിക്കുകയായിരുന്നു.
    വളരെയേറെ നന്ദിയുണ്ട് മാഷെ.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി വായനക്കും വരികള്‍ക്കും ..:)

      Delete
  4. ബ്ലോഗെഴുത്തുകാര്‍ക്ക് ഒരു കാവല്‍മാലാഖയെപ്പോലെ നൌഷാദിന്റെ ബ്ലോഗ്. ബ്ലോഗെഴുതുന്നവരുടെ റെഫറന്‍സ് ബ്ലോഗ്.പ്രശ്നമെന്തെങ്കിലുമുണ്ടെങ്കില്‍ ഇവിടെ പരിഹാരമുണ്ടാവുമെന്ന ഒരു ധൈര്യം.ബുക് മാര്‍ക് ചെയ്ത് റഫറന്‍സ് ആയി ഉപയോഗിക്കുകയാണ് ഞാന്‍ ഈ ബ്ലോഗ്

    നന്ദി നൌഷാദ്.

    ReplyDelete
    Replies
    1. മാഷേ ...:)

      ഈ പ്രശംസ അതിര് കടന്നുട്ടോ ...:)

      നന്ദി വായനക്കും വരികള്‍ക്കും ..:)

      Delete
  5. sambhavam ok, pakshe commentukal kittunnilla

    ReplyDelete
    Replies






    1. പോസ്റ്റുകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി മൊഹീ..

      Delete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.