logo

joomla,drupal,wordpress free practice !






വേര്‍ഡ്‌ പ്രസ്‌ ,ദ്രുപല്‍ ,ജൂംല ..... പുതിയതായി ബ്ലോഗ്‌ രംഗത്തിറങ്ങുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു കേട്ട് പരിചയം വരുന്ന വാക്കുകള്‍ .പക്ഷെ എനിക്ക് ആദ്യം മനസ്സിലായില്ല ഇതൊക്കെ എന്താണെന്ന് .ഇപ്പോഴും സംശയങ്ങള്‍ ബാക്കി . ഒരു കൈ നോക്കാം എന്ന് കരുതി ഇറങ്ങി .അപ്പോഴാണ്‌ ഇന്ഫുഷന്‍ ബ്ലോഗില്‍ വേര്‍ഡ്‌ പ്രസ്സില്‍ എങ്ങനെ ബ്ലോഗ്‌ തുടങ്ങാം എന്ന് ഒരു പോസ്റ്റ്‌ രാഹുല്‍ കടക്കല്‍ പ്രസിദ്ധീകരിക്കുന്നത് . അവിടെയും നോക്കി ഒരു കൈ . http://malayalambloghelp.megabyet.net/
പക്ഷെ ആ ബ്ലോഗ്‌ ഇപ്പോള്‍ കാണാനില്ല . ഫ്രീ ഹോസ്റിംഗ് ആയതു കൊണ്ട് ആരോട് ചോദിക്കാന്‍ .  എങ്കിലും വേര്‍ഡ്‌ പ്രസ്‌ ഇന്‍സ്റ്റോള്‍ ചെയ്യുന്ന കാര്യത്തില്‍ ഏകദേശ ധാരണകള്‍ അത് വഴി കിട്ടി .പിന്നീടുള്ള ശ്രമം ഫ്രീ ഹോസ്റിംഗ് സൈറ്റുകള്‍ കണ്ടു പിടിക്കാനായിരുന്നു . കിട്ടിയവയില്‍ പലതും വേര്‍ഡ്‌ പ്രസ്‌ ഇന്സ്ടാല്‍ ഓപ്ഷന്‍ ഉള്ളവ ആയിരുന്നില്ല . എങ്കിലും കിട്ടി ഒരെണ്ണം . അത് ഇതാണ് limewebs.com

എങ്ങനെയാണ് lime വെബ്സില്‍ വേര്‍ഡ്‌ പ്രസ്‌ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് എന്ന് നോക്കാം .വളരെ എളുപ്പമാണ് .ആദ്യം limewebs.com ഇല് ഒരു അക്കൗണ്ട്‌ create  ചെയ്യണം .(സ്വന്തം domain  അല്ല , sub domain വേണം തിരഞ്ഞെടുക്കാന്‍ ) അതായത് sand box എന്ന പ്ലാന്‍ .ഇമെയില്‍ വഴി ലഭിക്കുന്ന ലിങ്ക് വഴി നമ്മുടെ account ഇല് പ്രവേശിച്ചു . ശേഷം Hosting Management  എന്ന ഭാഗത്തെ Install an Application ക്ലിക്ക് ചെയ്‌താല്‍ കിട്ടുന്ന പേജില്‍ നിന്നും വേര്‍ഡ്‌ പ്രസ്‌ ഇന്സ്ടാല്‍ ചെയ്യാം .

ഈ പേജില്‍ കാണുന്ന  Select a Category  എന്ന ഭാഗത്ത്‌  blogs എന്നും    Select an Application  എന്ന് കാണുന്നിടത്ത്  wordpress ഉം  തിരഞ്ഞെടുക്കാം . ഇനി ജൂംല ,ദ്രുപാള്‍ എന്നിവയാണ് വേണ്ടതെങ്കില്‍     Select a Category   എന്നിടത്   Content Management ഉം Select an Application എന്ന് കാണുന്നിടത്ത് Drupal, Joomla ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കാം .

വേര്‍ഡ്പ്രസ്സ് തിരഞ്ഞെടുത്താല്‍ ഉള്ള ഗുണം പലതാണ് .(എനിക്ക് ഇഷ്ടമായത് മനോഹരങ്ങളായ theme കള്‍ തിരഞ്ഞെടുക്കാം എന്നതാണ് .)
ഇനി വേര്‍ഡ്‌ പ്രസ്സിന്റെ ഡാഷ് ബോര്‍ഡില്‍ വരിക .(username എപ്പൊഴും admin  ആയിരിക്കും . പാസ്‌ വേര്‍ഡ്‌ ഇ മെയില്‍ വഴി അയച്ചു കിട്ടും) ഡാഷ് ബോര്‍ഡില്‍  plugin എന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്തു buddypress എന്ന plugin ആഡ് ചെയ്യുക ശേഷം buddy press തീം കൂടി ആഡ് ചെയ്‌താല്‍  ഒരു കമ്മ്യൂണിറ്റി സൈറ്റ് ഉണ്ടാക്കാം . 


ഒരു കുഴപ്പം മാത്രം . എപ്പോള്‍ വേണമെങ്കിലും bandwidth exceeded എന്ന ഓമനപ്പേരില്‍ സൈറ്റ് അപ്രത്യക്ഷമാകും .


എങ്കിലും സൈറ്റ് നിര്‍മ്മിക്കുവാന്‍ പഠിക്കുന്നവര്‍ക്ക് ഉപകാരപ്രദവും ,ഒരു practical ക്ലാസും ആകും .ജൂംല ,ദ്രുപല്‍ എന്നിവയുടെ പ്രവര്‍ത്തന രീതികളും ഏകദേശം പിടി കിട്ടും . control panel എന്ന മഹാസംഭവം ഇത്രയൊക്കെയേ ഉള്ളൂ എന്നും ചിലപ്പോള്‍ തോന്നാം .ചെയ്തു നോക്കുക . മാഞ്ഞു പോയേക്കാം എങ്കിലും ഫ്രീ ആണ് സംഭവം.


ഇതാണ് എന്റെ സാമ്പിള്‍ സൈറ്റ് .


പിന്നെ ഇതും ,
ഇതും ,
പിന്നെ ഇതും കൂടി .
ഇത് മാഞ്ഞു പോയിരുന്നു
എങ്കിലും ഇതില്‍ ദ്രുപല്‍ ഇന്‍സ്റ്റോള്‍ ചെയ്തത് ഇവിടെ കാണാം



ജൂംല ,വേര്‍ഡ്‌ പ്രസ്‌ ,ദ്രുപല്‍ തുടങ്ങിയവയുടെ ഡാഷ് ബോര്‍ഡ്‌ cpanel  കണ്ടു അല്പം ചില കാര്യങ്ങള്‍ ചെയ്തു  വലിയൊരു  സൈറ്റ് ഡിസൈനര്‍ ആയി എന്ന് കരുതേണ്ട ,എങ്കിലും പുതുമയുള്ള ഒരു  അനുഭവം .അത്ര മാത്രം

അറിവുള്ളവര്‍  കമന്റ്‌ എഴുതുക. കൂടുതല്‍ അറിയുവാന്‍ താല്‍പ്പര്യമുണ്ട് 

THIS POST WAS FILED UNDER: , ,

  1. ജൂംല ,വേര്‍ഡ്‌ പ്രസ്‌ ,ദ്രുപല്‍ തുടങ്ങിയവയുടെ ഡാഷ് ബോര്‍ഡ്‌ cpanel കണ്ടു അല്പം ചില കാര്യങ്ങള്‍ ചെയ്തു വലിയൊരു സൈറ്റ് ഡിസൈനര്‍ ആയി എന്ന് കരുതേണ്ട ,എങ്കിലും പുതുമയുള്ള ഒരു അനുഭവം .അത്ര മാത്രം.

    കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകുമ്പോള്‍ നമ്മള്‍ ആശ്ചര്യപ്പെടും .

    അറിവുള്ളവര്‍ കമന്റ്‌ എഴുതുക. കൂടുതല്‍ അറിയുവാന്‍ താല്‍പ്പര്യമുണ്ട്

    ReplyDelete
  2. വേഡ് പ്രെസ്സില്‍ എനിക്കൊരു ബ്ലോഗ് വേണം. ഞാന്‍ എന്താ ചെയ്യണ്ടെ?, രാഹുലിന്റെ രണ്ട് പോസ്റ്റുകള്‍ വായിച്ചിരുന്നു ആദ്യ പോസ്റ്റില്‍ പറഞ്ഞത് അപ്പടി ചെയ്തു, രണ്ടാമത്തെ പോസ്റ്റില്‍ പറഞ്ഞത് ഒന്നും ചെയ്യാന്‍ പറ്റിയില്ലാ.. ഹെല്‍പ്പ് മീ.. പ്ലീസ്

    ReplyDelete
  3. ഇവിടെ ഡ്രൂപലിന്റെ ഒരു ചെറിയ ട്യൂട്ടോറിയൽ ഉണ്ട്. ഒന്ന് നോക്കൂ. വായിച്ച് കമന്റൂ.

    http://groups.drupal.org/node/16675

    ഡ്രൂപൽ ഭാഷാന്തരീകരിക്കാനായി ഒരു ചെറിയ ശ്രമം;
    http://vayanasala.blogspot.com/2008/10/translating-drupal.html

    സഹായിക്കൂ.
    -സു-

    ReplyDelete
  4. @കൂതറHashimܓ
    രാഹുലിന്റെ പോസ്റ്റില്‍ കണ്ട പ്രകാരം ഞാനും ഒന്ന് നോക്കിയിരുന്നു .

    മുകളില്‍ എഴുതിയ പോസ്റ്റ്‌ പ്രകാരം ചെയ്തു നോക്കിയാല്‍ അത്രയധികം പണിപ്പെടെന്ട കാര്യം കാണുന്നില്ല .ഏതു നിമിഷവും bandwidth exceeded എന്ന ഓമനപ്പേരില്‍ സൈറ്റ് അപ്രത്യക്ഷമാകും എന്ന് മാത്രം .limewebs.com വഴി അക്കൗണ്ട്‌ എടുത്തു പ്രാക്ടീസ് തുടങ്ങിക്കോളൂ . എല്ലാം ഒരു ദൈര്യത്തിന്റെ പുറത്തുള്ള കളിയല്ലേ മാഷെ .പോരെങ്കില്‍ ഫ്രീയും .

    ReplyDelete
  5. @-സു‍-|Sunil
    നന്ദി ,ഇത്രയും മികച്ച ഒരു ട്യൂട്ടോറിയൽ വേണ്ടത്ര പ്രചരണം നല്‍കാത്തതിന്റെ പ്രശ്നം കൊണ്ടായിരിക്കും ആരും എഴുതി കണ്ടില്ല .


    മലയാളികള്‍ക്ക് അഭിമാനകരമായ ഒരു സംരംഭമാണ് താങ്കളുടേത്. ചെയ്തു നോക്കിയിട്ട് വീണ്ടും എഴുതാം . :)

    ReplyDelete
  6. എനിക്ക് ഒന്നുമറിയൂല.
    അതു കൊണ്ട് ഒന്നും മിണ്ടുന്നില്ല.


    ചെയ്തു നോക്കട്ടെ..
    ഒരു കുരുത്തപ്പയക്കിനു സരിയായാലോ..

    ReplyDelete
  7. @»¦മുഖ്‌താര്‍¦udarampoyil¦«പാണ്ടി ലോറി ഓടിക്കുന്നവനു മൂട്ട വണ്ടി ഓടിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ കൈ വിറക്കുന്നു എന്നോ ? :)

    ReplyDelete
  8. ജൂംല , വേർഡ് പ്രസ് ഫ്രീ ആയി ഹോസ്റ്റ് ചെയ്യാൻ ലൈം വെബിനേക്കാൾ നല്ലത് 0fees.net . എന്റെ ജൂംലയിലുള്ള സൈറ്റ് നോക്കൂ
    മലയാളം ലിറിക്സ്

    ReplyDelete
  9. @പ്രവീണ്‍ വട്ടപ്പറമ്പത്ത് നന്ദി പ്രദീപ്‌ ഇത് വഴി വന്നതിനും പുതിയ സൈറ്റ് പരിചയപ്പെടുത്തിയതിനും.
    പുതിയ സൈറ്റ് ശ്രമിച്ചു നോക്കുന്നുണ്ട് :)

    ReplyDelete
  10. ഇത് കൊള്ളാല്ലോ ..
    'ജൂംല' സാമ്പിള്‍ കണ്ടില്ലല്ലോ ?

    ReplyDelete
  11. @യുവ ശബ്ദംഞാന്‍ ശ്രമിച്ചു, പക്ഷെ അത് കൂട്ടത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് എന്നാണു അനുഭവം ...നന്ദി വന്നതിനും വായിച്ചതിനും ...അഭിപ്രായപ്പെട്ടതിനും ...:)

    ReplyDelete
  12. ജൂംല,വേര്‍ഡ്പ്രസ്സ് ,ദൃപാല്‍ കൂടുതല്‍ അറിയാനും തീം ,പ്ലുഗിന്‍ ഡെവലപ്പ് ചെയ്യാനും അറിയാന്‍ കോണ്ടച്റ്റ്‌ ചെയ്യാം കേട്ടോ..ഇതിലും സിമ്പിള്‍ ആയിട ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതേ ഉള്ളു .ഗ്രേറ്റ്‌ വര്‍ക്ക്‌ !

    ReplyDelete
  13. @ബിന്‍സി എം ബി

    Bincy, എനിക്ക് ദ്രുപല്‍ മൊഡ്യൂള്‍ വേണം. എളുപ്പമാണോ? മെയില്‍ അയക്കൂ. mbsunilkumar അറ്റ് യാഹൂ ഡോട്ട് കോം

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.