logo

ബ്ലോഗ്‌ തനിയെ ഷെയര്‍ ചെയ്യുവാന്‍ ഒരു എളുപ്പ വഴി - networkedBlogs syndication

networked Blogs എന്ന വിട്ജെറ്റ്‌  ഇല്ലാത്ത ബ്ലോഗുകള്‍ ഇപ്പോള്‍ കുറവാണെന്ന് തോന്നുന്നു ... ഇതില്‍ നമ്മുടെ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്ത   ശേഷം കൂട്ടുകാരെ ഫോളോ ചെയ്യുവാന്‍ ക്ഷണിക്കാവുന്നതാണ് ...

ഇവിടെ   നമ്മുടെ ബ്ലോഗ്‌  networkedBlogs   ഇല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം  ബ്ലോഗില്‍   ഒരു പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍  അത് തനിയെ ഫേസ് ബുക്കില്‍ പലയിടത്തായി automatic ആയി  ഷെയര്‍ ആകുന്ന കൌതുകകരമായ സംവിധാനത്തെ കുറിച്ച് അറിയിക്കാം എന്ന് കരുതുന്നു ...


എങ്ങനെയാണ് നമ്മുടെ ബ്ലോഗ്‌   networkedBlogs  ഇല്‍   രജിസ്റ്റര്‍ ചെയ്യുന്നത് എന്ന്  ബഹുമാന്യ സുഹൃത്ത്‌ രഞ്ജിത് ചെമ്മാട് എഴുതിയത് ഇവിടെ വായിക്കുക .താങ്കളുടെ ബ്ലോഗും ഇത് പോലെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

ഇനി  ഇവിടെ ക്ലിക്ക് ചെയ്യുക ..(താഴെ കാണുന്ന ചിത്രത്തിലേത് പോലെ   പുതിയ വിന്‍ഡോ തുറന്നു വരും )


അതില്‍ select a blog ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ഫോളോ ചെയ്യുന്നതും നമ്മുടെ ബ്ലോഗുകളുടെതുമായ  ചില പേരുകള്‍ (അങ്ങിനെ ചേര്‍ന്നിട്ടുണ്ടെങ്കില്‍  ) പ്രത്യക്ഷപ്പെടും അതില്‍ ഏതെങ്കിലും  ഒന്ന് തിരഞ്ഞെടുക്കുക . ശേഷം (അടുത്ത ചിത്രത്തില്‍ കാണുന്നത് പോലെ ) 


ഇതില്‍  Add Facebook Target എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക .അപ്പോള്‍ താഴെ കാണുന്നത് പോലെ കാണാം ..അവിടെ ഏതൊക്കെ  ഭാഗത്ത്‌ നമ്മള്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ആ പോസ്റ്റ്‌ automatic ആയി വരണം എന്ന് താങ്കള്‍ ആഗ്രഹിക്കുന്നുവോ  അവിടെയൊക്കെ    ചിത്രത്തില്‍ കാണുന്നത് പോലെ   add   ക്ലിക്ക് ചെയ്ത ശേഷം  ഏറ്റവും താഴെ കാണുന്ന 'close ' അമര്‍ത്തുക .


ഇനി ഒരു പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അത് automatic ആയി  നമ്മള്‍  add ക്ലിക്ക് ചെയ്തിടതൊക്കെ വരുന്നതാണ് ..എങ്ങനുണ്ട് ഐഡിയ ...?

(അത് പോലെ തന്നെ ട്വിറ്റെര്‍  വഴിയും automatic ആയി ഷെയര്‍ ചെയ്യുവാന്‍  മുകളിലെ ചിത്രത്തിലേത് പോലെ Add Twitter Target എന്ന ഭാഗത്ത്‌ ക്ലിക്കി വേണ്ടത് ചെയ്‌താല്‍ മതിയാകും ...ഏതെങ്കിലും കാരണ വശാല്‍ തനിയെ പോസ്റ്റുകള്‍ ഷെയര്‍ ആകുന്നില്ല എങ്കില്‍  ബ്ലോഗിന്റെ ഫീഡ്  തകരാര്‍ ആയിരിക്കും  അതിനെ കുറിച്ച് ഇവിടെ വായിക്കാം )

THIS POST WAS FILED UNDER: ,

  1. This comment has been removed by the author.

    ReplyDelete
  2. നന്ദി, നൗഷാദ് ഈ വിവരം പങ്കിട്ടതിന്‌...
    ബ്ളോഗ് സാങ്കേതികരംഗത്തെ ഇത്തരം ടിപ്സുകൾ പുതിയ ബ്ളോഗേഴ്സിന്‌ ഒരുപാട് ഉപകാരപ്രദമായിരിക്കും

    ReplyDelete
  3. വളരെ വിശദമായി പറഞ്ഞു .

    ReplyDelete
  4. താങ്കളുടെ പോസ്റുകളില്‍ നിന്നു ലഭിക്കുന്ന അറിവുകള്‍ വളരെ
    ഉപകാരപ്രദമാണ്.ഹൃദയംനിറഞ്ഞ നന്ദി.
    ഈ സന്മനസ്സ് എന്നുമെന്നും ഉണ്ടാകട്ടെ!
    ആശംസകളോടെ

    ReplyDelete
    Replies
    1. തീര്‍ച്ചയായും .....


      നന്ദി...:)

      Delete
  5. ഞാന്‍ മെമ്പര്‍ ആയ എല്ലാ ഗ്രൂപുകളും കിട്ടുന്നില്ല.
    ഞാന്‍ അഡ്മിന്‍ ആയ ഗ്രൂപ്പില്‍ മാത്രമേ കിട്ടുന്നത്.

    ReplyDelete
  6. വളരെ നന്ദി നൌഷാദ് ഭായി. . ഞാനും ആഡ് ചെയ്തു.

    ReplyDelete
    Replies
    1. നന്ദി അക്ബര്‍ക്കാ ...:)

      Delete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.