logo
Showing posts with label networkedblogs. Show all posts
Showing posts with label networkedblogs. Show all posts

ഫേസ്ബുക്കിലും അല്പം ഗമ ആവാം




ഫേസ് ബുക്ക് ഇപ്പോള്‍ വളരെ ജനകീയമായ ഒരു സാമൂഹിക മാധ്യമം ആണ് എന്ന് പറയേണ്ടതില്ലല്ലോ ...നമ്മള്‍ മുന്‍പ് പരിചയപ്പെട്ടിട്ടുല്ലാവരും അറിയുന്നവരും ആയ ഏറെ ആളുകളെ വീണ്ടും കണ്ടു മുട്ടുക  ഫേസ് ബുക്ക്   വഴി ആകുന്നതു സാധാരണ സംഭവമാണ് .സമാന ചിന്താഗതിക്കാരും അല്ലാത്തവരും ആയ  പുതിയ സുഹൃത്തുക്കളെ കണ്ടു മുട്ടുന്നതിനും ഫേസ് ബുക്ക്  വളരെ സഹായകമാണ് .
 നമ്മുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ കണ്ടാവും പലരും സൌഹൃദത്തിനായി അപേക്ഷ നല്‍കുന്നത് ...നമ്മള്‍ ഷെയര്‍ ചെയ്യുന്ന വിഷയങ്ങളും മറ്റും മാത്രമല്ല ആളുകള്‍ പരിഗണിക്കുക .നമ്മുടെ ജീവിത ചരിത്രം കൂടി പ്രൊഫൈല്‍ പേജില്‍ അവര്‍ നോക്കാന്‍ സാധ്യതയുണ്ട് . അവിടെ നമ്മുടെ ജോലി എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ അവിടെ പ്രത്യേകിച്ച് ഒന്നും കാണുന്നില്ല , അല്ലെങ്കില്‍ എല്ലാവര്ക്കും കൊടുക്കാവുന്ന പോലെ കുറെ ഉദ്ദ്യോഗ പേരുകള്‍ ഒക്കെ കാണുന്നു .

ഇവിടെ വിവരിക്കുന്നത് അങ്ങനെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തവര്‍ക്ക് അല്പം ജാഡക്ക്  വേണ്ടി കൊടുക്കാവുന്ന ഒരു തമാശ മാത്രമാണ് . :)  അതിനായി നമുക്ക് സ്വന്തമായി  ഒരു ഫേസ് ബുക്ക് പേജ് നിര്‍ബന്ധമാണ്‌ .അല്ലെങ്കില്‍ മറ്റു ആരുടെയെങ്കിലും പേജില്‍ അഡ്മിന്‍ പദവി ഉണ്ടായാലും മതി .അല്ലാത്ത പേജുകളുടെയും പേരുകള്‍ ടൈപ്പ് ചെയ്തു നമുക്ക് ചേര്‍ക്കാം എങ്കിലും അത്ര ജാഡ വേണ്ട എന്നാണു എന്റെ അഭിപ്രായം  . :)

ഇവിടെ ക്ലിക്ക് ചെയ്തു നമ്മുടെ പ്രൊഫൈല്‍ പേജില്‍ പ്രവേശിച്ച ശേഷം Update Info ക്ലിക്ക് ചെയ്തു നിലവില്‍ ഏതെങ്കിലും പദവി ഉണ്ടെങ്കില്‍  അത് Delete ചെയ്യുക . ശേഷം  ചിത്രങ്ങളില്‍  കാണുന്നത് പോലെ ചെയ്തു സേവ് ചെയ്‌താല്‍ മാത്രം മതിയാവും .. ചുളുവില്‍ നമ്മുടെ പേജിനു പ്രൊഫൈല്‍ പേജില്‍ ഒരു ലിങ്കും നമുക്ക് ജാഡ കാണിക്കാന്‍ ഒരു പദവിയും ആയി ...







ബ്ലോഗ്‌ തനിയെ ഷെയര്‍ ചെയ്യുവാന്‍ ഒരു എളുപ്പ വഴി - networkedBlogs syndication

networked Blogs എന്ന വിട്ജെറ്റ്‌  ഇല്ലാത്ത ബ്ലോഗുകള്‍ ഇപ്പോള്‍ കുറവാണെന്ന് തോന്നുന്നു ... ഇതില്‍ നമ്മുടെ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്ത   ശേഷം കൂട്ടുകാരെ ഫോളോ ചെയ്യുവാന്‍ ക്ഷണിക്കാവുന്നതാണ് ...

ഇവിടെ   നമ്മുടെ ബ്ലോഗ്‌  networkedBlogs   ഇല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം  ബ്ലോഗില്‍   ഒരു പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍  അത് തനിയെ ഫേസ് ബുക്കില്‍ പലയിടത്തായി automatic ആയി  ഷെയര്‍ ആകുന്ന കൌതുകകരമായ സംവിധാനത്തെ കുറിച്ച് അറിയിക്കാം എന്ന് കരുതുന്നു ...


എങ്ങനെയാണ് നമ്മുടെ ബ്ലോഗ്‌   networkedBlogs  ഇല്‍   രജിസ്റ്റര്‍ ചെയ്യുന്നത് എന്ന്  ബഹുമാന്യ സുഹൃത്ത്‌ രഞ്ജിത് ചെമ്മാട് എഴുതിയത് ഇവിടെ വായിക്കുക .താങ്കളുടെ ബ്ലോഗും ഇത് പോലെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

ഇനി  ഇവിടെ ക്ലിക്ക് ചെയ്യുക ..(താഴെ കാണുന്ന ചിത്രത്തിലേത് പോലെ   പുതിയ വിന്‍ഡോ തുറന്നു വരും )


അതില്‍ select a blog ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ഫോളോ ചെയ്യുന്നതും നമ്മുടെ ബ്ലോഗുകളുടെതുമായ  ചില പേരുകള്‍ (അങ്ങിനെ ചേര്‍ന്നിട്ടുണ്ടെങ്കില്‍  ) പ്രത്യക്ഷപ്പെടും അതില്‍ ഏതെങ്കിലും  ഒന്ന് തിരഞ്ഞെടുക്കുക . ശേഷം (അടുത്ത ചിത്രത്തില്‍ കാണുന്നത് പോലെ ) 


ഇതില്‍  Add Facebook Target എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക .അപ്പോള്‍ താഴെ കാണുന്നത് പോലെ കാണാം ..അവിടെ ഏതൊക്കെ  ഭാഗത്ത്‌ നമ്മള്‍ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ആ പോസ്റ്റ്‌ automatic ആയി വരണം എന്ന് താങ്കള്‍ ആഗ്രഹിക്കുന്നുവോ  അവിടെയൊക്കെ    ചിത്രത്തില്‍ കാണുന്നത് പോലെ   add   ക്ലിക്ക് ചെയ്ത ശേഷം  ഏറ്റവും താഴെ കാണുന്ന 'close ' അമര്‍ത്തുക .


ഇനി ഒരു പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അത് automatic ആയി  നമ്മള്‍  add ക്ലിക്ക് ചെയ്തിടതൊക്കെ വരുന്നതാണ് ..എങ്ങനുണ്ട് ഐഡിയ ...?

(അത് പോലെ തന്നെ ട്വിറ്റെര്‍  വഴിയും automatic ആയി ഷെയര്‍ ചെയ്യുവാന്‍  മുകളിലെ ചിത്രത്തിലേത് പോലെ Add Twitter Target എന്ന ഭാഗത്ത്‌ ക്ലിക്കി വേണ്ടത് ചെയ്‌താല്‍ മതിയാകും ...ഏതെങ്കിലും കാരണ വശാല്‍ തനിയെ പോസ്റ്റുകള്‍ ഷെയര്‍ ആകുന്നില്ല എങ്കില്‍  ബ്ലോഗിന്റെ ഫീഡ്  തകരാര്‍ ആയിരിക്കും  അതിനെ കുറിച്ച് ഇവിടെ വായിക്കാം )

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.