feedburner എന്താണ് ? എങ്ങനെയാണ് ? എന്ന് വായിക്കുവാന്‍ ആദ്യാക്ഷരിയിലെ ഈ പോസ്റ്റ് സന്ദര്‍ശിക്കുക ....
നമ്മുടെ ബ്ലോഗ് feedburner വഴി എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്ന് നോക്കാം
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു feedburner ഇല്‍ എത്താം ..അവിടെ താഴെ കാണുന്ന ചിത്രത്തിലേത് പോലെ ഒരു പേജ് ലഭിക്കും
Burn a feed right this instant എന്ന് കാണുന്നതിന്റെ തൊട്ടു താഴെ നമ്മുടെ ബ്ലോഗിന്റെ URL കൊടുക്കുക . ശേഷം Next ക്ലിക്ക് ചെയ്തു കൊള്ളുക .
ഇനി താഴെ കാണുന്നത് പോലെ എല്ലായിടത്തും ആവശ്യമായ മാറ്റങ്ങള്‍ നല്‍കി എല്ലായിടത്തും ചുമ്മാ 'Next' ക്ലിക്ക് ചെയ്താല്‍ മതി ...
വേണമെങ്കില്‍ ചിത്രത്തില്‍ കാണുന്ന പോലെ Feed Address നമുക്ക് ഇഷ്ടമുള്ളത് മാറ്റി കൊടുക്കാം
ഇനി ഈ സേവനം നമ്മുടെ വായനക്കാര്‍ക്ക് ലഭ്യമാക്കുന്നതിനായി ' Publicize ' എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക .
വീണ്ടും Email subsciptions എന്നിടത് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'Activate' ക്ലിക്ക് ചെയ്യുക .ശേഷം ലഭിക്കുന്ന പേജില്‍ കാണുന്ന കോഡ് നമ്മുടെ ബ്ലോഗില്‍ ഒരു HTML/Javascript വിട്ജെടില്‍ നല്‍കുക (ശേഷം പേജിന്റെ താഴെ കാണുന്ന 'SAVE' ക്ലിക്ക് ചെയ്യുവാന്‍ മറക്കരുത് ....)
ഇനി നമ്മുടെ ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ പ്രവേശിക്കുക .അവിടെ നിന്നും Settings-> Site Feed ക്ലിക്ക് ചെയ്യുക
'Post Feed Redirect URL' എന്ന് കാണുന്നിടത്ത് നമ്മുടെ ബ്ലോഗിന്റെ ഫീഡ് അഡ്രെസ്സ് താഴെ കാണും വിധം നല്‍കി 'SAVE SETTINGS' ക്ലിക്ക് ചെയ്യുക .
Feedburner ഇപ്രകാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാലും ചിലപ്പോള്‍ ഏറ്റവും പുതിയ പോസ്റ്റുകള്‍ അപ്ഡേറ്റ് ആകാതെ വരും എന്ന പ്രശ്നം ചില ബ്ലോഗുകള്‍ക്ക് ഉണ്ടാകാറുണ്ട് ..
അതിനു പ്രതി വിധിയായി രണ്ടു മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ് .
pinging FeedBurner എന്നിടത് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍
ബ്ലോഗിന്റെ അഡ്രെസ്സ് കൊടുത്ത ശേഷം Ping FeedBurner ക്ലിക്ക് ചെയ്യുക .
വീണ്ടും പോസ്റ്റുകള്‍ അപ്ഡേറ്റ് ആകുന്നില്ല എങ്കില്‍ ചിത്രത്തില്‍ കാണുന്നത് പോലെ കാണുന്ന Resync now ക്ലിക്ക് ചെയ്യുക .
(നമ്മുടെ ബ്ലോഗിന്റെ അഡ്രെസ്സ് ഒരു ബ്ലോഗ് ലിസ്റ്റ് (Blog List) വിട്ജെറ്റ് വഴി ഏതെങ്കിലും ബ്ലോഗില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഏറ്റവും പുതിയ പോസ്റ്റ് ആണോ അവിടെ കാണുന്നത് എന്ന് പരിശോധിക്കുക . അല്ല എങ്കില്‍ feedburner പണിമുടക്കി എന്ന് മനസ്സിലാക്കാം. ഒപ്പം അങ്ങനൊരു feed ഇല്ല എന്നും മെസ്സേജ് കിട്ടിയേക്കാം ...)
മറ്റൊരു മാര്‍ഗ്ഗം കൂടി നോക്കുവാന്‍ സാധിക്കും അത് വായിക്കുവാന്‍ ഇത് വഴി വരിക ..അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ ചെയ്യുക
k
If you enjoyed this post, make sure you subscribe to
the articles rss feeds to receive new
posts in a reader or via email.
THIS POST WAS FILED UNDER:
feedburner
,
malayalam blog help
recieved HTTP error : " service unavailable" while fetching source feed
ReplyDeleteഞാന്‍ ചെയ്തു നോക്കിയപ്പോള്‍ ഇതു പോലെ ഒരു എറര്‍ മെസ്സേജ് വരുന്നു.ഇതെങ്ങിനെ ശെരിയാക്കാം നൌഷാദ് ഭായ് ?
dont worry . now we can add email subscription by add a gadget in blogger dash borad .. so leave this steps ..:)
Deleteഈ വിവരം വിശദമായി പറഞ്ഞു തന്നതിനും ,മനസ്സിലാകും വിധം വ്യക്തമാക്കി തന്നതിനും ഒരു പാട് നന്ദി --ഹൃദയ പൂര്‍വം !.അല്ലാഹു അനുഗ്രഹിക്കട്ടെ !
ReplyDelete