logo

സന്ദര്‍ശകരെ അറിയുവാന്‍ google analytics

നമ്മുടെ  ബ്ലോഗിന്റെ  സന്ദര്‍ശകരെ കുറിച്ച് അറിയുവാന്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള  സംവിധാനമാണ്  
google analytics

നമ്മുടെ  ബ്ലോഗ്‌  google analytics വഴി  രജിസ്റ്റര്‍  ചെയ്‌താല്‍  ബ്ലോഗിലെ  വായനക്കാരെ  സംബന്ധിച്ച  വിശദ  വിവരങ്ങള്‍  അറിയുവാന്‍  കഴിയും .

താഴെ കൊടുത്തിട്ടുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്തു നമ്മുടെ ബ്ലോഗ്‌  രജിസ്റ്റര്‍ ചെയ്യാം 



ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്  ചിത്രത്തിലേത് പോലെ(വലതു ഭാഗത്ത്‌ മുകളിലായി   മാര്‍ക്ക് ചെയ്തിരിക്കുന്നത്  ശ്രദ്ധിക്കുക )  'Add new profile'  ക്ലിക്ക് ചെയ്തു താഴെ കൊടുത്തിട്ടുള്ള  ചിത്രങ്ങളില്‍ കാണുന്നത് പോലെ ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്യാം .



നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തങ്ങളുടെ ബ്ലോഗിന്റെ  വിവരങ്ങള്‍ അറിയുവാന്‍  മുകളിലെ ചിത്രത്തിലേത് പോലെ 'view report ' ക്ലിക്ക് ചെയ്തു  താഴെ കാണുന്ന ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്ത്‌ നിന്നും വിശദമായി നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശക വിവരങ്ങള്‍ അറിയുവാന്‍ കഴിയും .



പുതിയതായി ബ്ലോഗ്‌ ചേര്‍ക്കുന്നവര്‍ 'Add new profile'  ക്ലിക്ക് ചെയ്ത ശേഷം  താഴെ കാണുന്ന ചിത്രത്തിലെത്  പോലെ  വേണ്ട വിവരങ്ങള്‍ ചേര്‍ക്കുക .




'continue' ക്ലിക്ക് ചെയ്യുമ്പോള്‍  താഴെ കാണുന്ന ചിത്രത്തിലേത് പോലെ ഒരു കോഡ് നമ്മുടെ ബ്ലോഗിന്റെ
</head>
ടാഗിന്റെ തൊട്ടു മുകളില്‍ ചേര്‍ക്കുവാന്‍ ആവശ്യപ്പെടും . അതിനായി
blogger.com ഇല്‍ sign in ചെയ്യുക


 ശേഷം  രജിസ്റ്റര്‍ ചെയ്ത  ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക

 edit html >> and check Expand Widget Templates



ശേഷം 
</head>
സെര്‍ച്ച്‌  ചെയ്തു കണ്ടു പിടിച്ചു അതിന്റെ തൊട്ടു മുകളിലായി  കോഡ് കോപ്പി &പേസ്റ്റ്  ചെയ്തു  ചേര്‍ക്കുക





അതിനു ശേഷം  Save Templateക്ലിക്ക്  ചെയ്യാം   . 

ഒപ്പം മുകളിലെ ചിത്രത്തില്‍ ഏറ്റവും താഴെ  കാണുന്ന (താഴെ ചിത്രം  കാണുക ) save and Finish ബട്ടണും  ക്ലിക്ക് ചെയ്യുക .
ആഴ്ചയിലൊരിക്കല്‍  google analytics വഴി നമ്മുടെ ബ്ലോഗിലെ സന്ദര്‍ശകരെ കുറിച്ചും മറ്റും കൂടുതല്‍ വിശദമായി  അറിയുവാന്‍ ശ്രദ്ധിക്കുക .


ഹാപ്പി ബ്ലോഗിങ്ങ് & ട്രാക്കിംഗ്

THIS POST WAS FILED UNDER: , ,

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.