logo

ബ്ലോഗേഴ്സ് ചാറ്റ് -Noushad Vadakkel

ഇത്തവണത്തെ പോസ്റ്റ്‌ ഒരു ചാറ്റ് പ്രോഗ്രാം  ആണ്
 മലയാളം ബ്ലോഗേഴ്സ് ഫേസ് ബുക്ക്‌  ഗ്രൂപ്പിലെ ബ്ലോഗേഴ്സ് ചാറ്റ് എന്ന ചാറ്റ് പ്രോഗ്രാമ്മില്‍ എന്നോട് ചോദിക്കപ്പെട്ട ചോദ്യങ്ങളും  അവയ്ക്ക്  നല്‍കിയ മറുപടികളും ..

(ഔപചാരികതക്ക് പ്രസക്തിയില്ലാത്ത   ഒരു സൌഹൃദ കൂട്ടായ്മ്മ എന്ന നിലക്കാണ് ചോദ്യങ്ങളും ഉത്തരങ്ങളും . അങ്ങനെ വായനക്കാര്‍ മനസ്സിലാക്കുമല്ലോ ..നന്ദി)
 എന്നെക്കുറിച്ച് ,
ബ്ലോഗിനെ കുറിച്ച് ,
മതം ,
രാഷ്ട്രീയം ,
ഇഷ്ടാനിഷ്ടങ്ങള്‍ ,
ഇഷ്ടപ്പെട്ട ബ്ലോഗുകള്‍ ,
പ്രതീക്ഷകളെ കുറിച്ച് ,
കുടുംബത്തെ കുറിച്ച് ...
നൌഷാദ് വടക്കെലിനെ കുറിച്ച്
എന്തും ചോദിക്കാം...!!!
എന്ന ആമുഖത്തോടെ ചോദ്യങ്ങള്‍ സ്വാഗതം ചെയ്തു.


Komban Moosa

പ്രിയ നൌഷാദ്  നിങ്ങള്‍ ബ്ലോഗിങ്ങിനെ എങ്ങെനെ കാണുന്നു ?



Noushad Vp Vadakkel




@ പ്രിയ Komban Moosa ഞാന്‍ ബ്ലോഗിങ്ങ് ഗൌരവമായി കാണണം എന്ന അഭ്പ്രായക്കാരനാണ് ...
മുന്‍ കാലങ്ങളില്‍ നടന്നു വന്നിരുന്ന ആശയ പ്രചാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി കുഴപ്പങ്ങളും ,
കയ്യേറ്റങ്ങളും ഉണ്ടാകുന്നില്ല എന്ന് മാത്രവുമല്ല ,ദീര്‍ഘകാലം നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും
സൂക്ഷിക്കപ്പെടുകയും ഏതു സമയത്തും ആര്‍ക്കും പ്രതികരിക്കാന്‍ സാധിക്കും വിധം തുറന്ന സമീപനങ്ങളും ഉണ്ടാകുന്നു
എന്നതാണ് എന്നെ ബ്ലോഗിങ് എന്ന മേഖലയെ ഗൌരവമായി കാണുവാന്‍ പ്രേരിപ്പിക്കുന്നത് ...:)
Mohamad Imthiyaztk



ഈ ഗ്രൂപ്പിനെ കുറിച്ച് ,വളരെ കാലം ആയി ബ്ലോഗിങ് ഹെല്‍പ്‌ ചെയ്യുന്ന ബ്ലോഗിങ്ങിനെ സ്നേഹിക്കുന്ന താങ്കളുടെ അഭിപ്രായം എന്താണ്?..

മലയാളം ബ്ലോഗിങ് രംഗം പഴയതിനെക്കാലും ഉന്നതിയില്‍ എത്തിയിട്ടുണ്ട് ..എല്ലാം കൊണ്ടും..നല്ല യുവ എഴുത്തുകാരെ കൊണ്ടും മറ്റും ...എന്ന് പറഞ്ഞാല്‍?

ചില ബ്ലോഗുകളില്‍ ഒരു പോസ്റ്റു വായിച്ചു കഴിയുമ്പോഴേക്കും അടുത്ത പോസ്റ്റ് വന്നിരിക്കും ,ഇതിനെക്കുറിച്ച്‌ ബ്ലോഗര്‍മാരോട് പറയാനുള്ളത്?


Noushad Vp Vadakkel



@ പ്രിയ ഇമ്തി ...വളരെ കാലമായിട്ടില്ല ഞാന്‍ ഈ രംഗത്ത്‌ വന്നിട്ട് കൃത്യമായി പറഞ്ഞാല്‍7/8/2009 ഇല്‍ ആനു ആദ്യ പോസ്റ്റ്‌ എഴുതുന്നത്‌ ..അത് ദാ ഇതാണ് ...http://noushadvadakkel.blogspot.com/2009/07/nothing-more-there-we-find-real-creator.html

ഒരു... കൌതുകത്തിന് തുടങ്ങിയതാണ്‌ . മൊബൈല്‍ ഫോണ്‍ വഴി ആണ് ആദ്യം പോസ്റ്റ്‌ ചെയ്തത് .
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തത് തന്നെ കാരണം .കമ്പ്യൂട്ടറും ഇല്ല .


മലയാളത്തില്‍ എഴുതുന്നത്‌ പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ് 16/12/2009 ഇല്‍ ആണ് ബ്ലോഗ്‌ ഹെല്പ് ബ്ലോഗ്‌ തുടങ്ങുന്നത് .
മൊബൈലില്‍ ഞാന്‍ കൂടുതല്‍ ആയി തിരഞ്ഞിരുന്നത് ബ്ലോഗിങ്ങ് ടുടോരിയല്സ് ആയിരുന്നു . അവയൊക്കെ ഒന്ന് മലയാളത്തില്‍ കുറിച്ച് വെക്കുവാനാണ് ഈ ബ്ലോഗ്‌ തുടങ്ങിയത് ....എന്നാല്‍ 'ആദ്യാക്ഷരിയുടെ' വായന എന്റെ ആവേശം വല്ലാതെ കൂട്ടി ..ശരിക്കും ഞാന്‍ വിസ്മയിച്ചു പോയത് ആദ്യാക്ഷരി വായിച്ചപ്പോള്‍ ആണ് .
ഒരു നല്ല ബ്ലോഗിങ്ങ് സംസ്കാരത്തിന്റെ മാഗ്നാകാര്ട്ടയാണ് ആദ്യാക്ഷരി .

ആദ്യാക്ഷരി , ഇന്ഫുഷന്‍ ,ഇന്ദ്ര ധനുഷ് തുടങ്ങിയ ബ്ലോഗ്‌ സഹായികള്‍ വെച്ച് നോക്കുമ്പോള്‍ നമ്മള്‍ വെറും ശിശു ....

കുറച്ചു പേര്‍ക്ക് ബ്ലോഗിന്റെ ടെമ്പ്ലേറ്റ് , അനുബന്ധ സാമഗ്രികള്‍ തുടങ്ങിയവ മാറ്റിയും കൂട്ടിയും കൊടുത്തു എന്നതാണ് ഒരു സമാധാനം ;)

ഏതു രംഗവും സ്ലോ ആകുമ്പോള്‍ എല്ലാവരും കൂടി ഒരു കുതിപ്പിന് ശ്രമിക്കും ...അത്തരമൊരു കുതിപ്പാണ് എന്റെ കാഴ്ചപ്പാടില്‍ ഈ ഗ്രൂപ്പ് . മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ നല്ലൊരു കുതിപ്പ് തന്നെയാണ് നമ്മള്‍ ഈ ഗ്രൂപ്പിലൂടെ നടത്തിയിരിക്കുന്നത് എന്ന് ഓരോ അംഗത്തിനും അഭിമാനിക്കാം .
ഒരുപാട് പുതിയ ബ്ലോഗ്ഗെര്മാര്‍ ഈ ഗ്രൂപ്പ് വഴി ഉഷാറായി എന്നത് നമുക്ക് ബോധ്യപ്പെട്ട കാര്യമാണല്ലോ ...

>>>മലയാളം ബ്ലോഗിങ് രംഗം പഴയതിനെക്കാലും ഉന്നതിയില്‍ എത്തിയിട്ടുണ്ട് ..എല്ലാം കൊണ്ടും..നല്ല യുവ എഴുത്തുകാരെ കൊണ്ടും മറ്റും ...എന്ന് പറഞ്ഞാല്‍?<<< പൂര്‍ണ്ണമായും യോജിക്കാനാവില്ല . അത് ഒരു പക്ഷെ കാഴ്ച്ചപ്പാടിന്റെയയിരിക്കാം ...ബ്ലോഗ്‌ എന്ന മാധ്യമം പല വിധ പ്രത്യേകതകള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നത് . അത് ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ ... അത്തരത്തില്‍ ബ്ലോഗിങ്ങിനെ നോക്കിക്കാനുന്നതിനും ,ഉപയോഗപ്പെടുതുന്നതിനും കൂടുതല്‍ പേരും ശ്രദ്ധിക്കുന്നില്ല ... കൂടുതല്‍ ആളുകള്‍ വായിക്കുന്നതിനു വേണ്ടി എന്തും എഴുതുക എന്ന പ്രവണതയും വായനക്കാരില്ലാതെ നല്ല എഴുത്തുകാര്‍ കളം വിടുന്നു എന്നതും ശ്രദ്ധിക്കാതെ വയ്യ .. >>>ചില ബ്ലോഗുകളില്‍ ഒരു പോസ്റ്റു വായിച്ചു കഴിയുമ്പോഴേക്കും അടുത്ത പോസ്റ്റ് വന്നിരിക്കും ,ഇതിനെക്കുറിച്ച്‌ ബ്ലോഗര്‍മാരോട് പറയാനുള്ളത്?<<< സ്വയം മടുപ്പ് ഉണ്ടാകാതെ നോക്കുക ...(നല്ല വായനക്കാര്‍ ആകുക ഒപ്പം നല്ല പ്രതികരനക്കാരനും. പോസ്റ്റിലൂടെയും കമന്റ്‌ വഴിയും )
Kannan Arunkumar PrabhakaranPillai



മലയാളം ബ്ലോഗിങ്ങില്‍ ഉണ്ടായിരുന്നു ആ പ്രതാപകാലം തിരിച്ചു വരുന്നു എന്ന അഭിപ്രായം എത്രത്തോളം ശരി ആണ്? എന്റെ ബ്ലോഗിനെ ഞാന്‍ ഒരു ഡിജിറ്റല്‍ ഡയറി എന്ന നിലയില്‍ ആണ് കാണുന്നത്... അത് നല്ലതോ ചീത്തയോ?(ഇന്നത്‌ മാത്രം,ഇന്ന കാലയളവില്‍ എഴുതാവൂ എന്നൊന്നു...ം ഇല്ലല്ലോ ഡയറിയില്‍) ഒരു മുതിര്‍ന്ന ബ്ലോഗ്ഗര്‍,ബ്ലോഗിങ് സഹായി എന്നൊക്കെ ഉള്ള നിലയില്‍ അങ്ങേക്ക് എന്നെ പോലുള്ള ശിശുക്കള്‍ക്ക് തരാനുള്ള ഉപദേശം? പ്രസസ്തമായ പല ബ്ലോഗുകളിലും നടക്കുന്ന,നടന്നു കൊണ്ടിരിക്കുന്ന തെളിഞ്ഞും ഒളിഞ്ഞും ഉള്ള തെറിവിലികളെ(കമന്റ്സ്) പറ്റി അങ്ങയുടെ അഭിപ്രായം? ബ്ലോഗ്ഗില്‍ ഇന്ന പോലെ ഒരു ചട്ടകൂടില്‍ നിന്ന് കൊണ്ടേ എഴുതാവോ..ഉവ്വോ? മതപരമായും വര്‍ഗീയപരമായും ഒരു വേര്‍തിരിവുണ്ടാക്കാനും അതുമൂലം വിവാദം ഉണ്ടാക്കി ബ്ലോഗ്ഗര്‍ എന്ന് പെരേടുക്കാനും ചിലര്‍ ശ്രമിക്കുന്നില്ലേ? അതിനെ പറ്റി അങ്ങയുടെ നിഗമനം?


Noushad Vp Vadakkel




@ പ്രിയ കണ്ണാ ...:) എല്ലാവരും ഒരേ ലക്ഷ്യത്തോടെയാണ് ബ്ലോഗിങ്ങ് തുടങ്ങുക എന്ന് വിചാരിക്കുന്നില്ല ... തങ്ങള്‍ക്കു അഭിരുചി അനുഭവപ്പെടുന്ന മേഖലകളില്‍ മറ്റുള്ളവരോട് ആശയ വിനിമയം നടത്തുവാനാണ് ബ്ലോഗിങ് തുടങ്ങുക .സ്വന്തമായൊരു സൈറ്റ്, അത് ഫ്രീ ആയി ...തുടങ്ങാം എന്നതാണ് കൂടുതല്‍ പേരെയും ഈ പ്ലാറ്റ് ഫോമില്‍ എത്തിക്കുന്നത് ... മലയാളം ബ്ലോഗിങ്ങില്‍ പ്രതാപ കാലം ഉണ്ടായിട്ടുണ്ടോ ? എന്താണ് അതിന്റെ മാനധണ്ടം ? മലയാളം ബ്ലോഗിങ് നിവര്‍ന്നു നില്‍ക്കുവാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് എന്നാണ് എന്റെ വിശ്വാസം . >>>എന്റെ ബ്ലോഗിനെ ഞാന്‍ ഒരു ഡിജിറ്റല്‍ ഡയറി എന്ന നിലയില്‍ ആണ് കാണുന്നത്... അത് നല്ലതോ ചീത്തയോ?<<< സമകാലിക ജീവിതത്തെ നമ്മള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതെന്നാണ്‌ എന്റെ അഭിപ്രായം . (ഒരര്‍ത്ഥത്തില്‍ എല്ലാവര്ക്കും ഒരു ഡിജിറ്റല്‍ ഡയറി തന്നെയല്ലേ ബ്ലോഗ്‌ ? ) >>>ഒരു മുതിര്‍ന്ന ബ്ലോഗ്ഗര്‍,ബ്ലോഗിങ് സഹായി എന്നൊക്കെ ഉള്ള നിലയില്‍
അങ്ങേക്ക് എന്നെ പോലുള്ള ശിശുക്കള്‍ക്ക് തരാനുള്ള ഉപദേശം?<< ഉപദേശമോ ? നല്ല കാര്യമായി ...എന്നെ ഉപദേശിക്കാന്‍ ഒരാളെ നോക്കി നടക്കുകയാ ഞാന്‍ . എന്നാലും ഒരു പോസ്റ്റ്‌ എഴുതി പബ്ലിഷ് ചെയ്ത ശേഷം സ്വയം ഒന്ന് ചിന്തിക്കുക : ഞാന്‍ എന്തിനാണ് ഇത് പോസ്റ്റ്‌ ചെയ്തത് ? എന്താണ് എന്റെ ലക്‌ഷ്യം ? >>>>>>പ്രസസ്തമായ പല ബ്ലോഗുകളിലും നടക്കുന്ന,നടന്നു കൊണ്ടിരിക്കുന്ന തെളിഞ്ഞും ഒളിഞ്ഞും ഉള്ള തെറിവിലികളെ(കമന്റ്സ്) പറ്റി അങ്ങയുടെ അഭിപ്രായം?
ബ്ലോഗ്ഗില്‍ ഇന്ന പോലെ ഒരു ചട്ടകൂടില്‍ നിന്ന് കൊണ്ടേ എഴുതാവോ..ഉവ്വോ?
മതപരമായും വര്‍ഗീയപരമായും ഒരു വേര്‍തിരിവുണ്ടാക്കാനും അതുമൂലം വിവാദം ഉണ്ടാക്കി ബ്ലോഗ്ഗര്‍ എന്ന് പെരേടുക്കാനും ചിലര്‍ ശ്രമിക്കുന്നില്ലേ? അതിനെ പറ്റി അങ്ങയുടെ നിഗമനം?<<< എന്ത് എഴുതിയാലും അതിനു പിന്നില്‍ ഗുണകാംക്ഷ എന്ന വികാരം കൂടി കലര്തിയെ എഴുതാവൂ എന്നും നമ്മുടെ ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചിട്ട് ഒരുവന്‍ പല്ലിറമുന്നതിനു പകരം ഒരു നിമിഷം ആലോചിക്കുവാന്‍ സഹായകമായ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ ശ്രമിക്കണമെന്നും മാത്രമാണ് ഇതില്‍ പറയുവാനുള്ളത് ... 
Deepak Vijay 



കഥകള്‍ക്ക് വേണ്ടത്ര പരിഗണന ബ്ലോഗുകളില്‍ കിട്ടുന്നില്ല , കവിതകള്‍ക്കും അനുഭവങ്ങളുക്കുമാണ് ഇപ്പോള്‍ കൂടുതല്‍ വായനക്കാര്‍ ... ഇതിനോടുള്ള താങ്കളുടെ പ്രതികരണം എന്താണ് ?


Noushad Vp Vadakkel



@Deepak Vijay ,>>>>കഥകള്‍ക്ക് വേണ്ടത്ര പരിഗണന ബ്ലോഗുകളില്‍ കിട്ടുന്നില്ല , കവിതകള്‍ക്കും അനുഭവങ്ങളുക്കുമാണ് ഇപ്പോള്‍ കൂടുതല്‍ വായനക്കാര്‍ ... ഇതിനോടുള്ള താങ്കളുടെ പ്രതികരണം എന്താണ് ?<<<<<<
നല്ല കാര്യമായി ...മതപരമായതിനും, രാഷ്ട്രീയപരമായത...ിനും വേണ്ടത്ര പരിഗണന ബ്ലോഗുകളില്‍ കിട്ടുന്നില്ല , കവിതകള്‍ക്കും അനുഭവങ്ങളുക്കുമാണ് ഇപ്പോള്‍ കൂടുതല്‍ വായനക്കാര്‍ ... എന്നൊരു പരാതി അങ്ങോട്ട്‌ പരയുവാനിരിക്കുകയായിരുന്നു ഞാന്‍ ...;)
(ദാസന്‍ : എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ? വിജയന്‍ : ദാസാ എന്തിനും അതിന്റേതായ ഒരു സമയമുണ്ട് )
Shanavas Elayoden


1. ഒരു ബ്ലോഗര്‍ എന്ന നിലയില്‍, എപ്പോഴും ചോദിക്കാതെ സഹായം വാഗ്ദാനം ചെയ്യുന്ന ഒരു ശൈലി താങ്കളില്‍ കാണുന്നു. എന്താണ് ഇതിനു പിന്നിലെ ചേതോവികാരം. 
2 ) മലയാളം ഗ്രൂപ്പിന് താങ്കള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന ഗ്രൂപ്പ് മെമ്പര്‍മാരുടെ ബ്ലോഗിനെയെല്ലാം... ഒരു കുടകീഴില്‍ കൊണ്ടുവന്നതാണെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ അതിനോട് യോജിക്കുമോ? ഒരു അതിവേഗ ബഹുദൂര പദ്ധതിയായി ഇതെങ്ങനെ നടപ്പിലാക്കാന്‍ സാധിച്ചു? 
3 . താങ്കള്‍ ബ്ലോഗു ലോകത്ത് കാണുന്ന ഏറ്റവും നല്ല ഗുണവും, ദോഷവും എന്താകുന്നു? 
4 . മലയാളം ബ്ലോഗിന്റെ അഡ്മിന്‍ കൂടിയായ താങ്കള്‍ക്ക്, മറ്റു ബ്ലോഗര്‍മാരില്‍ നിന്നും കിട്ടിയ ഏറ്റവും നല്ല അഭിപ്രായം / നിര്‍ദേശം എന്തായിരുന്നു? 
5 . കമ്പ്യൂട്ടര്‍ ബിരുദങ്ങളുടെ കലവറയായ സഹധര്‍മിണി, ബ്ലോഗ്‌ ലോകത്ത് സജീവമാണോ?
6 . കുട്ടികള്‍ എത്ര, എന്ത് ചെയ്യുന്നു?


Noushad Vp Vadakkel



@പ്രിയ Shanavas Elayoden 1. ഒരു പക്ഷെ ആരോടും ചോദിക്കും എന്നൊരു സന്ദേഹം ഒരു അടച്ചിട്ട റൂമില്‍ കമ്പ്യൂട്ടര്‍ നു മുന്‍പില്‍ ഇരിക്കുന്ന ബ്ലോഗ്ഗേര്...‍സിനു ഉണ്ടാകും . നേരില്‍ ആരെയും കാണാതെ എങ്ങനെ ചോദിക്കും എന്ന് വിചാരിക്കുന്നവരുടെ മുന്നില്‍ നേരിട്ട് ചെന്ന് എന്താ സഹായിക്കണോ എന്ന് ചോദിക്കാമെന്നു വിചാരിച്ചു ..;) 2.അത് പെട്ടെന്ന് തോന്നിയ ആശയമാണ് . നമ്മുടെ ഗ്രൂപ്പ് തന്നെ ബ്ലോഗേഴ്സ് നിറഞ്ഞു നില്‍ക്കുന്നതാനല്ലോ മാത്രവുമല്ല എനിക്ക് സ്ഥിരമായി വായിക്കുവാന്‍ താല്‍പ്പര്യമുള്ള ബ്ലോഗുകള്‍ മുന്‍പ് തന്നെ ഇത് പോലെ ഒരു ബ്ലോഗ്‌ ആക്കിയിട്ടുണ്ട് ഇതാണ് അത് http://ihsanbloggers.blogspot.com/ 3.ശാന്തമായ് അന്തരീക്ഷത്തില്‍ മുന്‍ വിധികള്‍ ഒഴിവാക്കി വായിച്ചു ചിന്തിക്കാം എന്നതാവാം ഒന്നാമത്തെ ഗുണം നിരീക്ഷണ പാടവമുള്ള ,ചരിത്ര ബോധമുള്ള സാഹിത്യ മേന്മയുള്ള എഴുത്തുകാര്‍ മാര്‍ക്കറ്റിംഗ് എന്ന സൂത്രം വഴങ്ങാതെ രംഗം വിടുന്നതോടെ ചെപ്പടി വിദ്യക്കാര്‍ രംഗം കീഴടക്കുന്നു എന്നതാവാം ഒന്നാമത്തെ ദോഷം 4.എല്ലാവരും നന്മ ഉദ്ദേശിച്ചു അഭിപ്രായം പറഞ്ഞു എന്നതാണ് ഏറ്റവും നല്ല കാര്യം 5.3സഹധര്‍മ്മിണിക്ക് സ്ത്രീ പദവി സ്വയം പഠന പ്രക്രിയ , സ്ത്രീ ശാക്തീകരണം കുടുംബശ്രീ വഴി , അയല്‍ക്കൂട്ടം , എന്നിത്യാദി ചിന്തകളാണ് തല നിറയെ . കമ്പ്യൂട്ടര്‍ ദിവസവും ഉപയോഗിക്കും ...ഓഫീസ് ആവശ്യങ്ങള്‍ക്ക്  . അല്ലാതെ ബ്ലോഗ്‌ എഴുത്ത് ഇല്ല എന്ന് തന്നെ പറയാം (ഇടവെട്ടി ഗ്രാമ പഞ്ചായത്ത് കുടുംബ ശ്രീ ചെയര്‍ പെര്സന്‍ ആണ്സഹധര്‍മ്മിണി ) 6.കുട്ടികള്‍ രണ്ടു .പേര്‍ കുട്ടികള്‍ ഇവിടുണ്ട് https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZepiLBTX9WVnJg6FkQqdHGgnlqxIoqTYw8yEis6X_z3qBTbM_Ey-Hmjr8Oj60cDwE1n2syRC9AWPkceb4NxJNmzvtUCfpKxxLcpqXtfqjHbiHK6kOZ_xsAf4vm56grJEvmkJhIxUhQYxJ/s200/TOU.jpg ഒന്നാമന്‍ ഇര്‍ഫാന്‍ ഹബീബ് വയസ്സ് എട്ടു . മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു രണ്ടാമന്‍ ഇമ്രാന്‍ ഹബീബ് വയസ്സ് ആറ്‌...യു കെ ജിയില്‍
Usman Iringattiri



1) വടക്കേല്‍ , ഇടവെട്ടു, ഇടി വെട്ട് കൈ വെട്ട് തുടങ്ങിയ വെട്ടും ബെടക്കുമായ പേരും നാടുമുള്ള താങ്കള്‍ ഇത്രയേറെ ജന പ്രിയനായത് എന്ത് കൊണ്ടാണ്?
2) മിക്ക ആളുകളും സ്വയം പ്രദര്‍ശനത്തിനും ആത്മ പ്രകാശനത്തിനും ത്വര കാണിക്കുമ്പോള്‍, മറ്റുള്ളവരെ സഹായിക്...കുക എന്ന വലിയ ദൌത്യം ഏറ്റെടുക്കുന്നു താങ്കള്‍. ഈ മനസ്സ് എങ്ങിനെ സ്വാംശീകരിച്ചു? 
3) ബ്ലോഗു രംഗത്തെക്കുറിച്ച് സത്യസന്ധമായ ഒരു അഭിപ്രായം ഒറ്റവാക്കില്‍ പറഞ്ഞാല്‍?
4) ബ്ലോഗിലേക്ക് പോതു വായനക്കാരെ കൊണ്ട് വരാന്‍ എന്ത് ചെയ്യണം? നിലവില്‍ ഇപ്പോള്‍, ബ്ലോഗര്‍ മാര്‍ പരസ്പരം വായിക്കുന്നു കമന്റിടുന്നു എന്ന ഒരു സ്ഥിരം പ്രവണതയാണ് കാണുന്നത്. പൊതു സമൂഹം ഇപ്പോഴും ബ്ലോഗിലേക്ക് വന്നിട്ടില്ലേ? 
5) ബ്ലോഗിന് ഗുണങ്ങള്‍ ഏറെയുണ്ട്. പക്ഷെ ഒരു എഡിറ്ററോ, പ്രൂഫ്‌ റീഡ റോ ഇല്ലാത്തതു കൊണ്ട് എന്തും ആര്‍ക്കും എഴുതാം എന്ന നിലയില്‍ ചില അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ട് . എന്ത് പറയുന്നു? 
6) സാധാരണ ഗതിയില്‍, എഴുത്തുകാരന് എഴുതുക എന്ന കര്‍മ്മമേ ചെയ്യേണ്ടതുള്ളൂ. ഇവിടെ പ്രചരണം കൂടി നടത്തേണ്ടി വരുന്നു. അത് നല്ല ഒരു പരിമിതിയല്ലേ? 
7) താങ്കളുടെ വീക്ഷണത്തില്‍ ഏത് തരം ആര്‍ട്ടിക്കിള്‍ ആണ് വായനക്കര്‍ക്കിഷ്ടം? 
8) ചില ബ്ലോഗുകള്‍ ഒരേ പാറ്റെ ണി ല്‍ പോവുന്നു. ചിലത് വ്യത്യസ്ത വിഭവങ്ങള്‍ ഏതിനോടാണ് താങ്കള്‍ക്ക് ആഭിമുഖ്യം? 
9) എല്ലാ ബ്ലോഗുകളും ഇഷ്ടമായിരിക്കാം. എന്നാല്‍ ഒരു പണത്തൂക്കം മുമ്പില്‍ നില്‍ക്കുന്നു എന്ന് തോന്നിയ ബ്ലോഗ്‌ ഏത്? കാരണം എന്താണ്? 
10) ബ്ലോഗുകളില്‍ മാറ്ററുകളെ ക്കാള്‍ ചിത്രങ്ങള്‍ കൊടുക്കുന്നതിനോട് യോജി ക്കുന്നുണ്ടോ? 
11) എന്നെപ്പോലെ ബ്ലോഗിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത എത്ര പേര്‍ക്ക് താങ്കള്‍ ബ്ലോഗ്‌ ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുണ്ട്‌? അക്കൂട്ടത്തില്‍ ഏറ്റവും സംതൃപ്തി തന്ന ബ്ലോഗ്‌ ഏതാണ്‌? 
12) ബ്ലോഗെഴുത്തുകാരില്‍ വായന കുറവാണെന്ന് അഭിപ്രായമുണോ? അത് പ്രതിഭ വറ്റാന്‍ ഇടയക്കില്ലേ? 
13) കുടുംബിനി കുടുംബ ശ്രീ യാണെന്ന് പറഞ്ഞു കേട്ടു. പുറത്തു പോയി ശ്രീ ത്തരം കാണിക്കുമ്പോള്‍,അകത്തു പോക്കിരിത്തരം കാണിക്കാറുണ്ടോ?
14) മുന്കര്‍ നകീറിനെ പോലെ രണ്ടു സ്കലകലാപ വില്ലന്മാര്‍ ഇടതും വലതും കാണുന്നു. ചാറ്റിങ്ങിലും ബ്ലോഗിങ്ങിലും മുഴുകിയിരിപ്പാണ് താങ്കള്‍, കുടുംബിനി അയല്‍ക്കൂട്ടവും അവള്‍ക്കൂട്ടവുമായി നടക്കുന്നു .. മക്കള്‍ കൂട്ടത്തെ ആരാണ് നയിക്കുന്നത് ? - ഇതിനു തൃപ്തികരമായ മറുപടി ഉടനടി തന്നാല്‍ ചോദ്യം ഇനിയുമുണ്ട് .. ജാഗ്രത ..!


Noushad Vp Vadakkel



1. അപ്പൊ ഈ ജനപ്രിയന്‍ എന്ന് പറഞ്ഞാല്‍ ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നവന്‍ എന്നാണല്ലേ 'ഇരിങ്ങാട്ടിരി' ഭാഷ്യം ... കൈ വെട്ടു സംഭവത്തിന്റെ കുപ്രസിദ്ധി ഉണ്ടെങ്കിലും ഞങ്ങള്‍ തൊടുപുഴക്കാര്‍ കൈ വെട്ടുകാരല്ല . അത്തരം ആരോപണങ്ങളില്‍ വേദനിക്കുന...്നവരും പ്രതിഷേധിക്കുന്നവരാന് തൊടുപുഴക്കാര്‍ . 
2.ഞാന്‍ സുല്ലിട്ടു .. 
3. വാള്‍ 
4.വായിക്കുന്നവര്‍ക്ക് വേണ്ടത് എഴുതണം ,എന്നാല്‍ 'വായിക്കുവാന്‍' വേണ്ടി എഴുതരുത് . നമ്മള്‍ ഒരു കാര്യം ചെയ്യാം , സൈബര്‍ ജാലകം ,ചിന്ത തുടങ്ങി ധാരാളം ബ്ലോഗ്‌ അഗ്ഗ്രിഗേടരുകള്‍ ഉണ്ടല്ലോ ? അവയില്‍ കൂടി ബ്ലോഗുകള്‍ സ്ഥിരമായി സന്ദര്‍ശിച്ചു മികച്ച ബ്ലോഗുകളില്‍ പ്രതികരിക്കുക . നമ്മുടെ പ്രതികരണം ഇഷ്ടമായവര്‍ സ്വാഭാവികമായും നമ്മുടെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കും . അത് വഴി നമ്മുടെ ബ്ലോഗില്‍ എത്തും ....(അത്ര മിനക്കെടണോ ? അല്ലേ...) കൂടാതെ നമ്മുടെ ബ്ലോഗില്‍ വായനക്കാര്‍ക്ക് ഇഷ്ടമായാല്‍ അത് ഷെയര്‍ ചെയ്യുവാനുള്ള ഓപ്ഷന്‍സ് നല്‍കണം . പുതിയ പോസ്റ്റുകളും, കമന്റിനുള്ള മറുപടികളും ഇ മെയില്‍ ആയി ലഭിക്കുവാനുള്ള സംവിധാനവും നല്‍കണം . ബ്ലോഗിന് ഒരു മികച്ച രൂപകല്‍പ്പന കൂടി നല്‍കിയാല്‍ നന്നായിരിക്കും . പുതിയ പുതിയ sharing സംവിധാനങ്ങള്‍ പഠിച്ചു അവ നമ്മുടെ ബ്ലോഗില്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ അതും നന്ന് . സോഷ്യല്‍ മീഡിയ വഴി ഒരു വായന വൃത്തത്തെ കൂടി രൂപപ്പെടുതിയാല്‍ അതും ഗുണം ചെയ്യും .. 5. എഡിറ്ററോ, പ്രൂഫ്‌ റീഡ റോ ഇല്ലാത്തതു കൊണ്ട് ഉണ്ടാക്കാവുന്ന ഗുണവശങ്ങള്‍ പ്രയോജനപ്പെടുതുന്നവര്‍ എന്റെ നോട്ടത്തില്‍ കുറവാണ് എഡിറ്ററോ, പ്രൂഫ്‌ റീഡ റോ ഇല്ലാത്തതു കൊണ്ട് ഉണ്ടാകാവുന്ന ദോഷ വശങ്ങള്‍ പ്രതിഫലിക്കുന്ന ബ്ലോഗുകള്‍ കൂടുതലാണ് 
6. അതിന്റെ ഒരു ഗുണ വശമല്ലേ ബ്ലോഗ്‌ രംഗത്ത്‌ സജീവത കൂടി വരുന്നത്..? 
7. അവാര്‍ഡ് സിനിമ ഇഷ്ടപ്പെടുന്നവരും , കോമഡി ഇഷ്ടപ്പെടുന്നവരും ഉണ്ട് . എന്നാല്‍ 'പേര്‍സണല്‍ ഡയറി' വായിച്ചു ആസ്വദിക്കുന്നവരുടെ എണ്ണം കൂടി വരുന്നു . സ്വകാര്യതകള്‍ പങ്കു വെച്ച് രസിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് തോന്നുന്നു . 
8. ഒരേ പാറ്റെണി ല്‍ ആയാലും വ്യത്യസ്ത പാറ്റെണി ല്‍ ആയാലും എഴുത്തുകാരന്റെ നൈസര്‍ഗ്ഗിക കഴിവനുസരിചിരിക്കും എഴുത്തിന്റെ മേന്മ . എനിക്ക് സമകാലിക സംഭവങ്ങള്‍ വിലയിരുത്തുന്ന പോസ്ടുകലോടാണ് ആഭിമുഖ്യം .
9. 'ആദ്യാക്ഷരി' ആണ് ഏറ്റവും ഇഷ്ടമായത് . നല്ലൊരു സംസ്കാരമുള്ള ബ്ലോഗ്ഗര്‍ ആയി തന്റെ വായനക്കാരെ മാറ്റണമെന്ന ചിന്തയോടെ എഴുതപ്പെട്ടിരിക്കുന്നു എന്നതാണ് ഞാന്‍ കണ്ട ഏറ്റവും വലിയ മേന്മ . 
10. മാറ്റരുകലെക്കാള്‍ ചിന്തിപ്പിക്കുന്നവയാണ് ചിത്രങ്ങള്‍ എങ്കില്‍ കുഴപ്പം കാണുന്നില്ല .. വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നല്‍കുന്നത് ബ്ലോഗ്‌ വായനക്കാരെ ആകര്‍ഷിക്കുവാന്‍ വളരെ നല്ല മാര്ഗ്ഗമാനെന്നാണ് 'ബ്ലോഗ്‌ പണ്ഡിത മതം' . 
11. എന്നെ ഈ പരീക്ഷണത്തിന്‌ ആദ്യം വിശ്വാസതിലെടുത്തത് ബ്ലോഗ്ഗര്‍ പ്രിന്സാദ് പാറായി ആണ്. അദ്ധേഹത്തിന്റെ 'പുനര്‍ വായന' എന്ന ബ്ലോഗ്‌ ആണ് തുടക്കം . http://vayanakaaran.blogspot.com/ പിന്നെ കുറച്ചു പേര്‍ക്ക് ബ്ലോഗ്‌ ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. (എണ്ണത്തിന് പ്രസക്തി കാണുന്നില്ല . ) സംതൃപ്തി നല്‍കാത്ത ഒരു ബ്ലോഗും ഇല്ല . 
12. ഈ എഴുത്തുകാരൊക്കെ നല്ല ഒന്നാന്തരം വായനക്കാരാണ് എന്നതിന്റെ തെളിവല്ലേ 'പുറം ചൊറിയുന്നു ' എന്ന ആക്ഷേപം ? നിരീക്ഷണ പാടവം വളര്തിയെടുതില്ലെങ്കില്‍ പ്രതിഭ മാത്രമല്ല , പൊട്ടി മുളച്ച ഇപ്പോഴത്തെ ഉറവ പോലും വറ്റും . 
13. പാവമാണ് . പുറത്തു പുലിയാണ് , അകത്തു പൂച്ചയും (എന്റെ മിടുക്കല്ല , അതാണ്‌ പഠിച്ച മതം ) 
14. അവരെ വിട്ടിട്ടൊരു ബ്ലോഗിങ്ങും ചാറ്റിങ്ങും ഇല്ല മാഷേ ... ‎പ്രിയ Usman Iringattiri എനിക്ക് ഏറ്റവും സംതൃപ്തി തന്ന ബ്ലോഗ്‌ ഡിസൈന്‍ ഏതാണ്‌? എന്ന ചോദ്യത്തിന് എല്ലാം തന്നെ എന്ന് പറഞ്ഞെങ്കിലും എനിക്ക് ...കിട്ടിയ അംഗീകാരമായി ഞാന്‍ ഒരു ബ്ലോഗ്‌ ചൂണ്ടിക്കാണിക്കട്ടെ ...ഇതാണ് അത് 

>>>>>>>>ഇതിനു തൃപ്തികരമായ മറുപടി ഉടനടി തന്നാല്‍ ചോദ്യം ഇനിയുമുണ്ട് .. ജാഗ്രത ..!<<<<<<<<<<< ..............................മറുപടി ത്രിപ്തികരമാകല്ലേ ...............................
Paavam Kunjaakka



ഈ ഗ്രൂപ്പിലെ സൌഹൃദങ്ങള്‍ നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു.?ഗ്രൂപ് ഉണ്ടാകിയ ശേഷം അംഗങ്ങളില്‍ നിന്നു മോഷമാ, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍..?


Noushad Vp Vadakkel



@പ്രിയ Paavam Kunjaakka ഇന്റര്‍നെറ്റ്‌ ...വഴി ലഭിക്കുന്ന സൌഹൃദങ്ങള്‍ക്ക് വ്യാപ്തി കൂടുമെങ്കിലും ആഴം കുറവാണ് ... എങ്കിലും ഈ ഗ്രൂപ്പിലെ സജീവത കൂടുതല്‍ ആഴത്തിലുള്ള സൌഹൃദങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല . ഗ്രൂപ്പ് ഉണ്ടാക്കിയത് ഇംതിയാസ് (ആചാര്യന്‍ ) ആണ് . അദ്ദേഹത്തിനു സമയത്തിന് ഒഴിവു കുറഞ്ഞിട്ടു ഞങ്ങളെ രണ്ടു പേരെ ചുമ്മാ ഇവിടെ ഇരുത്തി എന്നേയുള്ളൂ ...;) ഈ ഗ്രൂപ്പില്‍ ആരില്‍ നിന്നും യാതൊരു വിധ മോശമായ അനുഭവങ്ങളും ഉണ്ടായിട്ടില്ല എന്ന് പ്രത്യേകം പറയട്ടെ (അല്ല , അതിന്റെ ആവശ്യമില്ലല്ലോ :))

Ismail Chemmad




ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ എന്നെപ്പോലുള്ള നവ ബ്ലോഗ്ഗെര്‍ക്ക് തരാന്‍ എന്തെങ്കിലും ഉപദേശം ? ഏതെങ്കിലും ബ്ലോഗുകള്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ നിങ്ങളെ സ്വാധീനം ചെലുത്തിയിട്ടുണ്ടോ? താങ്കള്‍ വായിച്ച മികച്ചൊരു ബ്ലോഗ്‌ പോസ്റ്റ്‌? താങ്കളുടെ കാഴ്ചപ്പാട...ില്‍ മലയാളത്തിലെ അഞ്ചു മികച്ച ബ്ലോഗ്‌ ഓര്‍ഡര്‍ ? തന്കളിഷ്ടപ്പെടുന്ന ഇഷ്ടപ്പെടുന്ന എഴുത്തുകാരന്‍ (ബ്ലോഗ്ഗര്‍ അല്ല )/മികച്ച കൃതി ?


Noushad Vp Vadakkel



@ പ്രിയ Ismail Chemmad ഉപദേശമോ ? നല്ല കാര്യമായി ...എന്നെ ഉപദേശിക്കാന്‍ ഒരാളെ നോക്കി നടക്കുകയാ ഞാന്‍ . എന്നാലും ഒരു പോസ്റ്റ്‌ എഴുതി പബ്ലിഷ് ചെയ്ത ശേഷം സ്വയം ഒന്ന് ചിന്തിക്കുക : ഞാന്‍ എന്തിനാണ് ഇത് പോസ്റ്റ്‌ ചെയ്തത് ? എന്താണ് എന്റെ ലക്‌ഷ്യം ? എനിക്ക് താല്‍പ്പര്യം കൂടുതല്‍ സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ (മത വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ) വിലയിരുത്തുന്ന പോസ്ടുകലാണ് .. ഓരോ ബ്ലോഗ്‌ വായനയും എന്നെ പല വിധത്തില്‍ സ്വാധീനിക്കാറുണ്ട് .. എല്ലാം പറയുവാന്‍ ആഗ്രഹമുണ്ട് ...(ഇതൊരു കുഴക്കുന്ന ചോദ്യമാണല്ലോ ...ഹ ഹ ഹ ) എന്നെ കരയിപ്പിച്ച രണ്ടു പോസ്റ്റുകള്‍ ഇതാ ... ഒന്ന് അക്ബര്‍ക്ക എഴുതിയതാണ് : http://chaliyaarpuzha.blogspot.com/2010/01/blog-post_24.html പിന്നൊന്ന് ഇ മെയില്‍ വഴി കിട്ടിയതാണ് ...ഞാനതൊരു പോസ്ടാക്കി ...നിങ്ങളും ഇത് വായിച്ചു വിഷമിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് ... ഇതാ വായിച്ചോളൂ : http://islahibloggers.blogspot.com/2010/06/blog-post_09.html ഞങ്ങളുടെ നാട്ടില്‍ ഒരു പഞ്ചായത്ത് ലൈബ്രറി ഉണ്ടായിരുന്നു (ഇപ്പോള്‍ ഇല്ല , കാരണം പുസ്തകങ്ങള്‍ ഓരോരുത്തരും വീട്ടില്‍ കൊണ്ട് പോയി .തിരിച്ചു കൊടുത്തില്ല ) അവിടെ സ്ഥിരം വായന ഉണ്ടായിരുന്നു . അന്ന് വായിച്ചതില്‍ ഇന്നും മനസ്സില്‍ ഉള്ള ഒരു പുസ്തകം പി കേശവ ദേവിന്റെ ' ഓടയില്‍ നിന്ന് ' ആണ് എഴുത്തുകാരന്‍ എന്നുപ്രത്യേകം പറയുവാന്‍ ഒരാളെ കാണുന്നില്ല .എങ്കിലും എ അബ്ദുസ്സലാം സുല്ലമിയെ വളരെ ഇഷ്ടമാണ് .അത് പോലെ ഓ അബ്ദുല്ല യെയും
Saleem Ep


ബ്ലോഗ്‌ രംഗത്ത് തങ്ങള്‍ ഏറെ സഹായിച്ച ഒരു വ്യക്തി എന്ന നിലക്ക് എന്‍റെ നന്ദി ആദ്യമേ അറിയിക്കട്ടെ....ഇത്രയും പേരെ സഹായിക്കാന്‍ ഒരു ഇന്ത്യയില്‍ നില്‍ക്കുന്ന വ്യക്തി എന്ന നിലക്ക് താങ്കള്‍ക്ക് എങ്ങനെ സാധിക്കുന്നു...?


Noushad Vp Vadakkel



@പ്രിയ സലിം ഇക്ക , ഞാന്‍ ആദ്യമായി ബ്ലോഗ്‌ വായന തുടങ്ങുമ്പോള്‍ എപ്പോഴും ആ ബ്ലോഗുകളുടെ ഡിസൈന്‍ ശ്രദ്ധിക്കുമായിരുന്നു . അതോടൊപ്പം അതില്‍ സംവിധാനിക്കുന്ന മറ്റു അനുബന്ധ കാര്യങ്ങളും ... അവയൊക്കെ ഒന്ന് പരീക്ഷിക്കുവാനായി അടുത്ത ശ്രമം . അതിനു ഒരു ബ്...ലോഗ്‌ വേണമല്ലോ ... സ്വന്തമായി കുറെ ബ്ലോഗുകള്‍ എഴുതിയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും എപ്പോഴും ബ്ലോഗിന്റെ രൂപം മാറ്റുന്നത് നല്ല പണിയല്ല ... സാധാരണ ഗതിയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന minima ടെമ്പ്ലേറ്റ് ഇല്‍ നിന്നും ബ്ലോഗ്ഗര്‍.com തന്നെ Tina chan ടെമ്പ്ലേറ്റ് കളിലേക്ക് മാറുകയും ടെമ്പ്ലേറ്റ് ഡിസൈനര്‍ എന്ന സംവിധാനം കൊണ്ട് വരികയും ചെയ്തിട്ടും നമ്മുടെ മികച്ച ബ്ലോഗേഴ്സ് , പലരുടെയും ബ്ലോഗ്‌ ഡിസൈന്‍ ആകര്‍ഷകമല്ല . എന്നാല്‍ ഒരു wordpress .org സൈറ്റ്നെ പോലെ തന്നെ (ഞാന്‍ കണ്ടിട്ടുള്ള നല്ല ഭംഗിയുള്ള സൈറ്റ് കല്‍ അധികവും wordpress .org പ്ലാറ്റ് ഫോര്മില്‍ ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ) നമ്മുടെ ബ്ലോഗിന് രൂപ ഭംഗി വരുത്തുവാന്‍ കഴിയും . അവയില്‍ നല്‍കപ്പെടുന്ന വ്യത്യസ്തത ദിവസവും മാറി മാറി വരുന്നു . അതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കണമല്ലോ ..;) വേര്‍ഡ്പ്രസ്സ് തീമുകള്‍ ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ് ആയി convert ചെയ്തു ഫ്രീ ആയി നമുക്ക് തരുന്ന സൈറ്റ് കല്‍ ധാരാളമാണ് . അവ ഡൌണ്‍ലോഡ് ചെയ്തു വെറുതെ ഒരു ബ്ലോഗില്‍ ഡിസൈന്‍ ചെയ്തു വെച്ചിട്ട് കാര്യമില്ലല്ലോ .. അത് കൊണ്ട് മറ്റുള്ളവരുടെ ബ്ലോഗില്‍ അത് ഡിസൈന്‍ ചെയ്‌താല്‍ നല്ല കാര്യമല്ലേ .... മാത്രവുമല്ല അവരുടെ ബ്ലോഗില്‍ നിന്നും യാതൊന്നും നഷ്ടമാകുകയില്ല . ഒരു സ്നേഹ ബന്ധം ലഭിക്കുകയും ചെയ്യും .... നമുക്ക് ഡിസൈന്‍ ചെയ്തു ചെറിയൊരു വഴക്കവും കിട്ടും ... കൊള്ളാമോ ബുദ്ധി ....;)
Varshapanchami Siva
എന്നെ പോലുള്ള പുതിയ ബ്ളോഗേഴ്സിനോട് എന്താണ് പറയാനുള്ളത്? തിരക്കിട്ട ജീവിതത്തിനിടയിൽ ഒരുപാട് പേരുടെ ബ്ളോഗ് ഡിസൈൻ ചെയ്യാൻ എങ്ങനെ സമയം കണ്ടെത്തുന്നു?


Noushad Vp Vadakkel



@ Varshapanchami Siva സാമൂഹിക ജീവി എന്ന നിലയില്‍ നമുക്ക് സമൂഹത്തോട് സംവദിക്കെണ്ടതുണ്ട് ... അത് കൊണ്ട് തന്നെ സോഷ്യല്‍ ആക്ടിവിസം എന്ന രീതിയില്‍ ബ്ലോഗ്ഗിങ്ങിനെ കാണുക ... ഒരു പോസ്റ്റ്‌ എഴുതി പബ്ലിഷ് ചെയ്ത ശേഷം സ്വയം ഒന്ന് ചിന്തിക്കുക : ഞാന്‍ എന്തിനാണ് ഇത് പോസ്റ്റ്‌ ചെയ്തത് ? എന്താണ് എന്റെ ലക്‌ഷ്യം ? ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകിട്ട് നാല് മണി വരെ മാത്രമേ ജോലിയുടെ ഭാഗമായി തിരക്കുള്ളൂ .. സാധാരണ ഗതിയില്‍ പിന്നെ എപ്പോഴും ഫ്രീ ആണ് . ...:) ......................................ദൈവാനുഗ്രഹം ...:) ..........................
Naamoos Peruvalloor




ബഹുമാന്യ സുഹൃത്തെ...!! സ്നേഹ സലാം, താങ്കളെയും കുടുംബത്തെയും നാഥന്‍ അനുഗ്രഹിക്കട്ടെ..! ഇവിടെ ധാരാളം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. അവയ്ക്കെല്ലാം വളരെ കൃത്യവും സുതാര്യവുമായ മറുപടികളും നല്‍കിക്കഴിഞ്ഞു. ...ഇനിയും അവകള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ ഒട്ടും ഭംഗിയില്ലാ... എന്നാല്‍ , അതിനുമപ്പുറം ചോദിക്കാന്‍ എന്നില്‍ ഒന്നുമില്ലാ തന്നെ..!! എങ്കിലും, 'സത്യം പറയുക' എന്നാല്‍ അതിനെ ആചരിക്കുക എന്നും അര്‍ത്ഥമുണ്ടല്ലോ..? അപ്പോള്‍, താങ്കള്‍ ആചരിക്കുന്ന ഈ കൂട്ടവും ആചരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന ഒരു സത്യത്തെ എന്നോട് പറയാമോ..? { 'പരിഗണിക്കുക' എന്ന നല്ല സ്വഭാവത്തെ ആചരിക്കുന്നുവെന്നതാണ് താങ്കള്‍ക്ക് ഇത്രയും വിജയകരമായി ഇതിനെ ഇവിടെ അവതരിപ്പിക്കാന്‍ ആയതു എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാഥന്‍ അനുഗ്രഹിക്കട്ടെ..!! }


Noushad Vp Vadakkel



@പ്രിയ മന്‍സൂര്‍, താങ്കളുടെ ഗുണകാംക്ഷയ്ക്കും പ്രാര്തനകള്‍ക്കും നന്ദി .താങ്കളുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കട്ടെ ... >>>>താങ്കള്‍ ആചരിക്കുന്ന ഈ കൂട്ടവും ആചരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന ഒരു സത്യത്തെ എന്നോട് പറയാമോ..?<<<< താങ്കള്‍ ചോദിച...്ചത് അതിന്റെ ഗൌരവത്തില്‍ എടുക്കുന്നത് കൊണ്ട് പറയട്ടെ : ഏതൊരാളും മറ്റു ഗ്രൂപ്പ് അംഗങ്ങളെ കുറിച്ച് നല്ലത് മാത്രം വിചാരിക്കുക , ചീത്ത ബോദ്ധ്യപ്പെടുന്നത് വരെയെങ്കിലും ...
Noushad Koodaranhi

വടക്കേല്‍ ഭായ്- നമുക്ക് കുടുംബ ബന്ധവും നാട് ബന്ധവും ഉള്ളത് കൊണ്ട് ചോതിക്കുകയാ. ഒന്നും രണ്ടുമോന്നും തോന്നരുത് കേട്ടോ... ഒന്ന്- നമ്മുടെ ഗ്രൂപിലെ അംഗങ്ങളുടെ സൗഹൃദത്തിന്റെ ഊഷ്മളത താങ്കള്‍ ശ്രദ്ധിച്ചോ, എങ്ക...ില്‍ അതൊന്നു പ്രത്യേകം പരാമര്‍ശിക്കപെടെണ്ടത് അല്ലെ ..? രണ്ടു) താങ്കളുടെ രാഷ്ട്രീയ ആദര്‍ശം മുസ്ലിം ലീഗാണ് എന്ന് കേട്ടിട്ടുണ്ട്. ലീഗുകാരനാവാനുള്ള സാഹചര്യവും കാരണങ്ങളും ഒന്ന് വിശദീകരിക്കാമോ ..? മൂന്നു) നിങ്ങളുടെ നാട്ടില്‍ മത സൗഹാര്‍ദ്ദ പ്രചാരണത്തിനും വികസനത്തിനും ലീഗിന്റെ സംഭാവനകള്‍ എന്തെല്ലാമാണ്..? നാല്) ബഹു സ്വര സമൂഹത്തിലെ ലീഗിന്റെ അനിവാര്യത ? അഞ്ചു) കേരളത്തിലെ വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ നന്മയുടെ കൊടുക്കല്‍ വാങ്ങലുകള്‍ യഥാര്‍ത്ഥ അളവില്‍ നടക്കുന്നുണ്ടോ ? ആറ്‌) ഇസ്ലാമിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തോത് ത്രിപ്തികരമാണോ? ഏഴു) എല്ലാ മത വിശ്വാസികളെയും ഒരുമിപ്പിച്ചു ധാര്‍മികതയുടെ ഒരു പുതിയ മുന്നേറ്റം കേരളത്തില്‍ സാധ്യമാണെന്ന് താങ്കള്‍ കരുതുന്നുവോ? എട്ടു) ഇനിയും കേരളത്തിന്‌ എത്ര എഴുത്തുകാര്‍/ബ്ലോഗേഴ്സ് വേണം.? ഒമ്പത്) ഞാനോ താങ്കളോ ലോകത്തിന്റെ ആദ്യ പ്രധാന മന്ത്രി? എന്നിട്ടെന്തിനു? പത്തു) ബ്ലോഗേഴുതുകള്‍ക്ക് രേടിംഗ് നല്‍കുന്ന ഒരു സംവിധാനം ആലോചിച്ചു കൂടെ.?


Noushad Vp Vadakkel



പ്രിയ നൌഷാദ് കൂടരഞ്ഞി, ഹ ഹ ഹ നമുക്ക് കുടുംബ ബന്ധവും ,നാട് ബന്ധവും മാത്രമല്ലല്ലോ പേര് ബന്ധം കൂടി ഇല്ലേ ... 1. തീര്‍ച്ചയായും ഇന്റര്‍നെറ്റ്‌ സൌഹൃദങ്ങള്‍ പൊതുവേ അങ്ങനെയാവും അനുഭവപ്പെടുക . നേരില്‍ കാണാത്തവരാണ് ഭൂരിഭാഗവും . അത് കൊണ്ട് ...തന്നെ ഒരു ഊഷ്മളത സ്വാഭാവികം . അതോടൊപ്പം പൊതുവായ താല്‍പ്പര്യം കൂടി ഉണ്ടാകുമ്പോള്‍ അത് വര്‍ദ്ധിക്കുന്നു . ഈ ഗ്രൂപ്പ് ബ്ലോഗേഴ്സ് നിരഞ്ഞതാനല്ലോ ....അത് കൊണ്ട് തന്നെ താങ്കള്‍ പറഞ്ഞത് പോലെ എല്ലാവരും തമ്മില്‍ നല്ല ബന്ധം നില നില്‍ക്കുന്നു ... 2.,3.,4. എന്റെ കുടുംബ പാരമ്പര്യം കൊണ്ഗ്രെസ്സ് പാര്‍ട്ടി ആണ് . വല്ല്യാപ്പ സ്വാതന്ത്ര സമര സേനാനി ആയിരുന്നു . എന്റെ പിതാവ് അടിയുറച്ച കൊണ്ഗ്രെസ്സ് ആയിരുന്നു . പാര്‍ട്ടിയുടെ ഭാരവാഹിത്വവും സ്ഥാന മാനങ്ങളും ലഭിച്ചിട്ടുണ്ട് . (പിതാവിന്റെ മരണ സമയത്ത് ഇപ്പോഴത്തെ ഇടുക്കി എം പിയും തൊടുപുഴയിലെ എമ്മെല്ലേയും ആയിരുന്ന പി ടി തോമസ്‌ അടുത്തുണ്ടായിരുന്നു. ) എന്റെ ചായ്‌വും കോണ്‍ഗ്രസ്‌ പാര്‍ട്ടിയോട് ആയിരുന്നു എങ്കിലും , ബാബറി സംഭവത്തോടെ രൂപപ്പെട്ട മദനിയുടെ ഐ എസ് എസ് മായി ബന്ധപ്പെട്ടു അല്പം പ്രവര്‍ത്തിച്ചു (അന്ന് സ്കൂള്‍ വിദ്ധ്യാര്‍ഥി ആയിരുന്നു ) പിന്നീട് പി ഡി പിയില്‍ ചേര്‍ന്നില്ല എങ്കിലും മദനിയുടെ തീവ്ര നില പാടുകല്‍ക്കൊപ്പമായിരുന്നു മനസ്സ് . അതിനൊരു മാറ്റം വരുന്നത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ നിരീക്ഷിക്കുകയും ,ഒരു ബഹുമത സമൂഹത്തില്‍, മതേതര രാഷ്ട്രത്തില്‍ മുസ്ലിം എന്ന നിലക്ക് എടുക്കേണ്ട നിലപാട് എന്തായിരിക്കണം എന്ന് പഠിക്കുവാന്‍ തയ്യാറാകുകയും ചെയ്തപ്പോഴാണ് . എതൊരു മത സമൂഹത്തിലുമുയര്‍ന്നു വരുന്ന തീവ്ര വാദ, രാജ്യ വിരുദ്ധ പ്രവണതകളെ അതാതു മത സമൂഹങ്ങള്‍ തന്നെ ശക്തമായി ചെറുത്‌ തോല്‍പ്പിക്കുക എന്ന നിലപാടിനൊപ്പം ഉറച്ചു നിന്നത് കൊണ്ട് മുസ്ലിം ലീഗിന് നമ്മുടെ സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുന്നു എന്നതാണ് സത്യം . അതാണ്‌ ലീഗിന്റെ പ്രസക്തിയും . ലീഗിന് ബദലായി (ഇടതു പിന്തുണയോടെ ) ഉയര്‍ന്നു വന്ന കക്ഷികളെ പിന്നെ കാണുന്നത് തീവ്ര വാദ പാളയത്തിലാണ് ... 5. എന്താണ് സംശയം .? എന്റെ ഒപ്പം പഠിച്ചവരും കളിക്കൂട്ടുകാരായിരുന്നവരും ഇപ്പോള്‍ പല പാര്‍ട്ടികളില്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട് . അവരില്‍ എനിക്ക് അത്ഭുതം തോന്നിയ ഒന്ന് ആര്‍ എസ് എസ് പ്രവര്തകരായിട്ടുള്ളവരും എന്‍ ഡി എഫ് പ്രവര്‍ത്തകരും തമ്മില്‍ പോലും വ്യക്തി പരമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു . അത് കേരളീയ സമൂഹത്തിന്റെ ഒരു പാരമ്പര്യ പ്രത്യേകതയാണ് . 6. ഇസ്ലാമിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പലപ്പോഴും പ്രവാചക കല്‍പ്പനകള്‍ മറന്നു ഒഴുക്കിനൊത് നീന്തുന്നു എന്ന ഒരു ആക്ഷേപം എനിക്കുണ്ട് . പ്രവാചക തിരുമേനിയുടെ പ്രസിദ്ധമായ അവസാനത്തെ പ്രസംഗത്തില്‍ 'ഈ സന്ദേശം ഇവിടെ ഹാജര്‍ ഉള്ളവര്‍ ഇവിടെ ഹാജര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കട്ടെ , അവര്‍ ഒരു പക്ഷെ നിങ്ങളെക്കാള്‍ ഉത്തമാരായെക്കാം' എന്ന ആഹ്ഹ്വാനം സ്വീകരിച്ചു അനുച്ചരന്മാരായ സഹാബികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു . അവരുടെ ജീവിതം ചിട്ടപ്പെടുത്തിയത് പരിശുദ്ധ ഖുര്‍ആനും പ്രവാചക തിരുമേനിയുടെ ജീവിത അദ്ധ്യാപനങ്ങളും അനുസരിച്ച് ആയിരുന്നു ...അതിലെ മുഖ്യമായ ഒന്ന് " സത്യ വിശ്വാസികളെ , നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയരുത് .അത് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ട കാര്യമാണ് " എന്നതാണ് .അത് നവോദ്ധാന സംഘടന പ്രവര്‍ത്തകര്‍ ഗൌരവമായി എടുക്കുന്നുണ്ടോ എന്നത് ആത്മ പരിശോധനക്ക് വിധേയമാക്കേണ്ടതാണ് . 7.എല്ലാ മത വിശ്വാസികളും ഒരുമിച്ചു ധാര്‍മ്മികതക്ക് വേണ്ടി കൈ കൊര്‍ക്കുന്നതില്‍ കേരളം ഇന്ത്യ ക്ക് തന്നെ മാതൃകയാണ് എന്നാണു എന്റെ പക്ഷം ...:) 8.എഴുത്തുകാരൊക്കെ വായനക്കാരകുന്നെടത്തോളം ഇനിയും എഴുത്തുകാര്‍ ഉണ്ടാവട്ടെ എന്ന് പറയാം ... 10.എന്നിട്ട് വേണം രേടിങ്ങിനു വേണ്ടി ഇപ്പോള്‍ ഉള്ള എല്ലാവരുടെയും എഴുത്ത് വഴി മാറിപ്പോകാന്‍ അല്ലെ ..:)
Prinsad Parayi


പ്രിയ നൌഷാദ് ഭായി, അവിച്ചരിതമയണ്ണ്‍ ഇന്റെര്‍നെറ്റിന്റെ വല കണ്നികല്‍കിടയില്‍ എവിടേയോ വെച്ച പരിചയ പെടുന്നത്, അന്നുമുതല്‍ എന്നെപോലുല്ലവരുടെയ് കുടെ പ്രോത്സാഹനം നല്‍കിയും നിര്‍ദേശങ്ങള്‍ നല്‍കിയും തെറ്റുകള്‍ മുഖത്തു നോകി പറഞ്ഞും താങ്ങലുന്ദ് . തങ്ങളുടെ ഈ സഹായ പ്രസ്ഥാനം മലയാളം ബ്ലോഗ്‌ ഹെല്പ് എന്ന പേരില്‍ ഒരു ബ്രഹത് സംരംഭമായി മാറിയ ഈ സമയത്ത് തിരിങ്ങു നോകുമ്പോള്‍ എന്ത് തോന്നുന്നു


Noushad Vp Vadakkel



@പ്രിയ പ്രിന്സാദ് , താങ്കള്‍ സൂചിപ്പിച്ചത് പോലെ തന്നെ യാദൃചിക മായി പരിചയപ്പെടുവാനും ആദര്‍ശപരമായ മാനസിക ഐക്യം വഴി കൂടുതല്‍ ബന്ധപ്പെടുവാനും കഴിഞ്ഞു എന്നതാണ് സത്യം ..മടി പിടിച്ചു പിന്നോക്കം പോകാതെ ,ഇപ്പോഴും എന്നെ ഈ രംഗത്ത്‌ മടുപ്പില്ല...ാതെ മുന്നോട്ടു പോകുവാന്‍ പ്രേരണ നല്‍കുന്ന പ്രധാന വ്യക്തി പ്രിന്സാദ് തന്നെയാണ് ... >>>തങ്ങളുടെ ഈ സഹായ പ്രസ്ഥാനം മലയാളം ബ്ലോഗ്‌ ഹെല്പ് എന്ന പേരില്‍ ഒരു ബ്രഹത് സംരംഭമായി മാറിയ ഈ സമയത്ത് തിരിങ്ങു നോകുമ്പോള്‍ എന്ത് തോന്നുന്നു<<<< അത്രക്കൊന്നും ആയിട്ടില്ല ഭായ് . സാങ്കേതികമായി വിവരമുള്ളവര്‍ എഴുതുമ്പോള്‍ നമ്മുടെ അനുഭവ പാഠങ്ങള്‍ എഴുതി ചില സൌഹൃദങ്ങള്‍ ഉണ്ടാക്കുന്നു അത്രേ ഉള്ളൂ...:)
Basheer Vallikkunnu


പുതിയ ബ്ലോഗ്ഗര്‍മാരെ സഹായിക്കാനുള്ള താങ്കളുടെ മനസ്സ് എന്നെ നന്നായി ആകര്‍ഷിച്ചിട്ടുണ്ട്. ഇതിനൊക്കെ എങ്ങിനെ സമയം കിട്ടുന്നു?. വരുന്ന മെയിലുകലും ലിങ്കുകളും ശരിക്ക് നോക്കാന്‍ കഴിയാറില്ല എന്നതാണ് സത്യം. പക്ഷെ നിങ്ങളുടെ കാര്യം വിചിത്രം.. എല്ലാവരെയും സഹായിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും നിങ്ങള്‍ തയ്യാറാവുന്നു. ബല്ലാത്ത പഹയന്‍ തന്നെ..


Noushad Vp Vadakkel



പ്രിയ ബഷീര്‍ക്ക , ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകിട്ട് നാല് മണി വരെ മാത്രമേ ജോലിയുടെ ഭാഗമായി തിരക്കുള്ളൂ .. സാധാരണ ഗതിയില്‍ പിന്നെ എപ്പോഴും ഫ്രീ ആണ് . ...:) ......................................ദൈവാനുഗ്രഹം ...:) ......................................... സമയം ഉള്ളത് കൊണ്ട് മാത്രമല്ല .. ഇത് ഒരു പണി ആയി കാണുന്നത് കൊണ്ടായിരിക്കാം .... ('പണി' കിട്ടാതിരുന്നാല്‍ മതിയായിരുന്നു )
Nahana Sidheek


ഇക്കാ എന്തൊക്കെയാണ് പുതിയ വിശേഷങ്ങള്‍ ..? കേട്യോള്‍ക്കും കുട്യേള്‍ക്കും ഒക്കെ സുഖം തന്നെ അല്ലെ ? അവിടെ ഇപ്പോഴും വെള്ളിയാഴ്ച തന്നെ അല്ലെ ആവധി ? ജോലിയൊക്കെ സുഖമല്ലേ? ഇതിലും കൂടുതല്‍ ചോദ്യങ്ങളൊന്നും കിട്ടുന്നില്ല എത്ര ആലോചിച്ചിട്ടും ഇക്കാ ..


Noushad Vp Vadakkel



ഹ ഹ ഹ ഇപ്പോഴും കഞ്ഞീം പയറും തന്നെ ആണോ എന്ന് കൂടി ചോദിക്കാമായിരുന്നു മോളൂ..... ഇവിടെ അവധി ഞായര്‍ ആണ് . ഞാന്‍ കേരളത്തിലാണ് താമസം ... കേട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഖം തന്നെ . ജോലിയൊക്കെ സുഖം തന്നെ .. പഠന കാര...്യങ്ങളില്‍ കൂടുതല്‍ ആലോചിക്കുക കേട്ടോ .. ഇതൊക്കെ സമയം കളയുന്ന ആലോചനയാണ് . ചോദ്യം ചോദിക്കാന്‍ സമയം കണ്ടെത്തിയതിനു വളരെ നന്ദി .. വീട്ടില്‍ എല്ലാവര്ക്കും എന്റെ സലാം പറയുക .."അസ്സലാമു അലൈകും" ...






THIS POST WAS FILED UNDER: ,

  1. പ്രിയ Komban Moosa ഞാന്‍ ബ്ലോഗിങ്ങ് ഗൌരവമായി കാണണം എന്ന അഭ്പ്രായക്കാരനാണ് ...
    മുന്‍ കാലങ്ങളില്‍ നടന്നു വന്നിരുന്ന ആശയ പ്രചാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി കുഴപ്പങ്ങളും ,
    കയ്യേറ്റങ്ങളും ഉണ്ടാകുന്നില്ല എന്ന് മാത്രവുമല്ല ,ദീര്‍ഘകാലം നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും
    സൂക്ഷിക്കപ്പെടുകയും ഏതു സമയത്തും ആര്‍ക്കും പ്രതികരിക്കാന്‍ സാധിക്കും വിധം തുറന്ന സമീപനങ്ങളും ഉണ്ടാകുന്നു
    എന്നതാണ് എന്നെ ബ്ലോഗിങ് എന്ന മേഖലയെ ഗൌരവമായി കാണുവാന്‍ പ്രേരിപ്പിക്കുന്നത് ...:)

    ReplyDelete
  2. ചോദ്യങ്ങളും ഉത്തരങ്ങളും വളരെ വിശദമായി തന്നെ വായിച്ചു , വളരെ തന്മയത്വത്തോടെ ഓരോ ഓരോ ചോദ്യങ്ങല്‍ക്കുമുള്ള മറുപടികള്‍ താങ്കള്‍ നല്‍കിക്കാനുന്നതില്‍ വളരെ സന്തോഷം തോന്നി ..മുന്നോട്ടുള്ള യാത്രയില്‍ എല്ലാ വിധ നന്മകളും വന്നു ഭവിക്കട്ടെ എന്ന ആശംസകളോടെ .

    ReplyDelete
  3. @സിദ്ധീക്ക..

    നന്ദി സിദ്ധിക്ക് ഇക്കാ ...താങ്കളുടെ അഭിനന്ദനങ്ങള്‍ തീര്‍ച്ചയായും വിലയേറിയതായി കാണുന്നു ...

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.