ബ്ലോഗ്സ്പോട്ട് ബ്ലോഗില്‍ ഉപകാര പ്രദമായ ചില 'അനുബന്ധ കാര്യങ്ങള്‍ ' മറ്റു സൈറ്റ് കളിലൂടെ നല്കപ്പെടുന്നതിനു പകരമായി, അവയെല്ലാം സ്വന്തമായി നല്‍കുന്നതിന്റെ ഭാഗമായി ബ്ലോഗ്ഗര്‍ ഈ അടുത്ത കാലത്തായി കൂടുതല്‍ 'അനുബന്ധ കാര്യങ്ങള്‍ ' സ്വന്തമായി നല്‍കുന്നുണ്ട് .അതില്‍ ഏറ്റവും പുതിയതാണ് favicon icon ഒരു വിട്ജെറ്റ് വഴി നല്‍കുന്നതിനുള്ള സംവിധാനം.
(മുന്‍പ് favicon icon ബ്ലോഗില്‍ ചേര്‍ക്കാന്‍ മറ്റേതെങ്കിലും സൈറ്റ് വഴി നമ്മുടെ favicon icon അപ്‌ലോഡ് ചെയ്യുകയും അവിടെ നിന്നും ലഭിക്കുന്ന കോഡ് നമ്മുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്തു ചേര്‍ക്കുകയും ചെയ്യണമായിരുന്നു .ഇപ്പോള്‍ നമുക്ക് നേരിട്ട് ഒരു വിട്ജെറ്റ് വഴി ചേര്‍ക്കാം )
നമ്മള്‍ ഒരു സൈറ്റ് തുറക്കുമ്പോള്‍ അഡ്രെസ്സ് ബാറിന്റെ ഒരു വശത്തും ,ടാബിന്റെ ഒരു വശത്തും കാണുന്ന പ്രത്യേക ചിത്രമാണ് favicon icon .(ചിത്രത്തില്‍ വട്ടത്തില്‍ കൊടുത്തിരിക്കുന്നത് കാണുക )
ശേഷം ബ്ലോഗിന്റെ Design എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.അപ്പോള്‍ താഴെ കാണുന്നത് പോലെ കാണാം .
ശ്രദ്ധിക്കുക: നമ്മുടെ favicon icon ചിത്രം ഇവിടെ ക്ലിക്ക് ചെയ്തു അപ്‌ലോഡ് ചെയ്തു Convert ചെയ്തു ഡൌണ്‍ലോഡ് ചെയ്ത ശേഷം
മാത്രമേ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യുവാന്‍ കഴിയൂ .
( .ico ഫോര്‍മാറ്റില്‍ ഉള്ള ചിത്രങ്ങള്‍ മാത്രമേ favicon icon ആയി അപ്‌ലോഡ് ചെയ്യുവാന്‍ കഴിയൂ . JPEG, PNG തുടങ്ങിയ ഫോര്‍മാറ്റില്‍ ഉള്ള ചിത്രങ്ങള്‍ .ico ഫോര്‍മാറ്റില്‍ ആക്കുന്നതിനാണ് നമ്മള്‍ ഈ സൈറ്റ് ഉപയോഗിക്കുന്നത് )
പുതിയ അറിവുകള്‍ പകര്‍ന്നുതരുന്നതിനു അഭിനന്ദനങ്ങള്‍ ..
ReplyDelete@ആറങ്ങോട്ടുകര മുഹമ്മദ്
ReplyDeleteനന്ദി വായനക്കും അഭിപ്രായത്തിനും ...:)
അങ്ങനെയൊരു option കാണുന്നില്ല , അതുപോലെ തീം ചേഞ്ച് ചെയ്തപ്പോള്‍ ഏറ്റവും മുകളിലെ dashboard കാണിക്കുന്ന ബാര്‍ ഇപ്പോള്‍ കാണുന്നില്ല എന്താണ് ചെയ്യേണ്ടത്?
ReplyDelete@Nissam Ellias Kmr
ReplyDeletehttp://draft.blogger.comവഴി സൈന്‍ ഇന്‍ ചെയ്ത ശേഷം 'design' ക്ലിക്ക് ചെയ്യുക .അപ്പോള്‍ ഈ പോസ്റ്റില്‍ രണ്ടാമത് കൊടുത്തിരിക്കുന്ന ചിത്രത്തിലേത് പോലെ കാണാം (ചിത്രം മുഴുവനായി ഇവിടെ കൊടുത്തിട്ടില്ല .താങ്കള്‍ അത് കണ്ടു പിടിക്കുവാന്‍ ശ്രമിക്കുമല്ലോ )
താങ്കള്‍ ടെമ്പ്ലേറ്റ് ചേഞ്ച് ചേഞ്ച് ചെയ്തിരിക്കുന്നത് പുറമേ നിന്നുള്ള സൈറ്റ് വഴിയുള്ള ടെമ്പ്ലേറ്റ് ആണ് .അത്തരം ടെമ്പ്ലേറ്റ് കളില്‍ നവ് ബാര്‍ (navbar)കാണില്ല .(ബ്ലോഗിന് ഒരു സൈറ്റ് ന്റെ ഭംഗി കിട്ടുവാന്‍ അവര്‍ ഒഴിവാക്കുന്നതാണ് .)
This comment has been removed by the author.
ReplyDeleteyour updates are knowledgble...
ReplyDeleteTHANKS
ReplyDelete