logo

read more- വാക്കുകളും ,ചിത്രവും മാറ്റി നല്‍കാം ...


നമ്മുടെ ബ്ലോഗുകളുടെ  ഹോം പേജില്‍  നമുക്ക് ഇഷ്ടമുള്ള യത്രയും ബ്ലോഗ്‌ പോസ്റ്റുകള്‍ ഡിസ്പ്ലേ ചെയ്യുവാന്‍ കഴിയും .

അത് ഇപ്രകാരമാണ്

blogger.com ഇല്‍ sign in ചെയ്യുക

 ശേഷം    ബ്ലോഗിന്റെ Design എന്ന  ഭാഗത്ത്‌  ക്ലിക്ക്  ചെയ്യുക . അപ്പോള്‍ വരുന്ന പേജില്‍ 'ബ്ലോഗ്‌ പോസ്റ്റുകള്‍ ' എന്നതിന്റെ അടിയിലായി കാണുന്ന  Edit ക്ലിക്ക് ചെയ്യുക .

അപ്പോള്‍  ഇങ്ങനെ  കാണാം



ഇവിടെ ' 7 ' എന്ന് കാണുന്നത് നമുക്ക് ഇഷ്ടമുള്ള അത്ര പോസ്റ്റുകള്‍ ആക്കി  ക്രമീകരിക്കാം ..ശേഷം Save ക്ലിക്ക് ചെയ്യുക .

കൂടുതല്‍  പോസ്റ്റുകള്‍ ഹോം പേജില്‍ നല്‍കുമ്പോള്‍ സ്വാഭാവികമായും  ബ്ലോഗിന് താഴോട്ടു നീളം കൂടും ...അത് ഒഴിവാക്കുവാന്‍  ഓരോ ബ്ലോഗ്‌ പോസ്ടിന്റെയും അല്പം   ഭാഗം നല്‍കിയ ശേഷം Read more  എന്ന ഓപ്ഷന്‍ നല്‍കുകയാണ് പതിവ് ...പുതിയ ബ്ലോഗ്‌ ടെമ്പ്ലേറ്റ് കളിലും , മറ്റു സൈറ്റ് കളില്‍ നിന്നും ലഭിക്കുന്ന ടെമ്പ്ലേറ്റ് കളിലും ഈ സംവിധാനം സുലഭമാണ് .ഈ  Read more    എന്ന ഇംഗ്ലീഷ് വാക്ക് ഒഴിവാക്കി നമ്മുടെതായ വാക്കുകള്‍ നല്‍കുവാന്‍ കഴിയും ..അതിനു Design-> edit html -> expand widget template ക്ലിക്ക് ചെയ്യുക .


ശേഷം  താഴെ കാണുന്ന കോഡ്  കണ്ടു പിടിക്കുക .
(കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ Ctrl+f  കീകള്‍ ഒരുമിച്ചു അമര്‍ത്തിയ ശേഷം വരുന്ന കോളത്തില്‍ സെര്‍ച്ച്‌ ചെയ്യുക )


<data:post.body/>
ഇതിന്റെ താഴ് ഭാഗത്ത്‌ തന്നെയായി Read more    എന്ന് കാണാം .

(താഴെ കൊടുത്തിട്ടുള്ള ചിത്രത്തിലെ ചുവന്ന വര നല്‍കിയിട്ടുള്ള ഭാഗം ശ്രദ്ധിക്കുക )

  അത് മാറ്റി നമുക്ക് ഇഷ്ടമുള്ള  വാചകം നല്‍കുക  .
(അഥവാ  'കൂടുതല്‍ വായിക്കൂ ' , 'തുടര്‍ന്ന് വായിക്കൂ '  എന്നൊക്കെ )



ശേഷം 

Save Template ക്ലിക്ക്  ചെയ്യുക 








വാക്കുകള്‍ക്കു പകരം ചിത്രം  ചേര്‍ക്കാന്‍

<b>Read more &gt;&gt;&gt;</b>

എന്നിടത്തു
  <img src="your image URL"/> 
ചേര്‍ത്താല്‍ മതി

your image URL
എന്നത്  മാറ്റി നമ്മള്‍ കൊടുക്കുന്ന ചിത്രത്തിന്റെ ലിങ്ക് കൊടുക്കുക


അഥവാ ഇപ്രകാരം  കൊടുക്കുക :

<img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpGh6L31NTSDCrsjV22eWZPhtTyS8vantMhr_1qSvYfmUcBkKafzJrwRDPDdutu6eJhP3fH9lhpFA2eP58i3fRbNO7uHCh43COIPLFcdTz54GHKG5ZYapwAP8br0lU69iGZrGM2enwwRY5/s1600/blue1.gif"/>
ശേഷം 

Save Template ക്ലിക്ക്  ചെയ്യുക 

THIS POST WAS FILED UNDER: , ,

  1. വളരെ നന്ദി വടക്കേൽ സാഹിബ്.... ഇൻഫർമേറ്റിവ് പോസ്റ്റ്.

    ReplyDelete
  2. നന്ദിയുണ്ട്.
    സംശയങ്ങള്‍ ചോദിക്കാന്‍ പിന്നീട് വരാം

    ReplyDelete
  3. @Sameer Thikkodi

    നന്ദി സമീര്‍ ഭായ് ..:)

    ReplyDelete
  4. @Ismail Chemmadഭായ് ..:)

    സംശയങ്ങള്‍ ചോദിക്കുവാന്‍ വൈകരുത് ...ചോദ്യങ്ങള്‍ നല്‍കുന്ന ഉണര്‍വ്വാണ് പോസ്റ്റുകള്‍ക്ക്‌ ഊര്‍ജ്ജം നല്‍കുന്നത് ...

    ReplyDelete
  5. പോസ്റ്റിന്‍റെ കുറച്ചു ഭാഗം മാത്രം പ്രദര്‍ശിപ്പിക്കാനുള്ള രീതിയൊന്ന് പറഞ്ഞു തരുമോ? എന്‍റെ ബ്ലോഗില്‍ ഹോം പേജില്‍തന്നെ പോസ്റ്റിന്‍റെ മുഴുവന്‍ ഭാഗവും ഉണ്ട്.
    plz help me....

    ReplyDelete
  6. @Mufeed
    അതിനു നമുക്ക് ആവശ്യമുള്ളിടത്ത് jump break ചേര്‍ത്താല്‍ മതി ..:)
    ഈ ചിത്രം കാണൂ ...:)

    ReplyDelete
  7. നന്ദി നൌഷാദിക്കാ

    ReplyDelete
  8. ഒരു ഡൌട്ട് കൂടി,

    എന്നതിന് താഴെ Read more കാണുന്നില്ലല്ലോ.
    http://s5.postimage.org/mei6tndlj/scrnsht1.jpg
    http://s5.postimage.org/yuewne6xj/snrnsht2.jpg
    പോസ്റ്റ് ബ്രേക്ക് ചെയ്തതാണ്.

    ReplyDelete
  9. @Mufeed

    < data:post.jump text/ >
    എന്നത് മാറ്റി നമുക്ക് ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ളത് പോലെ വാചകമോ ചിത്രമോ ചേര്‍ക്കാം ..:)

    ReplyDelete
  10. വീണ്ടും നന്ദി. ഒരു കാര്യം, ബ്ലോഗിന്‍റെ ഹെഡ് ഇമേജിന്‍റെ വലിപ്പം കൂടുതലാണ്. വേറെ ഇമേജ്, സൈസ് മാറ്റി അപ് ലോഡ് ചെയ്യുന്നതിന് പകരം നിലവ്ലുള്ള ഹെഡ് ഇമേജിന്‍റെ വലിപ്പം എങ്ങനെ കുറക്കാം എന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
    http://mrvtnurungukal.blogspot.com/ ബ്ലോഗ് ഇതാണ്

    ReplyDelete
  11. @Mufeed

    ബ്ലോഗിന്റെ ഹെഡ് ഇമേജി ഇപ്പോള്‍ ചെറുതായിട്ടാണല്ലോ കാണുന്നത് ..!!!!

    ReplyDelete
  12. രണ്ട് ദിവസം റിപ്ലേ ഒന്നും കാണാത്തത് കൊണ്ട് ഞാന്‍ പുതിയതൊന്ന് അപ് ലോഡി. എന്‍റെ നെറ്റ് ഭയങ്കര സ്ലോയാ. ആ ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ 15 മിനിറ്റ് എടുത്തു. സത്യം സത്യം .

    ReplyDelete
  13. @Mufeed

    ഒരു കോഴിക്കോട് യാത്ര ഉണ്ടായതിനാലാണ് മറുപടി വൈകിയത് ...ഇനി അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രം വീതി 950px ഉണ്ട് എന്ന് ഉറപ്പു വരുത്തി ഇട്ടു നോക്കൂ ..

    ReplyDelete
  14. thank noushadkka..... Read More button poste centreil kaanaan enthu cheyyanam..? align centre...

    ReplyDelete
  15. ‍‍എങ്ങിനെയാണ് ആചിത്രത്തിന്‍റെ ലിംങ്ക് കണ്ടത്തുക,,,,,

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.