logo

ബ്ലോഗ്‌ ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം

നമ്മുടെ മുക്താര്‍ ന്റെ ബ്ലോഗ്‌ കാണ്മാനില്ല എന്ന വാര്‍ത്ത കേട്ടപ്പോഴാണ്  നമ്മുടെ ബ്ലോഗും ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും അടിച്ചോണ്ട് പോയാലോ എന്ന് ചിന്തിച്ചത് ...
{ബ്ലോഗ്‌ പോസ്റ്റുകള്‍ അടിച്ചെടുത്തു പുതിയ ബ്ലോഗ്‌ പുറത്തിറക്കുന്ന കാലമല്ലേ ... }
എന്നാല്‍ ബ്ലോഗ്‌ ഗൂഗിള്‍ മുക്കിയതാണ് എന്നതാണ് വാസ്തവം ..
അതിന്റെ കാരണങ്ങള്‍ ചികയുന്നതിനു മുന്‍പ്  നിലവില്‍ ഉള്ള  നമ്മുടെ ബ്ലോഗ്‌  ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കുന്നതാണ് ഉചിതം ..
പാട് പെട്ട് എഴുതി ഉണ്ടാക്കിയതൊക്കെ ഒരു ദിവസം കാണാതാവുമ്പോള്‍ മാത്രം അതിനെ കുറിച്ച് 
ചിന്തിക്കുന്നതിനേക്കാള്‍ ഇപ്പോഴേ അത്  ഡൌണ്‍ലോഡ് ചെയ്‌താല്‍ അത്രയും നന്ന് ..


അതിനായി ആദ്യം   blogger.com ഇല്‍ sign in ചെയ്യുക.

ശേഷം  SETTINGS ->Basic ->Export blog  ക്ലിക്ക് ചെയ്യുക 

(ചിത്രം കാണുക )



 ശേഷം  DOWNLOAD BLOG   ക്ലിക്ക് ചെയ്യാം 

    

ഇപ്പോള്‍ നമ്മുടെ ബ്ലോഗ്‌  വളരെ ഭദ്രമായി കമ്പ്യൂട്ടറില്‍ സേവ് ചെയ്യപ്പെട്ടു .ഇത്  ഒരു വെബ്‌ ബ്രൌസര്‍ വഴി തുറന്നാല്‍  നമ്മള്‍ ഇത്  വരെ എഴുതിയ പോസ്റ്റുകളും ,ബ്ലോഗിന്റെ ടെമ്പ്ലേറ്റ്ന്റെ കോഡുകളും   കാണുവാന്‍ കഴിയും.വേണമെങ്കില്‍ഏതെങ്കിലും സൈറ്റ് വഴി അപ്‌ലോഡ്‌ ചെയ്തും സൂക്ഷിക്കാം ...

  ഓരോ തവണ പുതിയ പോസ്റ്റ്‌ ഇടുമ്പോഴും ഇത് പോലെ ഡൌണ്‍ലോഡ് ചെയ്‌താല്‍ നന്നായിരിക്കും .നിലവിലെ ബ്ലോഗ്‌ നഷ്ടമായാലും മറ്റൊരു ബ്ലോഗിലേക്ക് എഴുത്തുകളും മറ്റും മാറ്റുവാന്‍ കഴിയും ..എന്നാല്‍ മറ്റു ചില കാര്യങ്ങള്‍   (ഫോല്ലോവേര്സ് ,ഇ മെയില്‍ READERS   തുടങ്ങിയവ )
നഷ്ടപ്പെടും എന്നത് തടയുവാന്‍ കഴിയില്ല .

THIS POST WAS FILED UNDER: ,

  1. ഇതെന്താ ഈ വഴിക്കാരും വന്നില്ലെ? ഇതല്ലെ ഏറ്റവും ആവശ്യമുള്ള പോസ്റ്റ്. നമ്മുടെ മൊത്തം ബ്ലോഗ് ഡൌണ്‍ ലോഡ് ചെയ്തു വെച്ചാല്‍ നല്ല കാര്യമല്ലെ? സ്പേസ് കുറെ എടുക്കുമായിരിക്കും?..

    ReplyDelete
    Replies
    1. വന്നിരുന്നു ..കൂടുതല്‍ പേരും ഇപ്പോള്‍ ഫേസ് ബുകില്‍ ആയതിനാല്‍ ഫേസ് ബുക്ക്‌ കമന്റ്‌ ബോക്സിലാണ് എഴുതിയത് ...ഫേസ് ബുക്ക് കമന്റ്‌ ബോക്സ് നീക്കം ചെയ്തതിനാലാണ് അത് കാണാത്തത് .. നന്ദി വായനക്കും വരികള്‍ക്കും ..:)

      Delete
  2. ഞാന്‍ ഇവിടെ വന്നിട്ടേ പോകൂ ,,,,നല്ല ഒരു അറിവിന്‌ നന്ദി

    ReplyDelete
  3. പുതിയ ബ്ലോഗര്‍ സെറ്റിംഗില്‍ എവിടെയാ നൌഷാദ് ഭായ്?

    ReplyDelete
  4. നന്ദി. ഞാനിപ്പോഴേ ചെയ്യുന്നു.

    ReplyDelete
  5. വളരെ നന്ദി ,ഒരു പേടിയുണ്ടേ :)

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.