സോഷ്യൽ മീഡിയ പൊതു മനസ്സാക്ഷിയിൽ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച് ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട് . അതിന്റെ വ്യാപ്തിയെ കുറിച്ചും പലരും അത്ഭുതം കൂറുന്നതും വായിച്ചിട്ടുണ്ട് .
വ്യവസ്ഥാപിത മാധ്യമങ്ങള്ക്ക് പിന്നിൽ സ്വാഭാവികമായും മറഞ്ഞിരിക്കുന്ന താൽപര്യങ്ങളും നയപരിപാടികളും അവയുടെ വാർത്താ , വിനോദ , ചർച്ചാ പരിപാടികളെ സ്വാധീനിക്കുമെന്ന് കരുതുന്നതിൽ തെറ്റ് പറയാൻ കഴിയില്ല .
അവിടെയാണ് സോഷ്യൽ മീഡിയകളുടെ സാന്നിദ്ധ്യം വേറിട്ട അനുഭവം നൽകുന്നത് . ഏകപക്ഷീയമായ വാദങ്ങള്ക്കോ അപഗ്രഥനങ്ങല്ക്കോ അവിടെ സ്ഥാനമില്ല .സൗജന്യമായി നേടുന്ന അംഗത്വം ഏതൊരാളെയും സോഷ്യൽ മീഡിയയിൽ ഒരു റിപ്പോർട്ടർ ആക്കി മാറ്റുന്നു . കമന്റ് ബോക്സ് എന്ന സൗകര്യം നൽകുന്ന സാധ്യതകൾ സോഷ്യൽ മീഡിയകളെ സജീവവും ആകര്ഷകവും ആക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു . സ്വന്തമായി പക്ഷമുള്ളവർ വളരെ സജീവമായി വാദങ്ങൾ നിരത്തി ആരോഗ്യകരമായി സംവദിക്കുന്നു എങ്കിൽ സോഷ്യൽ മീഡിയയുടെ മാത്രമായ നല്ല വശങ്ങൾ കൂടുതൽ പേരെ ആകര്ഷിക്കുമായിരുന്നു .
ബ്ലോഗിലാണ് എഴുതുന്നതെങ്കിൽ ഒരു പടി കൂടി കടന്നു സ്വന്തം പ്രസിദ്ധീകരണ സ്ഥാപനം ഉള്ള ഉടമയുടെ ഗമ കൂടി ലഭിക്കുന്നു .സ്ഥാപനത്തിന്റെ ഏതാണ്ട് മൊത്തത്തിലുള്ള നിയന്ത്രണം ബ്ലൊഗുടമയ്ക്കു ലഭിക്കും വിധം സ്വാതന്ത്ര്യം ബ്ലോഗ്ഗർ ബ്ലോഗുകൾ സൗജന്യമായി നല്കുന്നുണ്ട് .സൂക്ഷ്മമായി പറഞ്ഞാൽ ബ്ലോഗിന്റെ യു ആർ എല്ലിൽ ബ്ലോഗ്സ്പോട്ട് എന്ന വാലിലെ അവകാശവും ഏതാനും ചില ജാവ സ്ക്രിപ്ടുകളും മാത്രമാണ് ബ്ലോഗ്ഗർ നമുക്ക് വിട്ടു തരാത്തത് .
സമീപകാലത്തെ സോഷ്യൽ മീഡിയ (മുഖ്യമായും ഫേസ്ബുക്ക്) ഇടപെടലുകൾ ശ്രദ്ധിച്ചപ്പോൾ കാണാൻ കഴിഞ്ഞവയിൽ പ്രധാനം സോഷ്യൽ മീഡിയകൾ പ്രതിഷേധങ്ങൾക്ക് വേണ്ടി മാത്രം ഇടപെടാവുന്ന ഒരു സ്ഥലമാണ് എന്ന് തോന്നി പോകും വിധം കോലാഹലങ്ങൾക്ക് വഴി മാറിയിരിക്കുന്നു . സ്വന്തം അഭിപ്രായം അല്ലെങ്കിൽ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്യുകയോ കോപി പേസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ഒരു സമീപനം വളര്ന്നിരിക്കുന്നു .അത് ഫേസ് ബുക്ക് നല്കിയ ഷെയർ സംവിധാനത്തിന്റെ സദ് ഗുണമായി കാണാൻ കഴിയുന്നില്ല . കാരണം മനസ്സിലുള്ള പ്രതിഷേധം വാക്കുകളായി പ്രകടിപ്പിക്കുവാൻ കഴിയാത്തവരായി നമ്മൾ മാറരുത് .ഒരു ബ്ലോഗ് എഴുത്തുകാരന് / രിക്കു അങ്ങനെ ചെയ്യാൻ കഴിയില്ല .
അനുഭവങ്ങളും അറിവുകളും പങ്കു വെക്കാൻ ഇത്രയേറെ സാധ്യതയും , വ്യാപ്തിയും ഉള്ള, ചെലവ് കുറഞ്ഞ (ഇല്ലാത്ത ), കാലങ്ങളേറെ സൂക്ഷിച്ചു വെക്കാവുന്ന ബ്ലോഗ് പോലെ മറ്റേതു മാധ്യമമാണുള്ളത് ?
ബ്ലോഗിൽ വിവിധ വിഷയങ്ങൾ എഴുതുകയും അവ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുന്ന സാമ്പ്രദായിക രീതിയെ ഫേസ്ബുക്കിന്റെ ചടുലത മാറ്റി മറിച്ചിരിക്കുന്നു .ഇപ്പോൾ അധിക പേരും ഫേസ്ബുക്കിൽ കുറ്റിയടിച്ച അവസ്ഥയാണുള്ളത്.ബ്ലോഗ് എഴുത്തിനെ പരിപോഷിപ്പിക്കാൻ ഫേസ് ബുക്കിൽ ഗ്രൂപ്പുകൾ ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും ഒരു ചലനം ബ്ലോഗ് എഴുത്തിന്റെ മേഖലയിൽ ഉള്ളത് എന്നതും കാണേണ്ട വസ്തുതയാണ്
ഫേസ് ബുക്ക് മടുപ്പിക്കുമ്പോൾ തിരികെ പോകാൻ ബ്ലോഗ് ഉണ്ടാവുമോ എന്ന് കണ്ടറിയണം . ബ്ലോഗ്ഗർമാരുടെ കൂട്ടായ്മകൾ ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്ന ആശങ്കകൾ നിസ്സാരമായി കാണേണ്ടതില്ല .
സാമ്പ്രദായിക രീതികൾ നല്കുന്ന അടുക്കും ചിട്ടയിലേക്കും വിളിക്കുന്നത് പിന്തിരിപ്പനായി ഇപ്പോൾ തോന്നും എങ്കിലും ബ്ലോഗിന്റെ രീതികളിലേക്കും , സൌകര്യങ്ങളിലേക്കും ഒരു മടങ്ങി പോക്ക് നമ്മുടെ പുതു തലമുറയ്ക്ക് വളരെ ഗുണം ചെയ്യും എന്ന നിരീക്ഷണം ശക്തമാണ് .
വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പോലും കൈകാര്യം ചെയ്യാവുന്നതും ,അവരുടെ നൈസര്‍ഗ്ഗിക പ്രതിഭ ഉണര്തുവാനും ഉതകുന്ന ഒരു മാദ്ധ്യമം ആയി ബ്ലോഗിനെ പരിചയപ്പെടുത്തുകയും അത് അദ്ധ്യാപകര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുകയും ചെയ്‌താല്‍ അത് കേരളത്തിലെ ഭാവി തലമുറയില്‍ ഉണ്ടാക്കുന്ന മാറ്റം ചെറുതാവില്ല എന്ന് വിശ്വസിക്കുന്നു ...
അറിവുകൾ ദീര്ഘനാൾ സൂക്ഷിച്ചു വെക്കുവാനും പങ്കു വെക്കുവാനും ചർച്ചകൾക്കും ബ്ലോഗ് നല്കുന്ന സൗകര്യം പോലെ ഫേസ് ബുക്ക് നല്കുന്നില്ല . ഫേസ്ബുക്ക് വളരെ എളുപ്പത്തിൽ സുഹൃത്തുക്കളെ നൽകും എന്നത് അതിൻറെ പിന്നിലെ തലച്ചോറുകളുടെ ബുദ്ധിപൂർവ്വമായ സൈറ്റ് സജ്ജീകരണം കൊണ്ട് മാത്രമാണ് . അത്രയും പേരിൽ നമ്മുടെ അറിവുകളും , ആശയങ്ങളും , വാദങ്ങളും , വിമര്ശനങ്ങളും ഒക്കെ പങ്കു വെക്കുവാനും ഏറെ കാലത്തിനു ശേഷം വീണ്ടും വായിക്കാനും എളുപ്പത്തിൽ കഴിയുക ബ്ലോഗ് വഴി മാത്രമാണ്.
ബ്ലോഗ് മുഖ്യമായി കാണുകയും ഫേസ്ബുക്ക് ബ്ലോഗിന്റെ പ്രചാരണ മേഖല മാത്രമാകുകയും ചെയ്യുന്ന സാമ്പ്രദായിക രീതി തിരിച്ചു പിടിക്കാൻ ബ്ലോഗ്ഗർമാർ മുന്നോട്ടു വരുന്നത് സന്തോഷകരമാണ് .
ബ്ലോഗ് ശൂന്യമാക്കി ഇടുന്നവരെ ബ്ലോഗ്ഗർ എന്ന് വിളിക്കുന്നത് പുനപരിശോധിക്കണം .ഫേസ്ബുക്കിൽ മാത്രം എഴുതുവാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യട്ടെ .അങ്ങനെ ചെയ്യുന്നവർ അത് ബ്ലോഗിൽ കൂടി എഴുതുന്നത് കൂടുതൽ വായനയ്ക്കും , കരുതി വെപ്പിനും സഹായകമാകും .
ബ്ലോഗ് എന്ന സംവിധാനം വഴി കൂടുതൽ കൂടുതൽ അറിവുകളും സാഹിത്യങ്ങളും നമുക്ക് സൂക്ഷിക്കാം , പങ്കുവെക്കാം . കൂട്ടായ്മകൾ സംഘടിപ്പിക്കാം .ആ നിലയ്ക്ക് ജയന് ഏവൂർ ഡോക്ടർ എഴുതിയ ഈ ബ്ലോഗ് പോസ്റ്റ് നമുക്ക് മുന്നോട്ടുള്ള ഒരു ചവിട്ടു പടി ആകട്ടെ ...
THIS POST WAS FILED UNDER:
blogger
,
facbook group
,
facebook
,
google
,
social media
അറിവുകൾ ദീര്ഘനാൾ സൂക്ഷിച്ചു വെക്കുവാനും പങ്കു വെക്കുവാനും ചർച്ചകൾക്കും ബ്ലോഗ് നല്കുന്ന സൗകര്യം പോലെ ഫേസ് ബുക്ക് നല്കുന്നില്ല . ഫേസ്ബുക്ക് വളരെ എളുപ്പത്തിൽ സുഹൃത്തുക്കളെ നൽകും എന്നത് അതിൻറെ പിന്നിലെ തലച്ചോറുകളുടെ ബുദ്ധിപൂർവ്വമായ സൈറ്റ് സജ്ജീകരണം കൊണ്ട് മാത്രമാണ് . അത്രയും പേരിൽ നമ്മുടെ അറിവുകളും , ആശയങ്ങളും , വാദങ്ങളും , വിമര്ശനങ്ങളും ഒക്കെ പങ്കു വെക്കുവാനും ഏറെ കാലത്തിനു ശേഷം വീണ്ടും വായിക്കാനും എളുപ്പത്തിൽ കഴിയുക ബ്ലോഗ് വഴി മാത്രമാണ്.
ReplyDeleteBlog is certainly a blessing. Good blogs are always followed seriously.
ReplyDeleteGood Writers in FB are Not Following BLOG Seriously
Delete[-(
ബ്ലോഗിനെയാണെനിക്കിഷ്ടം
ReplyDeleteഇത്ര സ്വാതന്ത്ര്യം നല്കുന്ന 'ബ്ലോഗ്ഗറെ'യാണെനിക്കുമിഷ്ടം (blogger.com)
Delete(o)
ചുരുങ്ങിയ പക്ഷം ബ്ലോഗ്ഗെര്‍മാര്‍ എങ്കിലും മറ്റുള്ളവരുടെ ബ്ലോഗ്ഗുകള്‍ വായിക്കാനും കമന്റ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും തയ്യാറാകണം. വായിക്കാന്‍ ആളില്ലെങ്കില്‍ പിന്നെന്തോന്നു ബ്ലോഗ്?
ReplyDeleteഫേസ് ബുക്ക് തിരകളിൽ അകപ്പെട്ടു പോയി പത്രക്കാരാ .. അവിടെ നിന്നും ഒന്ന് കര പറ്റിയിട്ടു വേണ്ടേ ബ്ലോഗ് ഒന്ന് നോക്കാൻ .. നമുക്ക് നോക്കാം കരയ്ക്ക് ഒന്നടുപ്പിക്കാൻ .. ഒത്തു പിടിച്ചാൽ (h)
Deleteവായിക്കേണ്ട പോസ്റ്റ് ,മനസ്സിലാക്കേണ്ട വിഷയം.നല്ലൊരു ലേഖനം അവതരിപ്പിച്ചതിന് ആശംസകള്‍
ReplyDeleteഈ ആഗ്രഹം ഒരുപാട് പേര് വിവിധ ബ്ലോഗ് മീറ്റുകളിൽ പങ്കു ..വെച്ചിട്ടുണ്ട് പിന്തുണയ്ക്കാം നമുക്ക് (Y)
Deleteഞാന്‍ കൂടുതല്‍ വായിക്കുന്നതും അഭിപ്രായം എഴുതുന്നതും ബ്ലോഗുകളിലാണ്.
ReplyDeleteലേഖനം നന്നായിരിക്കുന്നു.
ആശംസകള്‍
അത് നല്കുന്ന സന്തോഷവും സുഖവും മറ്റുള്ളവര്ക്ക് കൂടി എത്തിക്കാൻ കൈ കോര്ക്കാം :>)
Deleteനമ്മുടെ പോസ്റ്റുകൾ വായിക്കുന്ന ബ്ലോഗർമാരല്ലാത്ത ഒരു കൂട്ടം ഉണ്ടെന്നതാണ് ബ്ലോഗെഴുത്തു തുടരേണ്ടതിലെ പ്രധാന കാര്യം. അവർ പക്ഷേ കമന്റെഴുതിക്കൊള്ളണമെന്നില്ല. മൊബൈലിൽ വായിന്നവരുടെ എണ്ണമാണ് ഇപ്പോൾ കൂടുതലെന്നു തോന്നുന്നു.
ReplyDeleteഡയറക്ടറി ഇവിടെ
എഴുതാൻ കഴിയുന്ന പുതിയ ആളുകളെ നമുക്ക് കൈമികച്ച പിടിച്ചു ആനയിക്കാം .. തിരൂര് മീറ്റിൽ കൊട്ടോട്ടിയുടെ പങ്കു ..അഭിനന്ദനീയം ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വെക്കാൻ ഇനിയും അത്തരം വേദികൾ കാത്തിരിക്കുന്നു (h)
Deleteനല്ല പോസ്റ്റുകൾക്കായി ബ്ളോഗുലകം കാത്തിരിക്കുകയാണു...
ReplyDeleteനിലവാരമുള്ള എഴുത്തുകൾ കുറയുന്നുവെന്നൊരു തോന്നൽ..
നല്ല എഴുത്തുകാർ വായിക്കാൻ ആളില്ലാത്തതിനാൽ വേറെ മേഖല തേടുന്നു .. അല്ലെങ്കിൽ എഴുത്ത് നിരത്തുന്നു .. അതും ഒരു കാരണമാണ്. എഴുതാൻ കഴിയുന്ന പുതിയ ആളുകളെ നമുക്ക് കൈമികച്ച പിടിച്ചു ആനയിക്കാം ..
Deleteസജീവമായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയമാണ്.
ReplyDeleteനമുക്ക് ഇതൊരു ദൌത്യമായി ഏറ്റെടുക്കാം .. നല്ല ,എഴുത്തുകാര്ക്കും നല്ല വായനക്കാര്ക്കും , നല്ല അറിവുകൽക്കുമായി . :)
Delete(y)
ReplyDelete(y)
yere ;(( charcha cheyyendathundu
Deleteഅച്ചടി മഷി പുരളാന്‍ കാത്തിരുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമാല്ലാതെ മടക്കതപാലില്‍ ലഭിച്ച നാളുകള്‍.. പിന്നീട് എപ്പോഴോ കറുത്ത് ഉരുണ്ട അക്ഷരങ്ങള്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ചു കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം... അതിനേക്കാള്‍ ഉപരി ബ്ലോഗ് എന്ന അത്ഭുതത്തില്‍ പ്രതികരണം അനുഭവിച്ച് അറിഞ്ഞ ആനന്ദം... ഇപ്പോള്‍ നിശബ്ദമായി നോക്കി നില്‍ക്കുന്നു... ഇത് വായിച്ചപ്പോള്‍ എഴുതാന്‍ ഒരു പ്രചോദനം ലഭിച്ച പോലെ...
ReplyDeleteവായന പ്രചോദനമാക്കിയത്തിനു നന്ദി സുഹൃത്തെ...!!!!
ഈ പ്രതികരണം എനിക്കും നല്കുന്നു ഒരു ബ്ലോഗ് പോസ്റ്റ് കൂടി എഴുതി സുഹൃത്തുക്കള്ക്കും അല്ലാത്തവര്ക്കും മുന്പിലേക്ക് എത്തിക്കാൻ..
Deleteനന്ദി .. (h)
ബ്ലോഗ് തന്നെയാണെൻറെ തട്ടകം
ReplyDeleteഫേസ്ബുക്ക് വെറും വഴിയമ്പലം മാത്രം
എന്നും അങ്ങനാവട്ടെ ... (y)
Deleteനമ്മളെ പഴഞ്ചൻ എന്ന് സങ്കൽപ്പിക്കുന്നവർ ഉണ്ടാവുന്നതിനു മുൻപ് ബ്ലോഗ് നല്കുന്ന സാധ്യതകൾ നമുക്ക് കൂട്ടായി പ്രചരിപ്പിക്കാം .. :>)
തീർച്ചയായും നൌഷാദ് അങ്ങനെയാണ് വേണ്ടത്. നിയമ ഭേദഗതി ഉടൻ ഫേസ്ബുക്കിന് വരും അന്ന് ഇപ്പോൾ മേയുന്നവർ എല്ലാം തിരികെ ബ്ലോഗിലെത്തും
Deleteഅറിവിന്റെ ലേഖനം ആശംസകൾ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലി
ReplyDeleteഒത്തിരി സ്നേഹത്തോടെ ഈ മയിൽ പീലി സ്പർശം ..സ്വീകരിച്ചിരിക്കുന്നു :)
Deleteഎൻറെ അക്ഷരക്കൂട്ടുകൾക്ക് ശെരിക്കും ജീവൻ നല്കിയത് ബ്ലോഗാണ് അതുകൊണ്ടു തന്നെ ബ്ലോഗിനെ ഞാൻ ഏറെ സ്നേഹിക്കുന്നു ...നല്ല അവതരണം അഭിനന്ദനങ്ങൾ ..
ReplyDeleteഎനിക്കിഷ്ടം ബ്ലോഗ് തന്നെ... ബ്ലോഗിലെ അടുപ്പവും ആത്മാർത്ഥതയും ഫേസ്ബുക്കിൽ ഇല്ലാത്തത് പോലെ...
ReplyDeleteപറഞ്ഞതിൽ കാര്യം ഇല്ലാതില്ല ... ബ്ലോഗ് പോസ്റ്റുകൾ ഫൈസ് ബുക്ക് സ്റ്റാറ്റസ് കളായി മാറുമ്പോൾ പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് ആണോ എന്നു സംശയത്തോടെ നോക്കുന്നവരെ കുറ്റം പറയാതിരിക്കാൻ വയ്യാ...ബ്ലോഗ് ശൂന്യമാക്കി ഇടുന്നവരെ ബ്ലോഗ്ഗർ എന്ന് വിളിക്കുന്നത് പുനപരിശോധിക്കണം .ഫേസ്ബുക്കിൽ മാത്രം എഴുതുവാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യട്ടെ .അങ്ങനെ ചെയ്യുന്നവർ അത് ബ്ലോഗിൽ കൂടി എഴുതുന്നത് കൂടുതൽ വായനയ്ക്കും , കരുതി വെപ്പിനും സഹായകമാകും .
ReplyDeleteThe blogs is the secret of my energy....!!
ReplyDeleteGood post noushad ji
Asrus wishes