logo

പോസ്റ്റുകള്‍ക്ക് വാട്ടര്‍ മാര്‍ക്ക് നല്‍കാം

ഫേസ് ബുക്കില്‍  സമയമെടുത്ത് ടൈപ് ചെയ്തു നമ്മള്‍  പോസ്ടുന്നവ ഒരു കടപ്പാട് പോലും രേഖപ്പെടുത്താതെ  സ്വന്തം പേരില്‍ പോസ്ടുന്നവര്‍ ഈയിടെയായി കൂടി വരുകയാണ് . ഒറിജിനല്‍ പോസ്ടിനെക്കാള്‍ ലൈക്കും  കമന്റും  കട്ട് പോസ്റ്റു ചെയ്ത പോസ്റ്റിനു ലഭിക്കുന്നു എന്നതും സ്ഥിരം കാഴ്ചയാണ് .അതിന്റെ പിന്നാലെ കൂടി പരാതി പറയാന്‍ അധിക പേരും തുനിഞ്ഞു കാണുന്നില്ല . അതിനൊരു പരിഹാരം ആണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത് . .

ഫേസ് ബുക്കില്‍ ബ്ലാക്ക്‌ & വൈറ്റ്  എഴുത്തിനേക്കാള്‍ ശ്രദ്ധ നേടുക പലപ്പോഴും കളർ    ചിത്രങ്ങളാണ് . നമ്മളുടെ എഴുത്തുകള്‍ സാധാരണ വലുപ്പത്തിലും കളറിലും അല്ലാതെ വലുപ്പവും , ഫോണ്ടും , കളറും ഒക്കെ മാറ്റി ചിത്ര രൂപത്തില്‍ ആക്കുവാന്‍ ഫോട്ടോഷോപ്പ് അല്പം അറിയാവുന്നവര്‍ക്ക് കഴിയും . അതിനൊപ്പം നമ്മളുടെ ഒരു  വാട്ടര്‍ മാര്‍ക്ക് കൂടി കൊടുത്താല്‍ പോസ്റ്റ്‌ ആരെങ്കിലും കട്ടെടുക്കുന്നത്  പൂര്‍ണ്ണമായും ഒഴിവാക്കാം ....
മീഡിയം ലെവലില്‍ ഉള്ള എഴുത്തുകല്‍ക്കാണ് ഇത് സാധ്യമാകുകയുള്ളൂ . നീണ്ട എഴുത്തുകള്‍ക്ക്  അക്ഷരങ്ങള്‍ വളരെ ചെറുതാക്കേണ്ടി വരും  .

ഫോട്ടോഷോപ്പ്  അറിയില്ലാത്തവര്‍ക്ക്  വളരെ ഉപകാരപ്രദമായ ഒരു ടൂള്‍ ആണ്  പിക്പിക്ക് .  ഏതെങ്കിലും ഒരു ടെക്സ്റ്റ്‌ എഡിറ്റര്‍ വഴി നമ്മള്‍ക്ക് എഴുതുവാനുള്ളത് എഴുതിയ ശേഷം അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു അതില്‍  നമ്മളുടെ വക ഒരു വാട്ടര്‍ മാര്‍ക്ക് കൂടി നല്‍കി പോസ്റ്റ്‌ ചെയ്യാന്‍ ഒരു മിനുട്ട് പോലും വേണ്ട .

പിക്പിക്ക് ഇന്സ്ടാൽ  ചെയ്ത ശേഷം  രണ്ടു രീതിയില്‍ അത് ഉപയോഗിക്കാന്‍ സാധിക്കും .
1 . ഡെസ്ക് ടോപ്പില്‍  ഷോര്‍ട്ട് കട്ട്  ഐക്കണ്‍ നല്‍കി അതില്‍ ക്ലിക്ക് ചെയ്തു ഉപയോഗിക്കുക2.ടാസ്ക് ബാറില്‍ പിന്‍ ചെയ്തു വെച്ചു ആവശ്യമുള്ളപ്പോള്‍ അതില്‍ ക്ലിക്ക് ചെയ്തു ഉപയോഗിക്കുകഉപയോഗിക്കുന്ന വിധം :

നമ്മള്‍ എഴുതിയ ടെക്സ്റ്റ്‌  എഡിറ്റര്‍  ഓപ്പണ്‍ ചെയ്തു വെച്ച ശേഷം  പിക് പിക്ക്  ഐക്കണ്‍ ക്ലിക്ക് ചെയ്ത്  പിക്പിക്ക് ഓപ്പണ്‍ ചെയ്ത് Region എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക . ശേഷം നമ്മള്‍ എഴുതിയ ഭാഗം മൌസ് ക്ലിക്ക് ചെയ്തു പിടിച്ചു ചതുരാകൃതിയില്‍  സെലക്ട്‌ ചെയ്ത ശേഷം വിടുക  . അത് തനിയെ പിക്ക് പിക്ക് വഴി ഓപ്പണ്‍ ആകുന്നതാണ് . പിക്ക്പിക്ക് വഴി ചിത്രം ഓപ്പണ്‍ ആയാല്‍ താഴെ കാണുന്ന ചിത്രത്തിലേത് പോലെ വാട്ടര്‍ മാര്‍ക്ക് ചേര്‍ക്കാവുന്നതാണ് ..!

താഴെ കൊടുത്തിട്ടുള്ള രണ്ടാമത്തെ ചിത്രത്തില്‍  ചിത്രത്തില്‍  Opacity എന്ന് കാണിക്കുന്നത് കുറച്ചു വരുംതോറും വാട്ടര്‍ മാര്‍ക്ക് കൂടുതല്‍ കൂടുതല്‍  നേര്ത്തതായി വരുന്നതാണ് .


വാട്ടര്‍ മാര്‍ക്ക് ആയി ബാക്ക് ഗ്രൌണ്ട് ട്രാന്‍സ്പാരെന്റ്റ് ആയ ഒരു ചിത്രം ഉണ്ടാക്കി  അത്  C:\Program Files\PicPick\resource\watermark  എന്ന ഫയലില്‍ നേരിട്ട്  സേവ് ചെയ്ത് ശേഷം  എപ്പോഴും സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ അത് തനിയെ സ്ക്രീന്‍ ഷോട്ടിന്റെ ഏതെങ്കിലും വശത്ത് വരുവാനുള്ള ഓപ്ഷന്‍ കൂടി (മുകളിലെ ചിത്രത്തിന്റെ അവസാന ഭാഗം കാണുക )ടിക്ക് ചെയ്തു  കൊടുത്താല്‍ പിന്നീട് സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ വാട്ടര്‍ മാര്‍ക്ക് തനിയെ വന്നു കൊള്ളും ..!


 ടിപ് :
പിക് പിക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ അതിന്റെ ഒരു ചെറിയ ഐക്കണ്‍ കൂടി ടാസ്ക് ബാറിന്റെ വലത്തേ മൂലയില്‍ വരുന്നതാണ് . അത് നമുക്ക് മറ്റു ചില സൌകര്യങ്ങള്‍ കൂടി നല്‍കും .
വലതു വശത്ത് കാണുന്നില്ല ഇല്ലെങ്കില്‍ ചിത്രത്തില്‍ കാണുന്നത് പോലെ അത് മറഞ്ഞു ഇരിക്കുകയായിരിക്കും .
അത് ഡ്രാഗ് ചെയ്ത്  താഴോട്ടു വലിച്ചിട്ടാല്‍ കാണാന്‍ കഴിയുന്ന രൂപത്തില്‍ കൊണ്ട് വരാവുന്നതാണ് ഈ ചെറിയ ഐക്കണ്‍ വഴി എടുക്കുന്ന ചിത്രങ്ങള്‍ നേരിട്ട് പിക് പിക്ക് വഴി ഓപ്പണ്‍ ആകില്ല . വാട്ടര്‍ മാര്‍ക്കും വരുന്നതല്ല .
അതിനു അതിന്റെ താഴെ കൊടുത്തിട്ടുള്ളത് പോലെ സെറ്റിംഗ്സ് മാറ്റി നല്‍കണം .


THIS POST WAS FILED UNDER: , , , , , ,

 1. അഭിപ്രായങ്ങള്‍ താഴെ എഴുതുമല്ലോ ? (y)

  ReplyDelete
 2. കുറേക്കാലമായി പോസ്റ്റുകള്‍ ഒന്നും കാണാറില്ല. എന്തായാലും വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്‌ എഴുതി വീണ്ടും സജീവമായതില്‍ സന്തോഷം..താമസിയാതെ ഇത് പരീക്ഷിക്കുന്നുണ്ട്..
  ആശംസകളോടെ..

  ReplyDelete
  Replies
  1. ശരിയാണ് .. ബ്ലോഗ്‌ എഴുത്തുകാര്‍ അധികവും ഫേസ് ബുക്കിലായത് കൊണ്ട് ബ്ലോഗ്‌ എഴുത്തുകള്‍ തന്നെ കുറഞ്ഞു ...ബ്ലോഗില്‍ കമന്റുകള്‍ കുറയുന്നത് കൊണ്ട് പോസ്റ്റുകള്‍ എഴുതാനും മടി ..

   തീര്‍ച്ചയായും പോസ്റ്റുകള്‍ എഴുതി സജീവമാകാം ...

   സ്ഥിരം വായനക്കാരനായ താങ്കള്‍ക്കു നന്ദി ,, :)

   Delete
 3. കമ്പ്യൂട്ടറിലാക്കി. പരീക്ഷിച്ചിട്ടില്ല... നന്ദി.

  ReplyDelete
  Replies
  1. പരീക്ഷിച്ച ശേഷം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കരുത് ..

   നന്ദി ..

   Delete
 4. വളരെ ഉപകാരം. നന്ദി വീണ്ടും തരിക

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. നൌഷാദ് ഭായ്.. കുറെ കാലമായി ഈ ബ്ലോഗില്‍ പുതിയ പോസ്റ്റുകള്‍ ഒന്നും കാണാത്തതിനാല്‍ നിങ്ങളോട് എന്ത് പറ്റി എന്ന് ചോദിക്കാനിരുന്നതാ.. അപ്പോഴാ ഈ പോസ്റ്റ്‌ കണ്ടത്.. നല്ല ഒരു വിജ്ഞാനപ്രദമായ പോസ്റ്റുമായി ഒരു തിരിച്ചു വരവ് നടത്തിയതിനു നന്ദി.. ഈ തിരിച്ചു വരവ് ഇനി നിലക്കാത്ത പ്രവാഹമാകട്ടെ എന്ന് ആശംസിക്കുന്നു.. :)

  ReplyDelete
  Replies
  1. നന്ദി നല്ല വാക്കുകള്‍ക്ക് .. വീണ്ടും വരിക ..

   പോസ്റ്റുകള്‍ തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം ...

   Delete
 7. നന്ദി നൌഷാദ്... പരീക്ഷിച്ച് നോക്കട്ടെട്ടോ

  ReplyDelete
  Replies
  1. പരീക്ഷിച്ചു അഭിപ്രായം അറിയിക്കണം ..നന്ദി

   Delete
 8. ഞാനിവിടെ വന്നു . കുറെക്കാലമായി ബ്ലോഗ്‌ അങ്ങാടിയിലേക്ക് ഇറങ്ങിയിട്ട് . നല്ല ശല്യം നേരിടുന്ന ഒരു ഫേസ് ബു ക്ക റാ ഞാന്‍
  ഒന്ന് നോക്കട്ടെ നടക്കുമോ എന്നറിയില്ല . സാങ്കേതിക വിവരങ്ങ ള്‍
  ഒന്നും നഹീ മാലൂം ..!!! ♥

  ReplyDelete
  Replies
  1. സാങ്കേതിക വിവരം ഒന്നും ഒരു വിവരമല്ല ... മാന്യത ഇല്ലാത്ത ചില (കോപ്പി &പേസ്റ്റ് )സാങ്കേതിക വിദഗ്ദരാ പ്രശ്നം .. എല്ലാം നമുക്ക് ശരിയാക്കാം മാഷേ ..

   Delete
 9. പുതിയ അറിവുതന്നതിന് നന്ദി - ഒന്നു പരീക്ഷിച്ചുനോക്കട്ടെ

  ReplyDelete
  Replies
  1. നന്ദി പ്രദീപ്‌ മാഷേ....

   Delete
 10. മുയുവനും ചിത്രപ്പണികളാണല്ലോ.... ;) റ്റ്ന്തൂട്ടാത്ന്റെക്കാ... :) :)

  #മറന്നോരുകാലത്തേക്കൊന്നെത്തിനോക്കിയന്നെന്ത്മധുരമായിരുന്നുവെന്നോതുവാന്മോഹം!

  ReplyDelete
  Replies
  1. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് കണ്ണാ .. വീണ്ടും ആ പഴയ ബ്ലോഗ്‌ മുറ്റത്തെ മധുരമുള്ള ഓര്‍മ്മകള്‍ .... :)

   Delete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.